Health tips | പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ലൈംഗിക ജീവിതത്തെ ബാധിക്കുമോ? പ്രോസ്‌റ്റേറ്റ് കാന്‍സറും മിഥ്യാധാരണകളും
- Published by:Vishnupriya S
- news18-malayalam
Last Updated:
പ്രോസ്‌റ്റേറ്റ് കാന്‍സറുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ചില മിഥ്യാധാരണകള്‍ പരിശോധിക്കാം
ലോകമെമ്പാടുമുള്ള പുരുഷന്മാരില്‍ സാധാരണയായി കണ്ടുവരുന്ന കാന്‍സറാണ് പ്രോസ്‌റ്റേറ്റ് കാന്‍സര്‍. രോഗത്തിന്റെ തീവ്രത ഓരോരുത്തരിലും ഏറിയും കുറഞ്ഞുമാണ് കാണപ്പെടുന്നത്. അതേസമയം, ഈ രോഗം സ്ഥിരീകരിക്കുന്ന എല്ലാവര്‍ക്കും ചികിത്സയുടെ ആവശ്യം വരാറില്ല. പ്രോസ്‌റ്റേറ്റ് കാന്‍സര്‍ നേരത്തെ കണ്ടുപിടിക്കുന്നത് തുടർന്നുള്ള ചികിൽസയിൽ ഏറെ നിർണായകമാണ്. കാന്‍സര്‍ നേരത്തെ കണ്ടെത്തുന്നത് മരണ സാധ്യത ഇല്ലാതാക്കാനും രോഗം രൂക്ഷമാകാതിരിക്കാനും സാധിക്കും. ഇതിലൂടെ മെച്ചപ്പെട്ട ജീവിതം സാധ്യമാകുന്നു. പ്രോസ്‌റ്റേറ്റ് കാന്‍സറുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ചില മിഥ്യാധാരണകള്‍ പരിശോധിക്കാം.
എനിക്ക് ലക്ഷണങ്ങളൊന്നുമില്ല, അതിനാല്‍ എനിക്ക് പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ഇല്ല
സാധാരണഗതിയില്‍ പ്രോസ്‌റ്റേറ്റ് കാന്‍സറിന് വളരെ ചെറിയ ലക്ഷണങ്ങളേ കാണാറുള്ളൂ. അല്ലെങ്കില്‍ ലക്ഷണങ്ങളേ ഉണ്ടാവാറില്ല. 45 വയസ്സ് കഴിഞ്ഞ പുരുഷന്മാരില്‍ സ്ഥിരമായി ഡിആര്‍ഇ(ഡിജിറ്റല്‍ റെക്ടല്‍ എക്‌സാമിനേഷന്‍) ഉള്‍പ്പടെയുള്ള പരിശോധനകള്‍ നടത്താന്‍ നിര്‍ദേശിക്കുന്നു. കുടുംബത്തില്‍ അടുത്ത ബന്ധുക്കള്‍ക്ക് നേരത്തെ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അത്തരം ആളുകളിലും പരിശോധന നടത്താന്‍ ആവശ്യപ്പെടും. താഴെ പറയുന്ന ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങളുണ്ടെങ്കില്‍ നിങ്ങള്‍ ഉടന്‍ തന്നെ വൈദ്യ സഹായം തേടേണ്ടതാണ്.
advertisement
1. ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കേണ്ടി വരുന്നത്
2. മൂത്രമൊഴിക്കാനും പിടിച്ചുവയ്ക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുന്നത്
3. മൂത്രമൊഴിക്കുമ്പോള്‍ വേദന, അല്ലെങ്കില്‍ പുകച്ചില്‍ അനുഭവപ്പെടാറുന്നത്
4. ഉദ്ധാരണം സംഭവിക്കുമ്പോള്‍ ബുദ്ധിമുട്ട് അല്ലെങ്കില്‍ വേദന തോന്നുന്നത്
5. മൂത്രത്തിലോ ശുക്ലത്തിലോ രക്തം കാണുന്നത്
6. കാരണമില്ലാതെ ശരീരഭാരം കുറയുന്നത്, അല്ലെങ്കില്‍ ക്ഷീണം അനുഭവപ്പെടുന്നത്
എന്റെ കുടുംബത്തില്‍ ആര്‍ക്കും കാന്‍സര്‍ കണ്ടെത്തിയിട്ടില്ല, അതുകൊണ്ട് എനിക്ക് ഉണ്ടാവുകയില്ല.
സാധാരണഗതിയില്‍ കാന്‍സര്‍ കണ്ടെത്തുമ്പോള്‍ കുടുംബത്തില്‍ മറ്റാര്‍ക്കും കാന്‍സര്‍ കണ്ടെത്തിയിട്ടുണ്ടാകണമെന്നില്ല. പത്ത് മുതല്‍ 20 ശതമാനം പേരില്‍ കുടുംബത്തിലാര്‍ക്കെങ്കിലും പോസ്‌റ്റേറ്റ് അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാന്‍സര്‍ കണ്ടെത്തിയിട്ടുണ്ടാകും. സാധാരണ കണ്ടുവരുന്ന കാന്‍സറാണ് പ്രോസ്‌റ്റേറ്റ് കാന്‍സര്‍ എങ്കിലും ഇത് ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്നതാണ്.
advertisement
പ്രോസ്‌റ്റേറ്റ് കാന്‍സറിന് സര്‍ജറി മാത്രമാണ് ഏക ചികിത്സാ മാര്‍ഗം
ഒരാള്‍ക്ക് പ്രോസ്‌റ്റേറ്റ് കാന്‍സര്‍ കണ്ടെത്തിയാല്‍ സ്‌കാനിങ്ങിലൂടെയും മറ്റും അത് ഏത് സ്‌റ്റേജിലാണെന്ന് കണ്ടെത്തുകയാണ് ആദ്യപടി. ഇതനുസരിച്ചായിരിക്കും ചികിത്സ നിശ്ചയിക്കുന്നത്. ഇതില്‍ സര്‍ജറി, റേഡിയേഷന്‍. ഹോര്‍മോണ്‍ ചികിത്സ, കീമോതെറാപ്പി അല്ലെങ്കില്‍ ബയോളജിക് തെറാപ്പി എന്നിവയെല്ലാം ഉള്‍പ്പെടുന്നു.
പ്രോസ്‌റ്റേറ്റ് കാന്‍സര്‍ വന്നാല്‍ ലൈംഗിക ജീവിതം അവസാനിച്ചു
ചില തരത്തിലുള്ള ചികിത്സ ലൈംഗിക പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുമെങ്കിലും അത് അവസാനമല്ല.
ചികിത്സ നടത്തുന്നത് മൂത്രം പിടിച്ചുവയ്ക്കാന്‍ പ്രയാസമുണ്ടാക്കും
ചില തരത്തിലുള്ള ചികിത്സ മൂത്രം പിടിച്ചുവയ്ക്കുന്നത് തടയുന്നു. എന്നാല്‍, ഇങ്ങനെ വരാതിരിക്കാനുള്ള ചികിത്സ കൈകൊള്ളുന്നതാണ്
advertisement
പ്രായമായ പുരുഷന്മാര്‍ക്കേ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ പിടിപെടൂ
പ്രായം എല്ലാത്തരം കാന്‍സറുകള്‍ക്കും ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന ഘടകമാണ്. എന്നാല്‍, പ്രോസ്‌റ്റേറ്റ് കാന്‍സര്‍ പ്രായം കുറഞ്ഞവരിലും കണ്ടുവരുന്നുണ്ട്. ആഫ്രിക്കന്‍-അമേരിക്കന്‍ വംശജരിലും ചെറുപ്രായത്തില്‍ തന്നെ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ കൂടുതലായി കണ്ടുവരുന്നുണ്ട്. കുടുംബത്തില്‍ ആര്‍ക്കെങ്കിലും പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ഉണ്ടെങ്കില്‍ അവരിലും ചെറുപ്രായത്തില്‍ തന്നെ പരിശോധനകള്‍ നടത്തേണ്ടതാണ്.
പിഎസ്എ(പ്രോസ്‌റ്റേറ്റ്-സ്‌പെസിഫിക് ആന്റിജന്‍) കൂടുതലുള്ളവരില്‍ കാന്‍സര്‍ സാധ്യത കൂടുതലാണ്
ഇത് എല്ലായ്‌പ്പോഴും ശരിയായി കൊള്ളണമെന്നില്ല. ഏതെങ്കിലും തരത്തിലുള്ള അണുബാധയുള്ളവരില്‍ പിഎസ്എ കൂടുതലായിരിക്കും. സെറം പിഎസ്എ ഒരു സൂചനയാണെങ്കിലും പ്രോസ്‌റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധന ആവശ്യമാണ്. പിഎസ്എ കൂടിയാലും കുറഞ്ഞാലും പരിശോധന നടത്തണം. പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ചികിത്സ തേടുന്നയാളുടെ ചികിത്സയോടുള്ള പ്രതികരണം അറിയുന്നതിന് സെറം പിഎസ്എ നടത്തുന്നു.
advertisement
പ്രോസ്‌റ്റേറ്റ് കാന്‍സര്‍ പിടിപെട്ടാല്‍ നിങ്ങള്‍ മരിക്കും
ഇത് തികച്ചും ശരിയായിക്കൊള്ളണമെന്നില്ല. പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ബാധിച്ച മിക്ക രോഗികളും ചികിത്സയിലൂടെ സാധാരണജീവിതത്തിലേക്ക് തിരിച്ചുവരും. അതേസമയം, ഏത് സ്‌റ്റേജിലാണ് രോഗമുള്ളതെന്നും രോഗത്തിന്റെ വ്യാപനവും ചികിത്സയുമെല്ലാം ഇതില്‍ നിര്‍ണായകമാണ്.
തയ്യാറാക്കിയത് : ഡോ. നിതി റെയ്‌സാദ(ബെംഗളൂരുവിലെ ഫോര്‍ട്ടിസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലിലെ മെഡിക്കല്‍ ഓങ്കോളദി, ഹീമാറ്റോ ഓങ്കോളജി വിഭാഗം ഡയറക്ടര്‍)
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 15, 2023 5:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
Health tips | പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ലൈംഗിക ജീവിതത്തെ ബാധിക്കുമോ? പ്രോസ്‌റ്റേറ്റ് കാന്‍സറും മിഥ്യാധാരണകളും