• HOME
 • »
 • NEWS
 • »
 • life
 • »
 • Health | ഹൃദയസ്തംഭനം: പ്രധാന ലക്ഷണങ്ങൾ എന്തൊക്കെ? അറിഞ്ഞിരിക്കേണ്ടതെല്ലാം

Health | ഹൃദയസ്തംഭനം: പ്രധാന ലക്ഷണങ്ങൾ എന്തൊക്കെ? അറിഞ്ഞിരിക്കേണ്ടതെല്ലാം

ഇന്നത്തെ നമ്മുടെ ജീവിതശൈലി മിക്ക ആളുകളെയും ഹൃദ്രോഹികൾ ആക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്.

 • Share this:

  ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് ഏത് രോഗം ബാധിച്ചാണ് എന്ന് ചോദിച്ചാൽ സംശയമില്ലാതെ പറയാം ഹൃദയാഘാതം അല്ലെങ്കിൽ ഹാർട്ട് അറ്റാക്ക് മൂലമാണെന്ന്. ലോകാരോഗ്യ സംഘടനയടക്കം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാൽ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.എന്നാൽ ഇന്നത്തെ നമ്മുടെ ജീവിതശൈലി മിക്ക ആളുകളെയും ഹൃദ്രോഹികൾ ആക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. അതിനാൽ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്

  1. എന്താണ് ഹൃദയസ്തംഭനം?
  ഹൃദയം ഒരു മസ്കുലർ പമ്പാണ്. മസ്തിഷ്കം, വൃക്ക തുടങ്ങിയ സുപ്രധാന അവയവങ്ങൾ ഉൾപ്പെടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തം പമ്പ് ചെയ്യുക എന്നതാണ് ഹൃദയത്തിന്റെ പ്രവർത്തനം. എന്നാൽ ഈ അവയവങ്ങളിലേക്ക് ആവശ്യമായ രക്തം വിതരണം ചെയ്യുന്നതിൽ ഹൃദയം പരാജയപ്പെടുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം.

  2. ഹൃദയസ്തംഭനത്തിന്റെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെ?നടക്കുമ്പോഴോ മറ്റോ ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, കാലുകളിലോ അടിവയറ്റിലോ വീക്കം, ക്ഷീണം, ഊർജ്ജമില്ലായ്മ തുടങ്ങിയവയാണ് ഹൃദയസ്തംഭനം സംഭവിക്കുമ്പോൾ സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങൾ.

  3. ആർക്കൊക്കെ ഹൃദയസ്തംഭനം ഉണ്ടാകാം?
  ഹൃദയാഘാതം, ആൻജിയോപ്ലാസ്റ്റി അല്ലെങ്കിൽ കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റിംഗ് എന്നിവയുടെ മുൻകാല ചരിത്രമുള്ള രോഗികളിൽ ഹൃദയസ്തംഭനം സാധാരണയായി ഉണ്ടാകാറുണ്ട് എന്നാണ് ഡോ ഗണേഷ് പറയുന്നത്. കൂടാതെ ദീർഘകാലമായുള്ള അനിയന്ത്രിതമായ രക്തസമ്മർദ്ദം, പ്രമേഹം എന്നിവയും ഹൃദയസ്തംഭനത്തിന് കാരണമാകാം. “വലിയ വൈറൽ രോഗങ്ങളെ തുടർന്ന് ചെറുപ്പക്കാരായ രോഗികളിലും ഹൃദയസ്തംഭനം സംഭവിക്കാം. ഇതിനെ വൈറൽ മയോകാർഡിറ്റിസ് എന്ന് വിളിക്കുന്നു.

  4. രോഗനിർണയത്തിനായി സാധാരണ ചെയ്തുവരുന്ന പരിശോധനകൾ
  ഇസിജി, എക്കോകാർഡിയോഗ്രാം, രക്തപരിശോധന എന്നിവയാണ് സാധാരണയായി രോഗനിർണയത്തിന്ഡോക്ടർമാർ നടത്തുന്ന പരിശോധനകൾ. ഇതിൽ എക്കോകാർഡിയോഗ്രാം ഹൃദയത്തിന്റെ അൾട്രാസൗണ്ട് പരിശോധനയാണ്. ഇത്ഹൃദയത്തിന്റെ പ്രവർത്തന ശേഷി കൂടാതെ ഹൃദയത്തിലെ വിവിധ വാൽവുകളുടെ പ്രവർത്തനംഎന്നിവ നിർണയിക്കാൻ സഹായിക്കുന്നു. വിളർച്ച, വൃക്ക തകരാർ, കരൾ രോഗങ്ങൾ, തൈറോയ്ഡ് പ്രശ്നങ്ങൾ തുടങ്ങിയവഹൃദയസ്തംഭനത്തിലേക്ക് നയിച്ചേക്കാവുന്ന മറ്റു കാരണങ്ങൾ കണ്ടെത്തുന്നതിനാണ് രക്തപരിശോധന നടത്തുന്നത്. ഇതിൽ ഹൃദയസ്തംഭനത്തിനുള്ള സാധ്യത സ്ഥിരീകരിച്ചു കഴിഞ്ഞാൽ ഹൃദയധമനികളിലെ തടസ്സങ്ങൾ പരിശോധിക്കാൻ കൊറോണറി ആൻജിയോഗ്രാം ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്.

  5. എന്താണ് ചികിത്സ?
  ഹൃദയസ്തംഭനത്തിന്റെ കാരണം ഡോക്ടർമാർ വിലയിരുത്തികൊറോണറി ആൻജിയോപ്ലാസ്റ്റി, കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റിംഗ്, വാൽവ് മാറ്റിസ്ഥാപിക്കൽ ഉൾപ്പെടെയുള്ള പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കും. രോഗികളിൽ രോഗലക്ഷണവും രോഗനിർണയവും മെച്ചപ്പെടുത്തുന്ന പ്രത്യേക തരത്തിലുള്ള പേസ്മേക്കറുകളുംമറ്റൊരു പ്രതിവിധിയാണ്. കൂടാതെ ചില നിർണായക കേസുകളിൽ ഹൃദയം മാറ്റിവയ്ക്കലും പരിഗണിക്കാറുണ്ട്.

  6. ഇത്തരം സാഹചര്യങ്ങളിൽ രോഗികൾ ചെയ്യേണ്ടത് എന്തൊക്കെ?
  a) ഡോക്ടർ നിർദ്ദേശിച്ച മരുന്നുകൾ രോഗി കൃത്യ സമയത്ത് കഴിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക
  b) ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം നടത്തം പോലുള്ള പതിവ് വ്യായാമങ്ങൾ ചെയ്യുക
  c) ഉപ്പ് കഴിക്കുന്നതിന്റെ അളവ് കുറയ്ക്കുക
  d) ഡോക്ടർ നിർദ്ദേശിച്ച പ്രകാരം പ്രതിദിനം കഴിക്കുന്ന ദ്രാവക രൂപത്തിലുള്ള പദാർത്ഥങ്ങളുടെ അളവ് പരിമിതപ്പെടുത്തണം
  e) ഹൃദയത്തിന്റെ പ്രവർത്തനം ശരിയായി നടക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ കൃത്യമായി ഇടവേളകളിൽ ഡോക്ടറെ കാണുക.
  f) രോഗലക്ഷണങ്ങൾ വഷളാകുന്നതിന് മുൻപ് അടിയന്തിര വൈദ്യസഹായം തേടണം

  8.രോഗത്തെക്കുറിച്ച് മുൻകൂട്ടി അറിയേണ്ടത്
  ചില സാഹചര്യങ്ങളിൽ ക്യാൻസറിനേക്കാൾ മോശമായ അവസ്ഥ വരെ ഹൃദയസ്തംഭനത്തിനുണ്ടാകാറുണ്ട് . അതുകൊണ്ട് തന്നെ ഉടനടി രോഗികൾക്ക് ചികിത്സ ഉറപ്പാക്കേണ്ടതും ഡോക്ടറുടെ നിർദ്ദേശങ്ങൾ പാലിക്കേണ്ടതുംവളരെ പ്രധാനമാണ്.

  (ലേഖകൻ: ഡോ ഗണേഷ് നല്ലൂർ ശിവു, കാവേരി ഹോസ്പിറ്റൽസ്, ഇലക്‌ട്രോണിക് സിറ്റി, സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ്)

  Published by:Jayesh Krishnan
  First published: