കൊളസ്‌ട്രോൾ കുറയ്ക്കാൻ ഗുളിക കഴിക്കാറുണ്ടോ? ഗുരുതര പാര്‍ശ്വഫലങ്ങൾ

Last Updated:

എന്താണ് സ്റ്റാറ്റിൻ? സ്റ്റാറ്റിന്‍സിന്റെ പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെ

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
യുകെയിലെ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സി (എംഎച്ച്ആര്‍എ) കഴിഞ്ഞയാഴ്ച സ്റ്റാറ്റിന്‍ ഉപയോഗവുമായി ബന്ധപ്പെട്ട് ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. മയസ്തീനിയ ഗ്രാവിസ് അല്ലെങ്കില്‍ ഒക്യുലാര്‍ മയസ്തീനിയ എന്ന രോഗം ഉള്ളവർക്ക് ഇത് വഷളാകുന്നതിന് സ്റ്റാറ്റിന്‍ എന്ന മരുന്ന് കാരണമായേക്കാമെന്നാണ് റിപ്പോര്‍ട്ട്. നേത്രചലനങ്ങള്‍, സംസാരം, കൈകാലുകളുടെ ചലനം, ശ്വസനം എന്നിവയെ നിയന്ത്രിക്കുന്ന വോളണ്ടറി മസില്‍സിന്റെ ബലഹീനതയാണ് മയസ്തീനിയ ഗ്രാവിസ്.
കണ്‍പോളകള്‍ തൂങ്ങി വരിക, ദൃശ്യങ്ങൾ രണ്ടായിട്ട് കാണുക, ചവയ്ക്കുന്നതിനോ വിഴുങ്ങുന്നതിനോ ഉള്ള ബുദ്ധിമുട്ട്‌, സംസാര വൈകല്യം, കൈകാലുകളുടെ ബലഹീനത, ശ്വാസതടസ്സം എന്നിവയാണ് മയസ്തെനിക് ഗ്രാവിസിന് സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങള്‍. സ്റ്റാറ്റിന്‍ കഴിക്കുമ്പോള്‍ ഈ രോഗലക്ഷണങ്ങള്‍ വഷളാകുന്നതായാണ് റിപ്പോര്‍ട്ട്. അതിനാല്‍ ഗ്രാവിസ് രോഗികള്‍ ഈ മരുന്ന് കഴിക്കുമ്പോൾ ജാഗ്രത പാലിക്കമെന്ന് യുകെ എംഎച്ച്ആര്‍എ മയസ്തീനിയ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
എന്താണ് സ്റ്റാറ്റിൻ? 
രക്തത്തിലെ ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് സാധാരണയായി ഉപയോഗിക്കുന്ന ഒരു മരുന്നാണ് സ്റ്റാറ്റിന്‍. കൊളസ്‌ട്രോള്‍ ഒരു തരം ലിപിഡ് (കൊഴുപ്പ്) ആണ്, അത് ധമനികളുടെ ഭിത്തികളില്‍ അടിഞ്ഞുകൂടുന്നു, ഇത് ആര്‍ത്തറോസ്ലോറിസ് (രക്തധമനികള്‍ കൊഴുപ്പടിഞ്ഞ് ചുരുങ്ങുന്ന അവസ്ഥ) എന്ന അവസ്ഥക്ക് കാരണമാകുന്നു. ആര്‍ത്തറോസ്ലോറിസ് ഹൃദ്രോഗം, പക്ഷാഘാതം, മറ്റ് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.
advertisement
രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിലൂടെ ഈ അപകടസാധ്യത കുറയ്ക്കാന്‍ സ്റ്റാറ്റിന്‍സ് സഹായിക്കുന്നു. അറ്റോര്‍വാസ്റ്റാറ്റിന്‍, സിംവാസ്റ്റാറ്റിന്‍, റോസുവാസ്റ്റാറ്റിന്‍, പ്രവാസ്റ്റാറ്റിന്‍ എന്നിവയാണ്‌ സാധാരണയായി നിര്‍ദ്ദേശിക്കപ്പെടുന്ന ചില സ്റ്റാറ്റിന്‍ മരുന്നുകള്‍.
‘കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുന്നതിനുമായി ഉപയോഗിക്കുന്ന സ്റ്റാറ്റിന്‍ മരുന്നുകള്‍ ഉപയോഗിക്കുന്നത് നിരവധി പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുന്നു. ‘എല്ലാവര്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകണമെന്നില്ല, സ്റ്റാറ്റിന്‍ മരുന്ന് കഴിക്കുന്നത് പലപ്പോഴും ദോഷങ്ങളേക്കാള്‍ കൂടുതല്‍ ഗുണങ്ങളാണ് നല്‍കുന്നതെന്ന്‌ ഓര്‍ക്കണം’ മെട്രോ ഹോസ്പിറ്റല്‍സ് & ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട്, നോയിഡയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ,ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റായ ഡോ. ഗ്യാന്തി ആര്‍.ബി.സിംഗ് പറഞ്ഞു.
advertisement
സ്റ്റാറ്റിന്‍സിന്റെ ചില പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം:
പേശി ബലഹീനതയും വേദനയും (മ്യാല്‍ജിയ): സ്റ്റാറ്റിന്‍സിന്റെ ഏറ്റവും സാധാരണമായ പാര്‍ശ്വഫലങ്ങളില്‍ ഒന്ന് ഇതാണ്. ചില ആളുകള്‍ക്ക് ചെറിയ മസില്‍ വേദന മാത്രമേ ഉണ്ടാകൂ, മറ്റുള്ളവര്‍ക്ക് അവരുടെ പേശികളില്‍ കൂടുതല്‍ ബലഹീനതയോ അസ്വസ്ഥതയോ അനുഭവപ്പെടാം. ഇത് വൃക്കകളെ ദോഷകരമായി ബാധിക്കുന്നത് വഴി വികസിക്കുന്ന അപൂര്‍വ രോഗമാണ് റാബ്‌ഡോമിയോളിസിസ്.
ദഹനപ്രശ്‌നങ്ങള്‍: സ്റ്റാറ്റിന്‍ കഴിക്കുന്ന ചില രോഗികള്‍ക്ക് ഓക്കാനം, വയറിളക്കം, മലബന്ധം അല്ലെങ്കില്‍ വയറുവേദന തുടങ്ങിയ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.
advertisement
ടൈപ്പ് 2 പ്രമേഹം: പ്രമേഹസാധ്യതാ ള്ളവരില്‍, ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിച്ചേക്കാം. നിലവില്‍ പ്രമോഹം ഉള്ളവരും, പ്രമേഹത്തിന്റെ അളവ് കൂടാന്‍ സാധ്യതയുള്ളവര്‍ക്കും ഇത് ചില പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.
ഓര്‍മ്മക്കുറവ്‌: അസാധാരണമാണെങ്കിലും, ചില ആളുകള്‍ക്ക് സ്റ്റാറ്റിനുകള്‍ ഉപയോഗിക്കുന്നതിനെ തുടര്‍ന്ന്‌ ഓർമ്മക്കുറവ്, ആശയക്കുഴപ്പം തുടങ്ങിയ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്റ്റാറ്റിനുംകോഗ്‌നിറ്റീവ് പ്രശ്‌നങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് കണ്ടുപിടിക്കാന്‍ ഗവേഷണങ്ങൾനടക്കുന്നുണ്ട്.
ക്രിയാറ്റിന്റെ അളവ് വര്‍ധിക്കുന്നു: സ്റ്റാറ്റിനുകള്‍ ഉപയോഗിക്കുന്നത്ക്രിയാറ്റിന്‍ കൈനാസിന്റെ (സികെ) അളവ് ഉയര്‍ത്തുന്നു.സികെയുടെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുകയാണെങ്കില്‍, മരുന്ന് നിര്‍ത്തേണ്ടി വന്നേക്കാം.
advertisement
അലര്‍ജി പ്രശ്‌നങ്ങള്‍ : സ്റ്റാറ്റിനുമായി ബന്ധപ്പെട്ട അലര്‍ജി വളരെ അപൂര്‍വമാണ്, എന്നാല്‍ ചില വ്യക്തികളില്‍ ഇത് സംഭവിക്കാം, ഇത് ചുണങ്ങു, ചൊറിച്ചില്‍ അല്ലെങ്കില്‍ മുഖം, ചുണ്ടുകള്‍, നാവ്,കഴുത്ത് എന്നിവിടങ്ങളിൽ വീക്കം എന്നിവ ഉണ്ടാക്കിയേക്കാം. വളരെ തീവ്രമായിട്ടുള്ള അലര്‍ജി പ്രശ്‌നങ്ങള്‍ അപൂര്‍വമാണ്.
സ്റ്റാറ്റിന്‍ കഴിക്കുന്നത് നിര്‍ത്തേണ്ടത് എപ്പോള്‍ ?
‘ഡോക്ടറാണ് നിങ്ങള്‍ സ്റ്റാറ്റിന്‍ എപ്പോള്‍ കഴിക്കാന്‍ തുടങ്ങണം എപ്പോള്‍ നിര്‍ത്തണമെന്ന് തീരുമാനിക്കുന്നത്. നിങ്ങളുടെ ആരോഗ്യവും അപകടസാധ്യതയും അടിസ്ഥാനമാക്കിയാണ് ഇത് തീരുമാനിക്കുന്നത്. പെട്ടെന്ന് സ്റ്റാറ്റിനുകള്‍ കഴിക്കുന്നത് നിര്‍ത്തിയാല്‍ ഹൃദയത്തിന്റെ ആരോഗ്യത്തെ ഇത് തകരാറിലായേക്കാം, അതിനാല്‍ ഇത് സംബന്ധിച്ച ആശങ്കകളും മാറ്റങ്ങളും ഡോക്ടറുമായി ചര്‍ച്ച ചെയ്യേണ്ടത് വളരെ പ്രധാനമാണ്,’ ഡോ. സിംഗ് പറഞ്ഞു.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Health/
കൊളസ്‌ട്രോൾ കുറയ്ക്കാൻ ഗുളിക കഴിക്കാറുണ്ടോ? ഗുരുതര പാര്‍ശ്വഫലങ്ങൾ
Next Article
advertisement
ഭാര്യയ്ക്ക് അധ്യക്ഷ സ്ഥാനം ലഭിച്ചില്ല; എൽദോസ് കുന്നപ്പിളളി ഓഫീസ് കെട്ടിടം ഒഴിയണമെന്ന് കെട്ടിട ഉടമ
ഭാര്യയ്ക്ക് അധ്യക്ഷ സ്ഥാനം ലഭിച്ചില്ല; എൽദോസ് കുന്നപ്പിളളി ഓഫീസ് കെട്ടിടം ഒഴിയണമെന്ന് കെട്ടിട ഉടമ
  • MLA Eldhose Kunnappilly's office asked the building owner to vacate after his wife wasn't elected chairperson.

  • രാഷ്ട്രീയ തർക്കത്തെ തുടർന്ന് എംഎൽഎയുടെ ഓഫീസ് അടിയന്തരമായി മാറ്റേണ്ടി വന്നതായി ജീവനക്കാർ അറിയിച്ചു.

  • നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന വോട്ടെടുപ്പിൽ സംഗീത കെ.എസ് വിജയിച്ചു.

View All
advertisement