എന്തിനും ഏതിനും പാരസെറ്റാമോള്‍ കഴിക്കും മുമ്പ് അറിയാൻ; കരളിന് ദോഷമോ?

Last Updated:

പാരസെറ്റാമോള്‍ അമിതമായി കഴിക്കുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് പരിശോധിക്കാം

പനിയ്ക്കും തലവേദനയ്ക്കും പല്ലുവേദനയ്ക്കും ഡോക്ടറെ പോലും കാണും മുമ്പ് പാരസെറ്റാമോൾ വാങ്ങി കഴിക്കുന്നവരാണ് ആളുകളിൽ ഭൂരിഭാഗവും. എന്നാൽ, അമിതമായി പാരസെറ്റാമോൾ കഴിക്കുന്നവരിൽ അമിത രക്ത സമ്മർദം ഉൾപ്പടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
പാരസെറ്റാമോള്‍ ഒരു വേദന സംഹാരിയാണ്. വളരെ പെട്ടെന്ന് വേദനകളില്‍ നിന്ന് ആശ്വാസം നൽകുന്നതിനൊപ്പം മികച്ചഫലപ്രാപ്തിയും തരുന്നുവെന്നത് കഴിഞ്ഞ 50 വര്‍ഷത്തോളമായി തെളിയിക്കപ്പെട്ടതാണ്. അധികമായാല്‍ അമൃതും വിഷം എന്നു പറയുന്നതുപോലെ അമിതമായി നമ്മുടെ ശരീത്തില്‍ എന്ത് എത്തിയാലും അത് നമ്മുടെ ആരോഗ്യത്തെ തകര്‍ത്തുകളയും. തുടര്‍ച്ചയായി പാരസെറ്റാമോള്‍ കഴിക്കുന്നവരില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പാരസെറ്റാമോള്‍ അമിതമായി കഴിക്കുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് പരിശോധിക്കാം.
പാരസെറ്റാമോളും കരളിന്റെ ആരോഗ്യവും
യൂണിവേഴ്‌സിറ്റി ഓഫ് എഡിന്‍ബര്‍ഗിലെ ഗവേഷകര്‍ എലികളില്‍ പാരസെറ്റാമോള്‍ ഉണ്ടാക്കുന്ന പരിണിതഫലങ്ങള്‍ നിരീക്ഷിക്കുകയും അത് കരളിന് കേടുപാടുകള്‍ സംഭവിക്കാന്‍ കാരണമാകുമെന്ന നിഗമനത്തില്‍ എത്തിച്ചേർന്നിട്ടുണ്ട്. സയന്റിഫിക് റിപ്പോര്‍ട്ട് എന്ന ജേണലിലാണ് അവരുടെ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചില സാഹചര്യങ്ങളില്‍ കരളിന് സമീപമുള്ള അവയവങ്ങളുടെ കോശങ്ങളെ ബാധിക്കുന്നതിലൂടെ പാരസെറ്റാമോള്‍ കരളിനെ നശിപ്പിക്കുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സമീപ കോശങ്ങള്‍ നശിപ്പിക്കപ്പെടുന്നതിലൂടെ കരളിന്റെ കോശങ്ങളുടെ ഘടനയ്ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരികയും നശിക്കുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
കടുത്ത വേദന അനുഭവിക്കുന്ന രോഗിക്ക് ഒരു ദിവസം നാല് ഗ്രാം പാരസെറ്റാമോള്‍ ആണ് അനുവദനീയമായ ഡോസ്. പാരസെറ്റാമോള്‍ മൂലം കരള്‍ നശിപ്പിക്കപ്പെടുന്നത് കാന്‍സര്‍, സിറോസിസ്, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങളിലേക്ക് നയിക്കുമെന്ന് വ്യക്തമാക്കിയ ആദ്യ പഠനമാണിത്. സ്‌കോട്ടിഷ് നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സര്‍വീസില്‍ നിന്നും (Scottish National Blood Transfusion Service) എഡിന്‍ബര്‍ഗ്, ഓസ്ലോ തുടങ്ങിയ സര്‍വകലാശാലകളില്‍ നിന്നുള്ള ഗവേഷകരും പഠനത്തില്‍ പങ്കെടുത്തിട്ടുണ്ട്.
പാരസെറ്റാമോള്‍ സുരക്ഷിതമാണോ?
1960കളിലാണ് പാരസെറ്റാമോളിന് കൂടുതല്‍ ജനപ്രീതി ലഭിച്ചതെന്ന് ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആസ്പിരിനും മറ്റ് സ്റ്റിറോയിഡ് ഇതര ആന്റി ഇന്‍ഫ്‌ളമേറ്ററി മരുന്നുകളായ ഐബുപ്രോഫെന്‍(ibuprofen) പോലുള്ളവ വയറിനുള്ളില്‍ രക്തസ്രാവം, അള്‍സര്‍, മറ്റ് ഗുരുതരമായ പര്‍ശ്വഫലങ്ങള്‍ എന്നിവയുണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ആളുകള്‍ പാരസെറ്റാമോളിനെ കൂടുതലായി ആശ്രയിച്ച് തുടങ്ങിയത്. പാരസെറ്റമോള്‍ കഴിക്കുന്നത് ചിലപ്പോള്‍ ടോക്‌സിക് എപിഡെര്‍മല്‍ നെക്രോലൈസിസ്, അക്യൂട്ട് ജനറല്‍ എക്‌സാന്തമറ്റസ് പ്സ്റ്റുലോസിസ്, സ്റ്റീവന്‍സ്-ജോണ്‍സണ്‍ സിന്‍ഡ്രോം(toxic epidermal necrolysis, acute generalised exanthematous pstulosis, and Stevens-Johnson Syndrome) എന്നിവയ്ക്ക് കാരണമായേക്കാമെന്ന് 2013-ല്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍(എഫ്ഡിഎ) മുന്നറിയിപ്പ് നല്‍കി.
advertisement
ഓസ്റ്റിയോപോറോസിസ് ബാധിച്ചവര്‍ക്ക് പാരസെറ്റാമോള്‍ നല്‍കരുതെന്ന് ഇതേ വര്‍ഷം തന്നെ യുകെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്‌സലന്‍സ് (The National Institute for Health and Care Excellence) നിർദേശിച്ചിട്ടുണ്ട്.
യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എൻഎച്ച്എസ്) നിര്‍ദേശിക്കുന്ന ചികിത്സാരീതിയാണ് പാരസെറ്റാമോള്‍ എങ്കിലും കടുത്ത വേദന, കാന്‍സര്‍, ശസ്ത്രക്രിയാനന്തര കാലഘട്ടം, ആര്‍ത്തവം, കുട്ടികളിലെ വേദന, സന്ധിവാതം, മുട്ടിനുണ്ടാകുന്ന തേയ്മാനം എന്നിവയ്ക്ക് ഈ മരുന്ന് ഫലപ്രദമല്ലെന്ന് തെളിവുകള്‍ വ്യക്തമാക്കുന്നു. ഗര്‍ഭകാലത്ത് അമ്മ പാരസെറ്റാമോള്‍ കഴിക്കുന്നത് കുഞ്ഞിനെ പ്രതികൂലമായി ബാധിക്കുമെന്ന് ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ 2019-ല്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. ഹൈപ്പര്‍ ആക്ടിവിറ്റി പോലുള്ള പെരുമാറ്റ വൈകല്യങ്ങള്‍ കുഞ്ഞുങ്ങള്‍ക്കുണ്ടാകാനുള്ള സാധ്യത കൂടുതലാണ് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
advertisement
2022-ല്‍ യൂണിവേഴ്‌സിറ്റി ഓഫ് എഡന്‍ബര്‍ഗിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പാരസെറ്റാമോളും ഉയര്‍ന്ന രക്തസമ്മര്‍ദവും തമ്മിലുള്ള ബന്ധം കണ്ടെത്തിയിരുന്നു. ഗര്‍ഭിണിയായിരിക്കെ ആറ് മുതല്‍ ഒന്‍പത് മാസം വരെയുള്ള കാലയളവില്‍ അമ്മ പാരസെറ്റാമോള്‍ കഴിച്ചാല്‍ അവരുടെ കുഞ്ഞുങ്ങളില്‍ സംസാര വൈകല്യത്തിന് സാധ്യതയുണ്ടെന്ന് പീഡിയാട്രിക് റിസേര്‍ച്ച് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ വ്യക്തമാക്കുന്നു.
അനുവദനീയമായ അളവ്
ഗുളികകള്‍, ക്യാപ്‌സൂളുകള്‍, സിറപ്പ്, പൗഡര്‍, സപ്പോസിറ്ററി(suppository) എന്നീ രൂപങ്ങളില്‍ ഇന്ന് പാരസെറ്റാമോള്‍ ലഭ്യമാണ്. 24 മണിക്കൂറിനുള്ളില്‍ നാല് ഗ്രാം പാരസെറ്റാമോള്‍ ആണ് പരമാവധി അനുവദിച്ചിരിക്കുന്ന അളവ്. അഞ്ച് ഗ്രാം കഴിക്കുന്നത് കരളിന് പ്രശ്‌നമുണ്ടാക്കും. ഒരേ സമയം അബദ്ധത്തില്‍ ഒന്നിലധികം ഗുളിക കഴിക്കുന്നത് പോലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്കാണ് നയിക്കുക.
advertisement
മുതിര്‍ന്നവര്‍ക്ക് 500 മില്ലിഗ്രാം ഗുളികകള്‍ 24 മണിക്കൂറിനുള്ളില്‍ നാല് തവണ കഴിക്കാം. ഒരു തവണ കഴിച്ചാല്‍ നാല് മണിക്കൂര്‍ കഴിഞ്ഞതിന് ശേഷം മാത്രമേ അടുത്ത തവണ ഗുളിക കഴിക്കാന്‍ പാടുള്ളു. 50 കിലോഗ്രാമിന് താഴെ ശരീരഭാരമുള്ള പ്രായപൂര്‍ത്തിയായ ആളാണെങ്കില്‍ മരുന്ന് കഴിക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കണം.
മലയാളം വാർത്തകൾ/ വാർത്ത/Health/
എന്തിനും ഏതിനും പാരസെറ്റാമോള്‍ കഴിക്കും മുമ്പ് അറിയാൻ; കരളിന് ദോഷമോ?
Next Article
advertisement
2 കോടി; 20കാരനായ സായ് അഭ്യങ്കറിന് 'ബൾ‌ട്ടി'യിൽ കിട്ടിയത് മലയാള സിനിമയിൽ സംഗീത സംവിധായകന് ഏറ്റവും ഉയർന്ന പ്രതിഫലം
2 കോടി; 20കാരനായ സായ് അഭ്യങ്കറിന് 'ബൾ‌ട്ടി'യിൽ കിട്ടിയത് മലയാള സിനിമയിൽ സംഗീത സംവിധായകന് ഏറ്റവും ഉയർന്ന പ്രതിഫലം
  • 20കാരനായ സായ് അഭ്യങ്കറിന് ബൾ‌ട്ടി എന്ന ചിത്രത്തിൽ 2 കോടി രൂപ പ്രതിഫലം ലഭിച്ചു.

  • സായിക്ക് മലയാള സിനിമയിലെ സംഗീത സംവിധായകനായുള്ള ഏറ്റവും ഉയർന്ന പ്രതിഫലമാണ് ലഭിച്ചത്.

  • സായിയുടെ സംഗീത ആൽബങ്ങൾ ഇൻസ്റ്റഗ്രാം, യൂട്യൂബ് പ്ലാറ്റ്ഫോമുകളിൽ തരംഗമായി മാറിയിട്ടുണ്ട്.

View All
advertisement