Health Tips | സൈനസൈറ്റിസ് ഉള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; ലക്ഷണങ്ങൾ‌ എന്തെല്ലാം?

Last Updated:

കാലാവസ്ഥ മാറ്റം, മലിനീകരണം, പൊടി, എന്നിവയെല്ലാം ഈ രോഗത്തിനെ സ്വാധീനിക്കുന്ന ഘടകമാണ്

നിങ്ങളുടെ മുഖത്തിനുള്ളിൽ സാധാരണയായി വായു നിറഞ്ഞിരിക്കുന്ന അറകളാണ് സൈനസുകൾ. വായുസഞ്ചാരമുള്ള അറകളാണിവ. ഈ അറകള്‍ക്കുള്ളിലെ തടസ്സങ്ങള്‍ നീര്‍വീക്കത്തിലേക്കും, മൂക്കിലെ കലകളുടെ വളര്‍ച്ചയിലേക്കും നയിക്കും. അതായിത്, നാസികാദ്വാരത്തിന് ചുറ്റുമുള്ള അറകളിൽ വീക്കം സംഭവിക്കുന്ന അവസ്ഥയാണ് സൈനസൈറ്റിസ്. ഇതോടെ രോഗിയില്‍ ചില രോഗലക്ഷണങ്ങളും പ്രകടമായിത്തുടങ്ങും. തുമ്മല്‍, തൊണ്ടയിലേക്ക് പോസ്റ്റ് നാസല്‍ ഡ്രിപ്പ് പോകുക, തലവേദന, മുഖത്തെ വേദന, മണം നഷ്ടപ്പെടുക, ഉറക്കമില്ലായ്മ എന്നിവയാണ് ഇവരില്‍ പ്രധാനമായുണ്ടാകുന്ന ലക്ഷണം. എന്നാല്‍ സൈനസൈറ്റിസ് പ്രശ്‌നങ്ങള്‍ക്കും ചില ന്യൂറോളജിക്കല്‍ രോഗങ്ങള്‍ക്കും തമ്മില്‍ ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
ഏകാഗ്രത നഷ്ടമാകല്‍, ഓര്‍മ്മശക്തി, വിഷാദം, തുടങ്ങിയവയും ഈ രോഗികളില്‍ അനുഭവപ്പെടുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. ഇപ്പോള്‍ സൈനസൈറ്റിസ് ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്ന പലരിലും ഉറക്കക്കുറവ്, ക്ഷീണം, അലസത, ഏകാഗ്രത നഷ്ടമാകല്‍ തുടങ്ങിയ ലക്ഷണങ്ങളും കണ്ടുവരുന്നുണ്ട്. പ്രായഭേദമന്യേ എല്ലാവരിലും സൈനസൈറ്റിസ് കാണുന്നുണ്ട്. അലര്‍ജിപ്രശ്‌നങ്ങളുള്ളവര്‍ക്കും സൈനസൈറ്റിസ് ബാധിക്കാറുണ്ട്. കാലാവസ്ഥ മാറ്റം, മലിനീകരണം, പൊടി, എന്നിവയെല്ലാം ഈ രോഗത്തിനെ സ്വാധീനിക്കുന്ന ഘടകമാണ്.
advertisement
നൂതന സാങ്കേതിക വിദ്യയുടെ സഹായത്താല്‍ രോഗം വേഗം സ്ഥിരീകരിക്കാന്‍ സാധിക്കുന്നു. രോഗനിര്‍ണയത്തിനായി മൂക്കിന്റെ ഒരു എന്‍ഡോസ്‌കോപ്പി, അല്ലെങ്കില്‍ സൈനസിന്റെ ഒരു സിടി സ്‌കാന്‍ എന്നിവ ചെയ്യാന്‍ ഇഎന്‍ടി സര്‍ജന്‍ നിര്‍ദ്ദേശിച്ചേക്കാം. നേസല്‍ എന്‍ഡോസ്‌കോപ്പി വളരെ ലളിതമായി ഒപിഡിയില്‍ തന്നെ ചെയ്യാവുന്നതാണ്. എന്നാല്‍ രോഗലക്ഷണങ്ങളുടെ അവ്യക്തതയും രോഗികളുടെ ശരിയായ അറിവില്ലായ്മയും കാരണം ചിലപ്പോള്‍ നിരവധി ടെസ്റ്റുകള്‍ക്ക് വിധേയമാകേണ്ടി വന്നേക്കാം. സൈനസൈറ്റിസിനും മൈഗ്രേയ്‌നും സമാന ലക്ഷണങ്ങള്‍ കാണാറുണ്ട്.
ഇതായിരിക്കാം വിശദമായ പരിശോധനയിലേക്ക് നയിക്കുന്നത്. ആന്റിബയോട്ടിക്, ആന്റി-ഇന്‍ഫ്‌ലമേറ്ററീസ്, ആന്റ്‌റി ഹിസ്റ്റാമിന്‍, സ്റ്റെറോയ്ഡ് സ്‌പ്രേ എന്നിവയാണ് സൈനസൈറ്റിസിന്റെ പ്രാഥമിക പരിശോധനയില്‍ ഉള്‍പ്പെടുന്നത്. രോഗം മൂര്‍ഛിച്ചവര്‍ക്ക് ഓറല്‍ സ്റ്റിറോയ്ഡും നല്‍കാറുണ്ട്. ദീര്‍ഘകാലമായി രോഗം ബാധിച്ചവര്‍ക്ക് ഒന്നിലധികം കോഴ്‌സ് മരുന്നാണ് നിര്‍ദ്ദേശിക്കുന്നത്. സൈനസിലെ വീക്കം രോഗിയുടെ നില കൂടുതല്‍ വഷളാക്കും. ചില സാഹചര്യത്തില്‍ ആന്റി-ബയോട്ടിക്കിന്റെ ദുരുപയോഗം സ്ഥിതി വഷളാക്കും. ഇനി ഇത്തരം മരുന്നുകള്‍ കഴിച്ചിട്ടും രോഗം ഭേദമാകാത്തവര്‍ക്ക് ശസ്ത്രക്രിയയും ചെയ്യാറുണ്ട്.
advertisement
Functional Endoscopic Sinus Surgery ആണ് രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. സൈനസ് അറയ്ക്കുള്ളിലെ തടസ്സങ്ങള്‍ നീക്കുകയെന്നതാണ് ഈ ശസ്ത്രക്രിയയുടെ ലക്ഷ്യം. മൂക്കിനുള്ളില്‍ വായു സഞ്ചാരം സുഗമാക്കുന്നതിനും കൂടിയാണ് ശസ്ത്രക്രിയ ചെയ്യുന്നത്. നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗം രോഗികള്‍ക്ക് ഒരു അനുഗ്രഹമായിരിക്കുന്ന കാലഘട്ടത്തിലുടെയാണ് നാം കടന്നുപോകുന്നത്. നിലവിലെ ഫാസ്റ്റ് ഫുഡ് സംസ്‌കാര ലോകത്ത് ജനങ്ങള്‍ തമ്മിലുള്ള മത്സരം എല്ലാമേഖലയിലും വര്‍ധിച്ചിരിക്കുകയാണ്. അതുപോലെ തന്നെ രോഗങ്ങളും ആധിപത്യമുറപ്പിച്ചിട്ടുണ്ട്.
advertisement
അതിനാല്‍ ശരീരത്തിന് വിശ്രമിക്കാനുള്ള സമയം കൂടി നല്‍കേണ്ടതാണ്. ശരിയായ ഉറക്കമാണ് അതില്‍ പ്രധാനം. അത് നിങ്ങളുടെ കഴിവും, ഓര്‍മ്മശക്തിയും കൂടുതല്‍ ആഴത്തിലാക്കാന്‍ സഹായിക്കും. സൈനസൈറ്റിസ് രോഗികളില്‍ ഉറക്കക്കുറവ് അനുഭവപ്പെടാറുണ്ട്. ഇതെല്ലാം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഓക്‌സിജന്റെ അളവിനെ ബാധിക്കും.അതിനാല്‍ രോഗം നേരത്തെ സ്ഥിരീകരിച്ച് ചികിത്സ ഉറപ്പാക്കാന്‍ എല്ലാവരും ശ്രമിക്കേണ്ടതാണ്. ഇഎന്‍ടി വിദഗ്ധരില്‍ നിന്നുള്ള നിര്‍്‌ദ്ദേശത്തിന് അനുസരിച്ച് മാത്രമെ ചികിത്സ മുന്നോട്ട് കൊണ്ടുപോകാന്‍ പാടുള്ളു.
(തയ്യാറാക്കിയത്: ഡോ. പൂജ ഹര്‍ഷ, എംബിബിഎസ്, എംസ് ഇഎന്‍ടി, എംആര്‍സിഎസ് (ഇംഗ്ലണ്ട്), ഇഎന്‍ടി, ഹെഡ് ആന്‍ഡ് നെക്ക് കണ്‍സള്‍ട്ടന്റ്, ഫോര്‍ട്ടിസ് ഹോസ്പിറ്റല്‍,റിച്ച്‌മോണ്ട് റോഡ്, ബംഗളുരു.)
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Health/
Health Tips | സൈനസൈറ്റിസ് ഉള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; ലക്ഷണങ്ങൾ‌ എന്തെല്ലാം?
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement