നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • ഹാൻഡ് സാനിട്ടൈസർ കുട്ടികളുടെ കണ്ണിന് കേട്; പുതിയ പഠനം

  ഹാൻഡ് സാനിട്ടൈസർ കുട്ടികളുടെ കണ്ണിന് കേട്; പുതിയ പഠനം

  സാനിട്ടൈസർ ഉപയോഗിച്ചതിനു ശേഷം മുതിർന്നവരെ അപേക്ഷിച്ച് കുട്ടികൾ കൈകൾ കണ്ണിലേക്ക് വെക്കുന്നു എന്നത് തന്നെയാണ് ഇതിനു കാരണം.

  Nerolac Sanitizer

  Nerolac Sanitizer

  • Share this:
   കോവിഡ് കാലത്ത് നമ്മുടെയെല്ലാം നിത്യ ജീവിതത്തിന്റെ ഭാഗമായ ഒന്നാണ് ഹാൻഡ് സാനിട്ടൈസർ. വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോഴും വാഹനത്തിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും സാധനം വാങ്ങാൻ കടയിൽ കയറുമ്പോഴുമെല്ലാം സാനിട്ടൈസർ ഉപയോഗിക്കുന്നത് ഇന്ന് ലോകത്തെല്ലാ മനുഷ്യരുടേയും ശീലമായിക്കഴിഞ്ഞു. വീട്ടിൽ കുട്ടി മുതൽ മുതിർന്നവർ വരെ സ്വന്തമായി സാനിട്ടൈസർ കൊണ്ടു നടക്കുന്ന കാലമാണ്.

   എന്നാൽ ഹാൻഡ് സാനിട്ടൈസറിന്റെ ഉപയോഗം കുട്ടികളിൽ കണ്ണുകൾക്ക് കേടുണ്ടാക്കുമെന്നാണ് പഠനങ്ങൽ പറയുന്നത്. JAMA ഒഫ്താൽമോളജി ജേണലിൽ വന്ന പഠനം പറയുന്നത് പ്രകാരം സാനിട്ടൈസറിലെ രാസവസ്തുക്കൾ കുട്ടികളുടെ കണ്ണിന് പ്രശ്നമുണ്ടാക്കുന്നു എന്നാണ്. ജനുവരി 21 നാണ് പഠനം പുറത്തു വന്നത്.

   സാനിട്ടൈസർ ഉപയോഗിച്ചതിനു ശേഷം മുതിർന്നവരെ അപേക്ഷിച്ച് കുട്ടികൾ കൈകൾ കണ്ണിലേക്ക് വെക്കുന്നു എന്നത് തന്നെയാണ് ഇതിനു കാരണം. കോവിഡ് മഹാമാരിക്ക് ശേഷം കുട്ടികളിൽ കണ്ണുമായി ബന്ധപ്പെട്ട അസുഖങ്ങളും വർധിച്ചതായി റിപ്പോർട്ടുകളുണ്ട്.

   You may also like:വീണ്ടും വിവാഹിതനാകുമെന്ന് പറഞ്ഞ ഭർത്താവിനെ വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി ഭാര്യ

   ഫ്രഞ്ച് പോയിസൺ കണ്‍ട്രോൾ സെന്ററിലെ ഗവേഷകരുടെ കണ്ടെത്തലിൽ ഏപ്രിൽ ഒന്നു മുതൽ ഓഗസ്റ്റ് 24 വരെ സാനിട്ടൈസറിലെ രാസവസ്തുക്കൾ കുട്ടികളുടെ കണ്ണിലുണ്ടാക്കിയ ആരോഗ്യപ്രശ്നങ്ങൾ ഏഴ് മടങ്ങ് കൂടിയതായി പറയുന്നു. 2019 ൽ സാനിട്ടൈസർ കണ്ണിലുണ്ടാക്കിയ പ്രശ്നം മൂലം കൈക്കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വാർത്തയായിരുന്നു. 2020 ഫ്രാൻസിൽ പതിനാറു കുട്ടികളാണ് സാനിട്ടൈസർ കണ്ണിൽ ആയി ആശുപത്രിയിൽ പ്രവേശിച്ചത്.
   Published by:Naseeba TC
   First published:
   )}