സംസ്ഥാന സ്കൂൾ കലോത്സവം കോഴിക്കോട്ട്; കായികമേള തിരുവനന്തപുരത്ത്

Last Updated:

സംസ്ഥാന സ്കൂള്‍ ശാസ്ത്രോല്‍സവം നവംബറില്‍ എറണാകുളത്ത് നടക്കും

മന്ത്രി വി ശിവൻകുട്ടി
മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം സ്‌കൂളുകളില്‍ ഇത്തവണ കലോത്സവവേദികളുണരും. അടുത്ത വർഷം ജനുവരി 3 മുതൽ 7വരെ കോഴിക്കോട്ട് സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്‌കൂള്‍ കായികമേളയ്ക്ക് നവംബറില്‍ തിരുവനന്തപുരവും ശാസ്ത്രമേളയ്ക്ക് നവംബറില്‍ എറണാകുളവും വേദിയാവും.
  • സംസ്ഥാന അധ്യാപക ദിനാഘോഷം റ്റി.റ്റി.ഐ ആന്‍റ് പി.പി.റ്റി.റ്റി.ഐ കലോത്സവം സെപ്തംബര്‍ മാസം 3,4,5 തീയതികളില്‍
കണ്ണൂരില്‍
  • സംസ്ഥാന സ്കൂള്‍ കലോത്സവം 2023  ജനുവരി 3,4,5,6,7 തീയതികളില്‍ കോഴിക്കോട്
  • സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം 2022 ഒക്ടോബറില്‍ കോട്ടയത്ത്
  • സംസ്ഥാന സ്കൂള്‍ ശാസ്ത്രോല്‍സവം നവംബറില്‍ എറണാകുളത്ത്
  • സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റ് 2022  നവംബറില്‍ തിരുവനന്തപുരത്ത്.
  • ഹെഡ്മാസ്റ്റർ ഇനി വൈസ് പ്രിൻസിപ്പൽ
    സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രിന്‍സിപ്പല്‍മാരാകും ഇനി മേധാവിയെന്നും ഹെഡ്മാസ്റ്റര്‍ പദവി ഉണ്ടാകില്ലെന്നും മന്ത്രി വി.ശിവന്‍കുട്ടി. ഹെഡ്മാസ്റ്റര്‍ മാര്‍ക്ക് പകരം വൈസ് പ്രിന്‍സിപ്പല്‍ പദവി ആയിരിക്കും ഉണ്ടാകുക. മലയാളം പാഠപുസ്തകത്തില്‍ അക്ഷരമാല ഉള്‍പ്പെടുത്തുമെന്നും സംസ്ഥാന സ്‌കൂള്‍ കലോത്സവം 2023 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ കോഴിക്കോട്ട് വെച്ച് നടത്തുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
    advertisement
    സ്കൂളിലെ സ്ഥാപനമേധാവിയായി മാറിയ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാളിന്‍റെ തൊഴില്‍ഭാരം ലഘൂകരിക്കുന്നതിനായി അവരുടെ അധ്യയനം 8 പിരീഡ് ആയി നിജപ്പെടുത്തുകയും അധികം പിരീഡുകള്‍ കൈകാര്യം ചെയ്യുന്നതിന് ദിവസ വേതനത്തില്‍ അധ്യാപകരെ നിയോഗിക്കുന്നതിന് അനുമതി നല്‍കുകയും ചെയ്തതായി മന്ത്രി പറഞ്ഞു. ഏകോപനം പൂര്‍ണ്ണതയില്‍ എത്തിക്കുന്നതിനുള്ള സ്പെഷ്യല്‍ റൂള്‍ അടക്കം വികസിപ്പിക്കുന്നതിന് നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ ഏകീകരണത്തിനായി ഒരു കോര്‍ കമ്മിറ്റിയെ സി-മാറ്റ് കേരളയുമായി അറ്റാച്ച് ചെയ്ത് രൂപീകരിച്ചു. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ രണ്ടാം ഭാഗം സമര്‍പ്പിക്കപ്പെട്ടാല്‍ ഉടനെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
    advertisement
    അക്ഷരമാല പാഠപുസ്തകത്തില്‍
    2022-23 അദ്ധ്യയനവര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകുന്ന മലയാള പാഠപുസ്തകങ്ങളില്‍ അക്ഷരമാല നല്‍കും. ഒന്നാം ക്ലാസിലെ ഭാഗം മൂന്നിലും രണ്ടാം ക്ലാസിലെ ഭാഗം രണ്ടിലും അക്ഷരമാല ഉള്‍പ്പെടുത്തും. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഔദ്യോഗികഭാഷ) വകുപ്പ് അംഗീകരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശക സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചുള്ള അക്ഷരമാലയാണ് ഉള്‍പ്പെടുത്തുന്നത്. ഈ വര്‍ഷം സെപ്തംബര്‍ - ഒക്ടോബര്‍ മാസങ്ങളോടുകൂടി അക്ഷരമാല ഉള്‍പ്പെടുത്തിയ പുസ്തങ്ങള്‍ വിതരണം ചെയ്യും- മന്ത്രി അറിയിച്ചു.
    advertisement
    സ്‌കൂള്‍ ക്യാമ്പസിലും ക്ലാസ് മുറിയിലും വിദ്യാര്‍ഥികള്‍ മൊബൈല്‍ഫോണ്‍ ഒഴിവാക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ അമിതമായ ഫോണ്‍ ഉപയോഗം അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഒന്നാം ഘട്ടം ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിലെ ആദ്യ അലോട്ട്‌മെന്റ് ഓഗസ്റ്റ് അഞ്ച് മുതല്‍ പത്ത് വരെ നടക്കുമെന്നും മന്ത്രി അറിയിച്ചു.
    Click here to add News18 as your preferred news source on Google.
    ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
    മലയാളം വാർത്തകൾ/ വാർത്ത/Kerala/
    സംസ്ഥാന സ്കൂൾ കലോത്സവം കോഴിക്കോട്ട്; കായികമേള തിരുവനന്തപുരത്ത്
    Next Article
    advertisement
    'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
    'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
    • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

    • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

    • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

    View All
    advertisement