ഫുൾടൈം ഫോണിലാണോ? സ്‌ക്രീന്‍ ടൈം കുട്ടികളുടെ തലച്ചോറിനെ ബാധിക്കും

Last Updated:

ശ്രദ്ധ കേന്ദ്രീകരിക്കുക, പെരുമാറ്റങ്ങള്‍ നിയന്ത്രിക്കുക, ചിന്താശേഷി എന്നിവയെ കുട്ടികളുടെ സ്‌ക്രീന്‍ ടൈം പ്രതികൂലമായി ബാധിക്കുമെന്ന് നിരവധി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ന്യൂഡല്‍ഹി: 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ മൊബൈല്‍ ഫോണ്‍, ടിവി, കംപ്യൂട്ടര്‍ എന്നിവ കാണുന്നതിനായി ചെലവഴിക്കുന്ന സമയം (സ്‌ക്രീന്‍ ടൈം) അവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ഗവേഷകര്‍. 30,000 പേരെ പങ്കെടുപ്പിച്ച് 23 വര്‍ഷത്തോളം പഠനങ്ങള്‍ അവലോകനം ചെയ്താണ് ഗവേഷകര്‍ ഈ കണ്ടെത്തല്‍ നടത്തിയത്. തലച്ചോറിന്റെ ചിത്രങ്ങള്‍ ആധാരമാക്കിയുള്ള 33 പഠനങ്ങളും ഇതിനായി വിശകലനം ചെയ്തു. ഹോങ്കോങ്, ചൈന, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് കണ്ടെത്തലിനു പിന്നില്‍.
തലച്ചോറിന്റെ മാത്രം പ്രവര്‍ത്തനങ്ങളായ ഓര്‍മശക്തി, പദ്ധതികള്‍ ആസൂത്രണം ചെയ്യാനുള്ള കഴിവ്, സാഹചര്യത്തിന് അനുസരിച്ച് പ്രതികരിക്കാനുള്ള ശേഷി എന്നിവയുടെ വികാസത്തെ സ്ക്രീൻ ടൈം ദോഷകരമായി സ്വാധീനിക്കുന്നതായി ശാസ്ത്രജ്ഞര്‍ അറിയിച്ചു. തലച്ചോറിന്റെ മുന്‍ഭാഗമായപ്രിഫ്രണ്ടല്‍ കോര്‍ട്ടക്‌സ് (Prefrontal cortex) ആണ് ഈ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.
സ്പര്‍ശനം, സമ്മര്‍ദം, ചൂട്, തണുപ്പ്, വേദന എന്നീ സംവേദനങ്ങള്‍ തിരിച്ചറിയുന്നതിനുള്ള കുട്ടികളുടെ കഴിവിനെ തലച്ചോറിലെ പാരിയേറ്റല്‍ ലോബ്‌സിലുണ്ടായ (Parietal lobe) മാറ്റങ്ങൾ ബാധിച്ചതായും ഗവേഷകർ കണ്ടെത്തി.
കുട്ടികളുടെ വളര്‍ച്ചയുടെ നിര്‍ണായക കാലഘട്ടങ്ങളില്‍ ഡിജിറ്റല്‍ ഇടപഴകല്‍ തലച്ചോറിന്റെ രൂപപ്പെടുത്തലില്‍ എങ്ങനെയൊക്കെ സ്വാധീനിച്ചുവെന്ന് മനസ്സിലാക്കാനാണ് ഗവേഷകര്‍ ശ്രമിച്ചത്.
advertisement
ഒരു കുട്ടിക്ക് എട്ട് വയസ്സ് തികയുമ്പോഴേക്കും കാഴ്ചാ വികസനം പൂര്‍ത്തിയാകും. അതേസമയം, 12 വയസ്സുവരെ ഭാഷയില്‍ വൈദഗ്ധ്യം നേടും.
ഡിജിറ്റല്‍ മാധ്യമങ്ങളുടെ ഉപയോഗം അവരുടെ തലച്ചോറിന്റെ ടെംപറല്‍ ലോബുകളിലും (temporal lobes) മാറ്റം വരുത്തുന്നതായും കണ്ടെത്തി. ഓര്‍മശക്തി, കേള്‍വിശക്തി, ഭാഷ എന്നിവ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗമാണ് ടെംപറല്‍ ലോബ്. കാഴ്ചയെ നിയന്ത്രിക്കുന്ന ഒക്‌സിപിറ്റല്‍ ലോബുകളെയും സ്‌ക്രീന്‍ ടൈം സ്വാധീനിക്കുന്നുവെന്ന് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.
advertisement
ഏര്‍ളി എജ്യുക്കേഷന്‍ ആന്‍ഡ് ഡെവല്പമെന്റ് (Early Education and Development) എന്ന ജേണലിലാണ് ഗവേഷകര്‍ തങ്ങളുടെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുട്ടികളുടെ വൈജ്ഞാനിക വളര്‍ച്ചയെ അവരുടെ ഡിജിറ്റല്‍ അനുഭവങ്ങള്‍ സ്വാധീനിച്ചേക്കാമെന്ന് അധ്യാപകരും അവരെ പരിചരിക്കുന്നവരും തിരിച്ചറിയണം,’ ഹോങ്കോങ്ങിലെ എജ്യുക്കേഷന്‍ യൂണിവേഴ്‌സിറ്റിയിലെ പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകനായ ഹുയി ലി പറഞ്ഞു.
കുട്ടികളുടെ സ്‌ക്രീന്‍ ടൈം കുറയ്ക്കുന്നതിനൊപ്പം അവരെ നല്ല രീതിയില്‍ സ്വാധീനിക്കുന്ന തരത്തിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാന്‍ മാതാപിതാക്കൾ സഹായിക്കണമെന്ന് ഗവേഷകര്‍ പറയുന്നു.
advertisement
ശ്രദ്ധ കേന്ദ്രീകരിക്കുക, പെരുമാറ്റങ്ങള്‍ നിയന്ത്രിക്കുക, ചിന്താശേഷി എന്നിവയെ കുട്ടികളുടെ സ്‌ക്രീന്‍ ടൈം പ്രതികൂലമായി ബാധിക്കുമെന്ന് നിരവധി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ടാബ്ലെറ്റ് ഉപയോഗിക്കുന്നവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മോശമാകുമെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും നേരത്തെ മറ്റൊരു ഗവേഷണത്തിൽ കണ്ടെത്തിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Health/
ഫുൾടൈം ഫോണിലാണോ? സ്‌ക്രീന്‍ ടൈം കുട്ടികളുടെ തലച്ചോറിനെ ബാധിക്കും
Next Article
advertisement
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement