ജോലിസമ്മർദം അതിജീവിക്കാനാകുന്നില്ലേ? 'ടെക്‌നോസ്‌ട്രെസ്' മറികടക്കാന്‍ അഞ്ച് മാര്‍ഗങ്ങള്‍

Last Updated:

സാങ്കേതിക വിദ്യാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ജോലിഭാരത്തിന് പുറമെ അനുഭവിക്കുന്ന മാനസിക സമ്മര്‍ദമാണ് 'ടെക്‌നോസ്‌ട്രെസ്'

ബഹുരാഷ്ട്ര കമ്പനിയായ ഏണസ്റ്റ് ആന്‍ഡ് യങ്ങിലെ(EY) ജീവനക്കാരിയായ അന്ന സെബാസ്റ്റ്യന്‍ അമിത ജോലി ഭാരവും അതിനെതുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദവും മൂലം മരണപ്പെട്ടത് വലിയ ചര്‍ച്ചയ്ക്ക് വഴി വെച്ചിരുന്നു. ബഹുരാഷ്ട്രകമ്പനികള്‍, ഐടി സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ സാങ്കേതിക വിദ്യാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ജോലിഭാരത്തിന് പുറമെ അനുഭവിക്കുന്ന മാനസിക സമ്മര്‍ദമാണ് 'ടെക്‌നോസ്‌ട്രെസ്' എന്ന് അറിയപ്പെടുന്നത്.
സാങ്കേതികവിദ്യയുടെ കുത്തൊഴുക്കിനൊപ്പം ഓടിയെത്താന്‍ പ്രയാസപ്പെടുമ്പോള്‍ വലിയ തോതിലുള്ള ഉത്കണ്ഠയും മാനസിക വിഷമങ്ങളുമാണ് ഈ രംഗത്തുള്ള ജീവനക്കാര്‍ അഭിമുഖീകരിക്കുന്നത്. പുതിയ മാറ്റങ്ങള്‍ വരുമ്പോള്‍ അതിലെല്ലാം വേണ്ടത്ര പ്രാവീണ്യം നേടിയില്ലെങ്കില്‍ ജോലി നഷ്ടപ്പെടുമെന്ന ഭയവും ജീവനക്കാര്‍ക്കിടയില്‍ ഉണ്ട്. വര്‍ക്ക് ഫ്രം ഹോം, ഹൈബ്രിഡ് രീതികള്‍ മുതലായവ പലരുടെയും ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കി.
വീട് ജോലി സ്ഥലമായി മാറാനും ഇത് ഇടയാക്കിയിട്ടുണ്ട്. ഓഫീസിലെയും വീട്ടിലെയും ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കുന്നത് മാനസികമായ തളര്‍ച്ചയിലേക്കും നയിക്കുന്നു. ജീവനക്കാര്‍ സ്വയം നവീകരിക്കുന്നതിനൊപ്പം കമ്പനിയുടെ ഉയര്‍ന്ന പദവിയിലിരിക്കുന്നവര്‍ക്കും 'ടെക്‌നോസ്‌ട്രെസ്' കുറയ്ക്കുന്നതിന് ഇടപെടലുകല്‍ നടത്താവുന്നതാണ്. ഇത്തരത്തില്‍ 'ടെക്‌നോസ്‌ട്രെസ്' നേരിടാനുള്ള അഞ്ച് പോംവഴികള്‍ പരിചയപ്പെടാം. മാനേജര്‍മാര്‍ക്ക് ജീവനക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കലുകള്‍ ഒഴിവാക്കാം.
advertisement
ഉദാഹരണത്തിന് വാരാന്ത്യത്തില്‍ ഇമെയിലുകള്‍ നോക്കരുതെന്ന് ജീവനക്കാരോട് പറയുന്നതിന് പകരം ശനിയാഴ്ച ഒരു മണിക്കൂര്‍ മെയിലുകള്‍ നോക്കാനായി നീക്കിവെക്കാമെന്നും അപ്പോള്‍ തിങ്കളാഴ്ച ജോലിഭാരം അനുഭവപ്പെടില്ലെന്നും പറയാം. ടൈം മാനേജ്‌മെന്റ് ഇത്തരത്തില്‍ ക്രമീകരിക്കാന്‍ ജീവനക്കാരോട് ആവശ്യപ്പെടാം.സ്ഥാപനത്തില്‍ പുതിയ സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കുമ്പോള്‍ അതുവരെ കരുതാത്ത പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് മാനേജര്‍മാര്‍ തിരിച്ചറിയണം. ജീവനക്കാരെ ശാക്തീകരിക്കാന്‍ മാനേജര്‍മാര്‍ക്ക് കഴിയണം.
ജീവനക്കാര്‍ക്ക് തമ്മില്‍ ആശയവിനിയമം നടത്താന്‍ പുതിയ പ്ലാറ്റ്‌ഫോമുകള്‍ അവതരിപ്പിക്കുന്നത് അവര്‍ക്ക് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാക്കും.
1. കൃത്യമായ മൂല്യനിര്‍ണയം: ജീവനക്കാര്‍ നേരിടുന്ന സമ്മര്‍ദങ്ങള്‍ മനസ്സിലാക്കുന്നതിനായി ജീവനക്കാര്‍ക്കിടയില്‍ പതിവായി സര്‍വെകള്‍ നടത്താം. ഇതിന് പുറമെ ജീവനക്കാരുമായി ചര്‍ച്ചകള്‍ നടത്തുകയും സംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്യുക. ഇത് അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കൃത്യമായി മനസ്സിലാക്കാനും തിരിച്ചറിയാനും മാനേജര്‍മാരെ സഹായിക്കുന്നു.
advertisement
2. നയങ്ങള്‍: നയങ്ങള്‍ രൂപീകരിച്ച് ടെക്‌നോസ്‌ട്രെസിന് അതിര്‍വരമ്പുകള്‍ നിശ്ചയിക്കാം. ജീവനക്കാരുമായി സംസാരിച്ച് നയങ്ങള്‍ രൂപീകരിക്കാന്‍ ശ്രമിക്കാം.
3. പരിശീലനം: വിവിധ പരിശീലനക്ലാസുകള്‍ നടത്തുന്നത് ജീവനക്കാര്‍ക്ക് അവരുടെ ഡിജിറ്റല്‍ സാക്ഷരതാ നൈപുണ്യം വികസിപ്പിക്കുന്നതിന് സഹായിക്കും. കൂടാതെ, ഓഫീസ് ജോലികള്‍ക്കും വ്യക്തിജീവിതത്തിനുമിടയിലുള്ള അതിര്‍വരമ്പുകള്‍ നിശ്ചിക്കാന്‍ സഹായിക്കുകയും ചെയ്യും.
4. ലീഡര്‍ഷിപ്പ്: സ്ഥാപനത്തിലെ മറ്റ് മാനേജര്‍മാരോടും ഉന്നതപദവിയിലിരിക്കുന്നവരോടും മാതൃകാപരമായി പെരുമാറാനും സ്ഥാപനത്തിനുള്ളില്‍ ആരോഗ്യകരമായ ഡിജിറ്റല്‍ ആശയവിനിമയ പരിശീലത്തിന് പിന്തുണ നല്‍കാനും ആവശ്യപ്പെടാം.
5. ശ്രദ്ധാപൂര്‍വം കേള്‍ക്കാം: ഒരു സ്ഥാപനത്തിലെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കും കടുത്ത ടെക്‌നോസ്‌ട്രെസ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയുകയും കൃത്യമായ ഇടവേളകളില്‍ പരിശോധനയും മൂല്യനിര്‍ണയങ്ങളും സര്‍വെയും നടത്തുകയും ജീവനക്കാരോട് തുറന്ന മനസ്സോടെ ആശയവിനിമയം നടത്തുകയും വേണം.
മലയാളം വാർത്തകൾ/ വാർത്ത/Health/
ജോലിസമ്മർദം അതിജീവിക്കാനാകുന്നില്ലേ? 'ടെക്‌നോസ്‌ട്രെസ്' മറികടക്കാന്‍ അഞ്ച് മാര്‍ഗങ്ങള്‍
Next Article
advertisement
മോഷണക്കേസ് അന്വേഷിക്കുന്നതിലും സജീവമായ  കൗൺസിലറിന് വിനയായത് നീല സ്കൂട്ടർ
മോഷണക്കേസ് അന്വേഷിക്കുന്നതിലും സജീവമായ കൗൺസിലറിന് വിനയായത് നീല സ്കൂട്ടർ
  • സി.പി.എം. കൗൺസിലർ പി.പി. രാജേഷ് മോഷണക്കേസിൽ അറസ്റ്റിലായി, നീല സ്കൂട്ടർ അന്വേഷണത്തിന് സഹായകമായി.

  • മോഷണത്തിന് ശേഷം രാജേഷ് പൊതുപ്രവർത്തനങ്ങളിലും മോഷണക്കേസ് അന്വേഷിക്കുന്നതിലും സജീവമായിരുന്നു.

  • അറസ്റ്റിന് പിന്നാലെ രാജേഷിനെ സി.പി.എം. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി.

View All
advertisement