അപൂർവ അവസ്ഥ; താൻ പുരുഷനാണെന്ന് യുവതി തിരിച്ചറിഞ്ഞത് മുപ്പത് വർഷത്തിന് ശേഷം

Last Updated:

ജനിതകപരമായി പുരുഷൻ ആയി ജനിക്കുകയും എന്നാൽ സ്ത്രീയുടേതായ എല്ലാ ശാരീരിക സവിശേഷതകള്‍ ഉണ്ടായിരിക്കുകയും ചെയ്യുന്ന 'ആൻഡ്രജൻ ഇൻസെൻസിറ്റിവിറ്റി സിന്‍ഡ്രം' (Androgen Insensitivity Syndrome) എന്ന അവസ്ഥയാണ് ഇതിനു കാരണമായി പറയുന്നത്

കൊൽക്കത്ത: വയറുവേദനയുമായി ഡോക്ടറെ കാണാനെത്തിയ യുവതി തിരിച്ചറിഞ്ഞത് ഞെട്ടിക്കുന്ന സത്യം. പശ്ചിമ ബംഗാളിലെ ബിർഭം സ്വദേശിയായ യുവതിയാണ് മുപ്പത് വർഷത്തിന് ശേഷം താൻ പുരുഷനാണെന്ന സത്യം തിരിച്ചറിഞ്ഞത്. മുപ്പതുവയസുള്ള ഇവർക്ക് സ്തനവും ബാഹ്യലൈംഗിക അവയവങ്ങളും അടക്കം സ്ത്രീകളുടെതായ എല്ലാ ശരീര സവിശേഷതകളും ഉണ്ടായിരുന്നു. പുറമെ ശബ്ദവും സ്ത്രീകളുടെതായിരുന്നു. ഇവരുടെ വിവാഹവും കഴിഞ്ഞിരുന്നു. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് അടിവയറ്റിൽ കഠിനമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരുടെ യഥാർത്ഥ വ്യക്തിത്വം പുറത്തു വരുന്നത്.
ടെസ്റ്റിക്യുലർ കാന്‍സർ (വൃഷണങ്ങളിൽ അർബുദം) ബാധിച്ച 'പുരുഷനാണ്' ഇവരെന്ന് ഡോക്ടർമാർ തിരിച്ചറിയുകയായിരുന്നു. ജനിതകപരമായി പുരുഷൻ ആയി ജനിക്കുകയും എന്നാൽ സ്ത്രീയുടേതായ എല്ലാ ശാരീരിക സവിശേഷതകള്‍ ഉണ്ടായിരിക്കുകയും ചെയ്യുന്ന 'ആൻഡ്രജൻ ഇൻസെൻസിറ്റിവിറ്റി സിന്‍ഡ്രം' (Androgen Insensitivity Syndrome) എന്ന അവസ്ഥയാണ് ഇതിനു കാരണമായി പറയുന്നത്. ക്ലിനിക്കൽ ഓങ്കോളജിസ്റ്റ് ഡോ. അനുപം ദത്ത, സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ.സുമൻ ദാസ് എന്നിവർ ചേർന്നാണ് ഈ അവസ്ഥയെക്കുറിച്ച് യുവതിക്ക് വിശദീകരിച്ച് നൽകിയത്.
TRENDING:Covid 19 in Kerala | എട്ടുദിവസത്തിനിടെ 1082; തുടർച്ചയായ എട്ടാം ദിവസവും രോഗികള്‍ നൂറുകടന്നു; ഇന്ന് 150 [NEWS]TRAI Channel Selector App| ചാനലുകൾ തെരഞ്ഞെടുക്കാം; പണം ലാഭിക്കാം; ട്രായി ആപ്പിന്റെ ഉപയോഗം ഇങ്ങനെ [NEWS]Siya Kakkar | ടിക് ടോക്കിലെ അറിയപ്പെടുന്ന താരം; മരണവാർത്തയറിഞ്ഞ് ഞെട്ടലിൽ ആരാധകർ [NEWS]
'പുറംകാഴ്ചയിൽ അവർ സ്ത്രീ തന്നെയാണ്. ശബ്ദവും സ്തനങ്ങളും, ബാഹ്യമായ ലൈംഗിക അവയവങ്ങളും ഉള്‍പ്പെടെ എല്ലാം സ്ത്രീകളുടെത് തന്നെ.. എന്നാൽ ജനിച്ചപ്പോൾ തന്നെ ഗർഭപാത്രവും അണ്ഡാശയവും ഇല്ല.. ഇതുവരെ ആർത്തവവും ഉണ്ടായിട്ടില്ല' എന്നാണ് ഡോ. ദത്ത മാധ്യമങ്ങളോട് പറഞ്ഞത്. ഇരുപത്തിരണ്ടായിരം പേരിൽ ഒരാൾക്ക് വരുന്ന അപൂർവ അവസ്ഥയാണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
advertisement
വയറുവേദനയെ തുടർന്നാണ് അവരെ പരിശോധനയ്ക്ക് വിധേയയാക്കിയത്. അപ്പോഴാണ് ശരീരത്തിനുള്ളിൽ വൃഷണങ്ങൾ കണ്ടെത്തിയത്. തുടർന്ന് ബയോപ്സി ചെയ്തു നോക്കിയപ്പോഴാണ് ടെസ്റ്റിക്യുലർ കാന്‍സർ ആണെന്ന് തിരിച്ചറിഞ്ഞതെന്നും ഡോക്ടർ വിശദീകരിക്കുന്നു. നിലവിൽ ഇവർക്ക് കീമോ തെറാപ്പി ചെയ്തു വരികയാണ്. ആരോഗ്യ നില തൃപ്തികരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുവതിയുടെ യഥാര്‍ഥ വ്യക്തിത്വത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഇവരുടെ 28 വയസ്സുള്ള സഹോദരിയും പരിശോധനയ്ക്ക് വിധേയായി. അവർക്കും ആന്‍ഡ്രൊജന്‍ ഇന്‍സെന്‍സിറ്റിവിറ്റി സിന്‍ഡ്രൊം ഉണ്ടെന്നായിരുന്നു പരിശോധനഫലം. ഇവരുടെ രണ്ട് ബന്ധുക്കൾക്കും സമാന അവസ്ഥ കണ്ടെത്തിയതായും ഡോക്ടർമാർ പറയുന്നു.
advertisement
ഒൻപത് വർഷമായി ഈ യുവതിയുടെ വിവാഹം കഴിഞ്ഞിട്ട്. കുട്ടികളുണ്ടാകാത്തതിനെ തുടർന്ന് പല ചികിത്സകളും നടത്തി പരാജപ്പെട്ടുവെന്നും പറയപ്പെടുന്നു. ഇപ്പോഴുള്ള തരത്തിൽ തന്നെ ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ ഇവർക്കും ഭർത്താവിനും കൗണ്‍സിലിംഗ് നടത്തി വരികയാണെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Life/
അപൂർവ അവസ്ഥ; താൻ പുരുഷനാണെന്ന് യുവതി തിരിച്ചറിഞ്ഞത് മുപ്പത് വർഷത്തിന് ശേഷം
Next Article
advertisement
രാത്രി ഹൃദ്രോഗിയായ അമ്മയെ ശുശ്രൂഷിച്ച് പകല്‍ ക്ലാസ് മുറിയിലുറങ്ങിയ വിദ്യാര്‍ത്ഥിനിയെ അധ്യാപിക പുസ്തകം മടക്കി തലയ്ക്കടിച്ചതായി പരാതി
രാത്രി ഹൃദ്രോഗിയായ അമ്മയെ ശുശ്രൂഷിച്ച് ക്ലാസ് മുറിയിലുറങ്ങിയ വിദ്യാര്‍ത്ഥിനിയെ അധ്യാപിക തലയ്ക്കടിച്ചതായി പരാതി
  • വിദ്യാർത്ഥിനിയെ മർദിച്ച സംഭവത്തിൽ കിഴക്കേ കല്ലട പൊലീസ് അന്വേഷണം ആരംഭിച്ചു.

  • അമ്മയെ ശുശ്രൂഷിച്ച് ഉറക്ക ക്ഷീണവുമായാണ് വിദ്യാർത്ഥിനി ക്ലാസിൽ എത്തിയത്.

  • തലയ്ക്ക് തരിപ്പും പനിയും അനുഭവപ്പെട്ട വിദ്യാർത്ഥിനി ആശുപത്രിയിൽ ചികിത്സ തേടി.

View All
advertisement