• HOME
  • »
  • NEWS
  • »
  • life
  • »
  • ടെൻഷനാണോ? തിരക്ക് മാറ്റി വച്ച് അൽപസമയം കണ്ടെത്തൂ; ജീവിതം സന്തോഷകരമാക്കാൻ ചില വഴികൾ

ടെൻഷനാണോ? തിരക്ക് മാറ്റി വച്ച് അൽപസമയം കണ്ടെത്തൂ; ജീവിതം സന്തോഷകരമാക്കാൻ ചില വഴികൾ

സ്വന്തം ആവശ്യങ്ങൾക്കായി അൽപ്പം സമയം കണ്ടെത്താൻ ആഗ്രഹിക്കുന്ന സ്ത്രീകൾ ഈ വഴികൾ ഒന്ന് പരീക്ഷിച്ചു നോക്കൂ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    വീട്ടിലെയും ഓഫീസിലെയും തിരക്കേറിയ ജോലികൾക്കിടയിൽ സ്വന്തം കാര്യങ്ങൾക്കായി പലരും സമയം മാറ്റിവയ്ക്കാറില്ല. എന്നാൽ ഇതേ രീതി വർഷങ്ങളോളം നീണ്ടാൽ ആളുകളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ വരെ ബാധിക്കാനിടയുണ്ട്. മാത്രമല്ല തൊഴിലിനെയും വ്യക്തി ജീവിതത്തെയും വരെ ഇത് ബാധിച്ചേക്കാം. അതുകൊണ്ട് തന്നെ സ്വന്തം ആവശ്യങ്ങൾക്കായി അൽപ്പം സമയം കണ്ടെത്താൻ ആഗ്രഹിക്കുന്ന സ്ത്രീകൾ ഈ വഴികൾ ഒന്ന് പരീക്ഷിച്ചു നോക്കൂ.

    സ്പാ

    നിങ്ങളുടെ ശരീരത്തിന് പരിചരണം ആവശ്യമാണെങ്കിൽ ഒരു സ്പായിൽ പോകുന്നതാണ് ഏറ്റവും നല്ല മാർഗം. എന്നാൽ ഇതിന് സാധിക്കാത്തവർക്ക് വീട്ടിൽ തന്നെ സ്വയം ചില പൊടിക്കൈകൾ പരീക്ഷിക്കാവുന്നതാണ്. കറ്റാർ വാഴ, തേൻ, വെള്ളരിയ്ക്ക തുടങ്ങിയ ചില ചേരുവകൾ ഉപയോഗിച്ച് നിങ്ങൾക്ക് വീട്ടിൽ തന്നെ ഒരു ഡിഐവൈ ഫേഷ്യൽ ചെയ്യാം.

    ഷോപ്പിംഗ്

    നിങ്ങൾ വളരെക്കാലമായി എന്തെങ്കിലും വാങ്ങാൻ പദ്ധതിയിട്ടിട്ടും ഇതുവരെ വാങ്ങാൻ പറ്റിയിട്ടില്ലേ? എങ്കിൽ ഇനി ഒട്ടും സമയം കളയേണ്ട. നിങ്ങൾക്കിഷ്ടമുള്ള ബാഗുകൾ, ചെരിപ്പുകൾ, വസ്ത്രങ്ങൾ തുടങ്ങിയവ വാങ്ങുന്നതിനായി ഒരു ഷോപ്പിംഗിന് തന്നെ പോകാം. സന്തോഷകരമായി സമയം ചെലവഴിക്കാൻ പറ്റിയ മാർഗമാണ് ഷോപ്പിംഗ്. പുറത്ത് നിന്ന് ഭക്ഷണം കഴിക്കാനും നിങ്ങൾക്കിഷ്ടമുള്ള വിഭവങ്ങൾ പാചകം ചെയ്ത് കഴിക്കാനും ഈ സമയം ചെലവഴിക്കാം.

    യോഗ

    നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും മാനസിക ഉന്മേഷത്തിനും യോഗയേക്കാൾ മികച്ച മാർഗമില്ല. പ്രത്യേകിച്ചും നിങ്ങൾ ഫിറ്റ്നസിൽ താത്പര്യമുള്ളയാളാണെങ്കിൽ തീർച്ചയായും യോഗയ്ക്കായി അൽപ്പം സമയം മാറ്റി വയ്ക്കുക. യോഗ ക്ലാസിൽ ചേർന്ന് പഠിക്കുകയും ചെയ്യാം. ഓൺലൈനായി വീഡിയോകൾ കണ്ടും യോഗ ചെയ്യാം.

    സ്വസ്ഥമായി ഉറങ്ങാം

    നല്ല ഉറക്കം ലഭിക്കുന്നത് തന്നെ നിങ്ങളുടെ നഷ്ടപ്പെട്ട ഊർജം വീണ്ടെടുക്കാൻ സഹായിക്കും. നല്ല ഉറക്കം നിങ്ങളുടെ ആരോഗ്യം നിലനിർത്തുകയും രോഗങ്ങൾ തടയുകയും ചെയ്യും.

    ഡിജിറ്റൽ ഡീറ്റോക്സ്

    മാനസികാരോഗ്യത്തിനും സമ്മർദം കുറയ്ക്കാനും എല്ലാ തരത്തിലുമുള്ള സാങ്കേതികവിദ്യകളിൽ നിന്നും കുറച്ച് മണിക്കൂറുകളോ ഏതാനും ദിവസങ്ങളോ വിട്ടു നിൽക്കുന്നത് വളരെയേറെ ഗുണം ചെയ്യും. ജോലിയുമായി ബന്ധപ്പെട്ട ഇ-മെയിലുകൾ പരിശോധിക്കാതിരിക്കുകയും മെസേജുകൾക്ക് മറുപടി നൽകാതിരിക്കുകയും നിങ്ങൾക്ക് വേണ്ടി മാത്രം സമയം കണ്ടെത്തുകയും ചെയ്യുന്നതും സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. യാത്രകൾചെയ്യാൻ താത്പര്യമുള്ളവർക്ക് ഇഷ്ടപ്പെട്ട സ്ഥലത്തേയ്ക്ക് ഒരു യാത്രയും പ്ലാൻ ചെയ്യാം.

    എന്നാൽ മുകളിൽ പറഞ്ഞ കാര്യങ്ങൾ ഓരോ വ്യക്തികൾക്കും വ്യത്യസ്ത അനുഭവമായിരിക്കും പ്രദാനം ചെയ്യുക. അതിനാൽ, വ്യത്യസ്ത രീതികൾ പരീക്ഷിക്കുകയും നിങ്ങൾക്ക് ഏറ്റവും മികച്ചത് എന്താണെന്ന് കണ്ടെത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്. സ്വന്തം സന്തോഷങ്ങൾക്കായി അധികം പണം ചെലവാക്കണമെന്നില്ല. നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യുക എന്നതാണ് പ്രധാനം.

    Summary: Make space for these self- care and pampering methods to stay free of stressful life

    Published by:user_57
    First published: