COVID 19| പ്രതിരോധ വാക്സിനായി ഓസ്ട്രേലിയയും; മൃഗങ്ങളിൽ പരീക്ഷണം ആരംഭിച്ചു

Last Updated:

ജൂണിൽ ലഭിക്കുന്ന ഫലം അനുകൂലമാണെങ്കിൽ വാക്സിൻ ക്ലിനിക്കൽ പരീക്ഷണത്തിന് വിധേയമാക്കാം

കോവിഡ് 19 ന് പ്രതിരോധ വാക്സിൻ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നു. ഓസ്ട്രേലിയയാണ് ഏറ്റവും ഒടുവിൽ വാക്സിൻ പരീക്ഷണം ആരംഭിച്ചത്. ഓസ്ട്രേലിയയിലെ സയിന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ച് ഓർഗനൈസേഷനിലെ(സിഎസ്ഐആർഒ) ശാസ്ത്രജ്ഞരാണ് പരീക്ഷണത്തിന് നേതൃത്വം നൽകുന്നത്.
രണ്ട് വാക്സിനുകളാണ് പരീക്ഷണഘട്ടത്തിൽ ഉള്ളത്. ജൂൺ മാസത്തോടെ പരീക്ഷണത്തിന്റെ ആദ്യഘട്ട ഫലം അറിയാമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രീ ക്ലിനിക്കൽ പരീക്ഷണത്തിന് ലോകാരോഗ്യ സംഘടന അനുമതി നൽകിയതോടെ മൃഗങ്ങളിൽ പരീക്ഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്.
advertisement
ജൂണിൽ ലഭിക്കുന്ന ഫലം അനുകൂലമാണെങ്കിൽ വാക്സിൻ ക്ലിനിക്കൽ പരീക്ഷണത്തിന് വിധേയമാക്കാം. ഈ ഫലവും അനുകൂലമായാൽ മനുഷ്യ ലോകത്തെ കാർന്നു തിന്നുന്ന വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിൻ തയ്യാർ. ഇത് ലോകത്തെല്ലായിടത്തും ലഭ്യമാകാൻ കുറഞ്ഞത് 12 മുതൽ 18 മാസമെങ്കിലും വേണ്ടിവരും.
മലയാളം വാർത്തകൾ/ വാർത്ത/Life/
COVID 19| പ്രതിരോധ വാക്സിനായി ഓസ്ട്രേലിയയും; മൃഗങ്ങളിൽ പരീക്ഷണം ആരംഭിച്ചു
Next Article
advertisement
അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടിയില്‍ കമല്‍ഹാസനും മോഹന്‍ലാലും പങ്കെടുക്കില്ല; മമ്മൂട്ടി മുഖ്യാതിഥിയാകും
അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടിയില്‍ കമല്‍ഹാസനും മോഹന്‍ലാലും പങ്കെടുക്കില്ല; മമ്മൂട്ടി മുഖ്യാതിഥിയാകും
  • മോഹന്‍ലാലും കമല്‍ഹാസനും സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടിയിൽ പങ്കെടുക്കില്ല.

  • പരിപാടിയിൽ പങ്കെടുക്കുന്നതിനായി മമ്മൂട്ടി രാവിലെ കൊച്ചിയിൽ നിന്ന് വിമാന മാർഗം തിരുവനന്തപുരത്ത് എത്തി.

  • സെൻട്രൽ സ്റ്റേഡിയത്തിൽ വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തും.

View All
advertisement