Eid-ul-Adha 2023 | ലോകം ബലിപ്പെരുന്നാളാഘോഷിക്കുമ്പോൾ ആട്ടിറച്ചിയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം
- Published by:Vishnupriya S
- news18-malayalam
Last Updated:
ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികളുടെ സുപ്രധാന ഉത്സവങ്ങളിലൊന്നാണ് ബക്രീദ് അല്ലെങ്കിൽ ഈദ് ഉൽ-അദ്ഹ
ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികളുടെ സുപ്രധാന ഉത്സവങ്ങളിലൊന്നാണ് ബക്രീദ് അല്ലെങ്കിൽ ഈദ് ഉൽ-അദ്ഹ. അള്ളാഹുവിന് തന്റെ മകനെപ്പോലും ബലിയർപ്പിക്കാനുള്ള ഇബ്രാഹിമിന്റെ (അബ്രഹാം) മനസാണ് ഈ ദിവസം അനുസ്മരിക്കപ്പെടുന്നത്. ഈ വർഷം ജൂൺ 29 നാണ് ബക്രീദ് ആഘോഷിക്കുന്നത്. ഈ ദിവസം ആളുകൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും ആടുകളെ ബലിയർപ്പിക്കുകയും അതിന്റെ മാംസം കൊണ്ടുള്ള വിഭവങ്ങൾ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പങ്കുവെയ്ക്കുകയും ചെയ്യുന്നു. എന്നാൽ, ഇത്തരം മതപരവും സാംസ്കാരികവുമായ പ്രാധാന്യത്തിനു പുറനേ ആട്ടിറച്ചിക്ക് നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്. അവ ഏതൊക്കെയാണെന്ന് അറിയാം.
1. പ്രോട്ടീൻ സമ്പുഷ്ടം (Rich in Protein)
ആട്ടിറച്ചിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് ശരീര കോശങ്ങൾക്കും പേശികൾക്കും നല്ലതാണ്. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിനും ആവശ്യത്തിന് പ്രോട്ടീൻ കഴിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ശരീരത്തിന് ആവശ്യമായ എല്ലാ അമിനോ ആസിഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.
2. കൊഴുപ്പ് കുറവ് (Lower in Fat)
ബീഫ്, പന്നിയിറച്ചി തുടങ്ങിയ മറ്റ് മാംസങ്ങളെ അപേക്ഷിച്ച് ആട്ടിറച്ചിയിൽ കൊഴുപ്പിന്റെ അളവ് കുറവാണ്. ഇതിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ ഉൾപ്പെടെയുള്ള, ശരീരത്തിന് ആവശ്യമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. ഇവ ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
advertisement
3. അവശ്യ പോഷകങ്ങളുടെ കലവറ (Essential Nutrients)
ഇരുമ്പ്, സിങ്ക്, ഫോസ്ഫറസ്, വിറ്റാമിൻ ബി 12 തുടങ്ങിയ അവശ്യ പോഷകങ്ങളുടെ കലവറയാണ് ആട്ടിറച്ചി എന്നു തന്നെ പറയാം. ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് ഇരുമ്പ് ഏറെ അത്യാവശ്യമാണ്. സിങ്ക് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും മുറിവുകൾ വേഗം ഉണങ്ങാനും നല്ലതാണ്. അസ്ഥികളുടെ ആരോഗ്യത്തിന് ഫോസ്ഫറസ് അത്യന്താപേക്ഷിതമാണ്. നാഡികളുടെ ആരോഗ്യത്തിനും ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും വിറ്റാമിൻ ബി 12 ഒരു പ്രധാന പങ്ക് വഹിക്കുന്നു.
advertisement
4. ദഹിക്കാൻ എളുപ്പം (Easily Digestible)
ആട്ടിറച്ചി ദഹിക്കാനും ഏറെ എളുപ്പമാണ്. നാരുകളും കൊഴുപ്പും കുറവായതു കൊണ്ടു തന്നെ ഇതിലെ പോഷകങ്ങൾ ശരീരത്തിലേക്ക് എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടും. ദഹനപ്രശ്നങ്ങളുള്ള വ്യക്തികൾക്ക് ആട്ടിറച്ച് സംശയമേതുമില്ലാതെ കഴിക്കാം.
5. അലർജി ഉണ്ടാകാനുള്ള സാധ്യത കുറവ് (Low Allergenic Potential)
ബീഫ്, പന്നിയിറച്ചി തുടങ്ങിയ മാംസങ്ങളെ അപേക്ഷിച്ച് ആട്ടിറച്ചി കഴിച്ചാൽ അലർജി ഉണ്ടാകാനുള്ള സാധ്യത കുറവാണ്. മറ്റ് ഇറച്ചികൾ ഏതെങ്കിലും കഴിച്ചാൽ അലർജിയോ മറ്റെന്തെങ്കിലും ശാരീരിക പ്രശ്നങ്ങളോ ഉണ്ടാകുന്ന വ്യക്തികൾക്ക് ആട്ടിറച്ചി ധൈര്യമായി കഴിക്കാം.
advertisement
6. കൊളസ്ട്രോൾ കുറവ് (Low Cholesterol level)
മറ്റ് മാംസങ്ങളെ അപേക്ഷിച്ച് ആട്ടിറച്ചിയിൽ കൊളസ്‌ട്രോളിന്റെ അളവും കുറവാണ്. ആട്ടിറച്ചി കൊണ്ടുള്ള രുചികരവും പോഷകപ്രദവുമായ വിഭവങ്ങൾ ആസ്വദിക്കുമ്പോൾ ഹൃദയാരോഗ്യത്തെ കുറിച്ചോർത്ത് അധികം ടെൻഷൻ അടിക്കേണ്ട എന്നു ചുരുക്കം.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 28, 2023 1:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
Eid-ul-Adha 2023 | ലോകം ബലിപ്പെരുന്നാളാഘോഷിക്കുമ്പോൾ ആട്ടിറച്ചിയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം