Health | ഗര്‍ഭധാരണത്തിന് മുമ്പ് നടത്തേണ്ട തയ്യാറെടുപ്പുകൾ എന്തെല്ലാം? ആയുർവേദം പറയുന്നത് ഇങ്ങനെ

Last Updated:

ദൈനംദിന ദിനചര്യയിലെ ചില മാറ്റങ്ങൾ, ഡയറ്റ്, മാനസികാവസ്ഥ എന്നിവക്ക് ശരീരത്തിലെ ദോഷങ്ങളെ സന്തുലിതാവസ്ഥയിൽ നിലനിർത്താനും സ്വാഭാവിക ഗർഭധാരണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കാനും സാധിക്കും

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ആയുർവേദം പറയുന്നതനുസരിച്ച്, ഗർഭധാരണം ആസൂത്രിതമായ ഒന്നായിരിക്കണം, അപ്രതീക്ഷിതമല്ല. അതിനാൽ ദമ്പതികളുടെ ശരീരവും മനസ്സും മുൻകൂട്ടി തയ്യാറാക്കേണ്ടത് നിർണായകമാണ്. മെച്ചപ്പെട്ട ഗർഭധാരണത്തിനും ആരോഗ്യകരമായ ഗർഭധാരണത്തിനും ശരീരത്തിലെ മൂന്ന് ദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവ സന്തുലിതമാക്കുന്നതിലാണ് ആയുർവേദം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
നിലവിലെ ജോലിയും ജീവിതരീതിയും കാരണം, പല ദമ്പതികൾക്കും സ്വാഭാവികമായി ഗർഭം ധരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ഇത് പ്രശ്‌നം കൂടുതൽ വഷളാക്കുന്നു. ദൈനംദിന ദിനചര്യയിലെ ചില മാറ്റങ്ങൾ, ഡയറ്റ്, മാനസികാവസ്ഥ എന്നിവക്ക് ശരീരത്തിലെ ദോഷങ്ങളെ സന്തുലിതാവസ്ഥയിൽ നിലനിർത്താനും സ്വാഭാവിക ഗർഭധാരണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കാനും സാധിക്കും.
അതിനായുള്ള ചില ടിപ്‌സുകൾ അറിയാം:
– ശാന്തമായ മനസും പോസിറ്റീവ് ചിന്തകളും വളരെ അത്യാവശ്യമാണ്. എപ്പോഴും സന്തോഷത്തോടെയിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ പങ്കാളിയുമായി നല്ല ബന്ധം നിലനിർത്തുക. പുരാതന ആയുർവേദ ഗ്രന്ഥങ്ങളിൽ ‘സൗമനസ്യം ഗർഭധാരണം ശ്രേഷ്ഠം’ എന്ന് പരാമർശിക്കുന്നുണ്ട്. ദമ്പതികളുടെ സമാധാനവും സന്തുഷ്ടവുമായ മാനസികാവസ്ഥയാണ് ഗർഭധാരണത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ ഘടകമെന്നാണ് ഇതിൽ പറയുന്നത്‌.
advertisement
– ശാരീരികമായി സജീവമായിരിക്കുക, പെൽവിക് വ്യായാമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. യോഗാസനങ്ങൾ, പ്രാണായാമം, ധ്യാനം തുടങ്ങിയ വ്യായാമങ്ങൾ ചെയ്യുക. പെൽവിക് യോഗ പ്രത്യുൽപാദന അവയവങ്ങളിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുകയും ആരോഗ്യകരമായ അണ്ഡത്തിന്റെ വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഗർഭിണിയാകാൻ ശ്രമിക്കുമ്പോഴുള്ള ഉത്കണ്ഠാകുലമായ മനസ്സിനെ തണുപ്പിക്കാൻ പ്രാണായാമവും മെഡിറ്റേഷനും സഹായിക്കുന്നു.
– നേരത്തെ ഉറങ്ങുകയും സൂര്യോദയത്തിന് മുമ്പ് ഉണരുകയും ചെയ്യുക. ഇത് ദോഷത്തെയും ഹോർമോണിനെയും സന്തുലിതമായി നിലനിർത്താൻ സഹായിക്കുന്നു. എത്ര മണിക്കൂർ ഉറങ്ങുന്നു എന്നതല്ല പ്രധാനം, ഉറക്കത്തിന്റെയും ഉറക്കമുണരുന്നതിന്റെയും സമയമാണ് ഒരാളുടെ മെറ്റബോളിസത്തെ നിലനിർത്തുന്നത്. മെച്ചപ്പെട്ട ആരോഗ്യം നിലനിർത്താൻ ഒരാൾ രാത്രി 10 മണിക്ക് ഉറങ്ങുകയും രാവിലെ ആറ് മണിക്ക് ഉണരുകയും വേണം.
advertisement
– ലളിതവും എളുപ്പത്തിൽ ദഹിക്കാവുന്നതുമായ വീട്ടിൽ പാകം ചെയ്ത ഭക്ഷണം തിരഞ്ഞെടുക്കുക; ട്രാൻസ്ഫാറ്റ്, വറുത്ത ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക.
– ഭക്ഷണം കഴിക്കുന്നതിന് സ്ഥിരമായ സമയം പാലിക്കുക. നേരത്തെ അത്താഴം (ഉറക്കത്തിന് 3 മണിക്കൂർ മുമ്പെങ്കിലും) കഴിക്കുന്നതാണ് നല്ലത്.
– നിങ്ങൾക്ക് അമിതഭാരമുണ്ടെങ്കിൽ, അത് കുറയ്‌ക്കേണ്ടത് വളരെ പ്രധാനമാണ്. ഭാരം കുറവാണെങ്കിൽ, ആരോഗ്യകരമായ ശരീരഭാരം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യകരമായ ഗർഭധാരണത്തിന് ഒപ്റ്റിമൽ ഭാരം വളരെ പ്രധാനമാണ്.
– പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക; ഗർഭധാരണം ആസൂത്രണം ചെയ്യുന്നതിന് കുറഞ്ഞത് ആറ് മാസം മുമ്പ് കഫീനും ഒഴിവാക്കാൻ ശ്രദ്ധിക്കുക.
advertisement
(ഡോ. രേഷ്മ എം എ, ആയുർവേദിക് ഗൈനക്കോളജിസ്റ്റ്, ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റ്, ബിടിഎം ലേഔട്ട്, ബംഗളുരൂ)
Summary: How to plan and prepare for pregnancy according to the norms in Ayurveda
മലയാളം വാർത്തകൾ/ വാർത്ത/Life/
Health | ഗര്‍ഭധാരണത്തിന് മുമ്പ് നടത്തേണ്ട തയ്യാറെടുപ്പുകൾ എന്തെല്ലാം? ആയുർവേദം പറയുന്നത് ഇങ്ങനെ
Next Article
advertisement
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
കാസർഗോഡ് 19കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് പിടിയിൽ
  • 19കാരിയെ തട്ടിക്കൊണ്ടുപോയയെന്ന കേസിൽ മന്ത്രവാദിയായ ഉസ്താദ് അബ്ദുൽ റഷീദ് പിടിയിൽ.

  • പെൺകുട്ടിയെ കർണാടകയിലെ വിരാജ് പേട്ടയിൽ നിന്ന് ഹോസ്ദുർഗ് പോലീസ് കണ്ടെത്തി.

  • പെൺകുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി, ഉസ്താദിനെതിരെ കൂടുതൽ പരാതികൾ.

View All
advertisement