Monkeypox | രോഗബാധിതനൊപ്പം യാത്ര ചെയ്താല്‍ മങ്കിപോക്സ് പകരുമോ? അറിയേണ്ട കാര്യങ്ങൾ
- Published by:Amal Surendran
- news18-malayalam
Last Updated:
രോഗം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പലതരത്തിലുള്ള ആശങ്കയും ഉയര്‍ന്ന് വന്നിരുന്നു. പോസ്റ്റീവായ യാത്രക്കാരനൊപ്പം വിമാനത്തില്‍ യാത്ര ചെയ്താല്‍ വൈറസ് ബാധിക്കുമോ എന്നാതായിരുന്നു പ്രധാന ആശങ്ക.
യുഎഇയിൽ (UAE) നടത്തിയ പരിശോധനയില്‍ മങ്കിപോക്സ് (monkeypox) പോസിറ്റീവാകുകയും തുടര്‍ന്ന് കേരളത്തിലേക്ക് (Kerala) എത്തുകയും ചെയ്ത 22 കാരനായ യുവാവിന്റെ മരണം ഇന്ത്യയില്‍ (India) പരിഭ്രാന്തി ഉയര്‍ത്തിയിരുന്നു. കേരളത്തില്‍ എത്തി അഞ്ചു ദിവസം കഴിഞ്ഞിട്ടും യുവാവ് സംഭവം ആരോഗ്യ കേന്ദ്രത്തെ അറിയിച്ചിരുന്നില്ല. തുടര്‍ന്ന് ജൂലൈ 30 ന് യുവാവ് മരിക്കുകയായിരുന്നു. അതേസമയം, കുരങ്ങുപനി പരിശോധനയില്‍ പോസിറ്റീവായിട്ടും യുവാവിന് വിമാനയാത്രക്കുള്ള അനുമതി എങ്ങനെ കിട്ടിയെന്ന് അറിയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ യുഎഇയിലെ അധികൃതരെ സമീപിച്ചിരിക്കുകയാണ്.
സംഭവം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പലതരത്തിലുള്ള ആശങ്കയും ഉയര്‍ന്ന് വന്നിരുന്നു. പോസ്റ്റീവായ യാത്രക്കാരനൊപ്പം വിമാനത്തില്‍ യാത്ര ചെയ്താല്‍ വൈറസ് ബാധിക്കുമോ എന്നാതായിരുന്നു പ്രധാന ആശങ്ക.
read also: കോഴിക്കോട് എൻട്രി ഹോമിൽനിന്ന് കാണാതായ പോക്സോ അതിജീവിതകളായ രണ്ട് പെൺകുട്ടികളെയും കണ്ടെത്തി
അണുബാധ പ്രധാനമായും ചര്‍മ്മത്തില്‍ നിന്ന് ചര്‍മ്മത്തിലൂടെയോ വായില്‍ നിന്ന് വായിലേക്കോ അല്ലെങ്കില്‍ കുരങ്ങുപനി ബാധിച്ച ഒരാളുമായുള്ള ലൈംഗിക ബന്ധത്തിലൂടെയോ ആണ് പടരുന്നതെന്ന് വിദഗ്ധർ പറയുന്നു. അതിനാല്‍ ഒരേ വിമാനത്തില്‍ യാത്ര ചെയ്‌തെന്ന് കരുതി കുരുങ്ങുപനി വരാനുള്ള സാധ്യത കുറവാണെന്ന് വിദഗ്ധർ പറയുന്നു. അതേസമയം, മുറിവുകളുമായോ അതിലെ സ്രവങ്ങളുമായോ ഉള്ള നേരിട്ട സമ്പര്‍ക്കം അണുബാധയുടെ വ്യാപനത്തിന് കാരണമാകും.
advertisement
ചുമ, തുപ്പല്‍ എന്നിവയിലൂടെ വൈറസ് പടരാമെങ്കിലും രോഗബാധിതനുമായുള്ള ഏറെ നേരം നീണ്ടു നില്‍ക്കുന്നതും അടുത്ത സമ്പര്‍ക്കത്തിലൂടെയുമാണ് വൈറസ് മറ്റൊരാളിലേക്ക് വ്യാപിക്കുക. അതിനാല്‍ കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി മാസ്‌ക് ധരിക്കുന്നത് കുരങ്ങുപനിയില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
നിലവില്‍, പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിനാല്‍ വൈറസ് മറ്റൊരാളിലേക്ക് വ്യാപിക്കുന്നത് കൂടുതലും ലൈംഗിക ബന്ധത്തിലൂടെയാണെന്നും പറയപ്പെടുന്നു.
പുരുഷന്മാരിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പല കേസുകളിലും പുരുഷന്മാര്‍ പുരുഷന്മാരുമായി ലൈഗിക ബന്ധത്തിലേര്‍പ്പെട്ട സാഹചര്യത്തിലാണ് രോഗം വ്യാപിച്ചിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ സ്ത്രീകളിലും കുട്ടികളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, എന്നാല്‍ ഇവ വളരെ കുറവാണെന്ന് ലോകാരോഗ്യ സംഘടനയിലെ ലൈംഗികമായി പകരുന്ന അണുബാധകളെക്കുറിച്ചുള്ള ഉപദേഷ്ടാവായ ആന്‍ഡി സീല്‍ പറഞ്ഞു.
advertisement
പനി, തലവേദന, ശരീരവേദന, തളര്‍ച്ച, എന്നിവക്ക് പുറമെ, ലിംഫ് നോഡുകള്‍ വീര്‍ക്കുന്ന സാഹചര്യം, ശരീരത്തില്‍ കുമിളകൾ പോലുള്ള പാടുകൾ എന്നിവ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം. അതേസമയം, കുരങ്ങുപനി മൂലമുളള മരണസാധ്യത വളരെ കുറവാണ്, അതായത് ഒരു ശതമാനത്തില്‍ താഴെ മാത്രമാണിത്. എന്നാല്‍ മിക്ക കേസുകളിലും, ഹോം ഐസൊലേഷന്‍ ഫലപ്രദമായാണ് കണ്ടുവരുന്നതെന്നും വിദഗ്ധര്‍ പറയുന്നു.
advertisement
മങ്കിപോക്സ് (monkeypox) ഏത് അടുത്ത ശാരീരിക സമ്പര്‍ക്കത്തിലൂടെയും പടരുമെന്നും അതിനാൽ ഒരു പ്രത്യേക സമൂഹത്തെ അപമാനിക്കേണ്ടതില്ലെന്നും ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകരും (indian health experts) എല്‍ജിബിടിക്യു പ്രവര്‍ത്തകരും (LGBTQ activists) വ്യക്തമാക്കിയിരുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 04, 2022 1:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
Monkeypox | രോഗബാധിതനൊപ്പം യാത്ര ചെയ്താല്‍ മങ്കിപോക്സ് പകരുമോ? അറിയേണ്ട കാര്യങ്ങൾ