ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ക്ക് 'സ്‌നേഹം' ചുരത്തി ഒരമ്മ; 300 ലിറ്റര്‍ മുലപ്പാല്‍ 22 മാസത്തിൽ ദാനം ചെയ്ത യുവതി

Last Updated:

മുലപ്പാൽ ദാനത്തിലൂടെ ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം പിടിക്കാന്‍ യുവതിയ്ക്ക് കഴിഞ്ഞു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിനിയായ യുവതി 22 മാസം കൊണ്ട് ദാനം ചെയ്തത് 300.17 ലിറ്റര്‍ മുലപ്പാല്‍. മാസം തികയാതെ ജനിച്ചതും ഗുരുതരമായ രോഗാവസ്ഥയുള്ളതുമായ ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവനാണ് അവര്‍ രക്ഷിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2023 ഏപ്രില്‍ മുതല്‍ 2025 ഫെബ്രുവരി വരെയുള്ള കാലയളവില്‍ മഹാത്മാഗാന്ധി മെമ്മോറിയല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ മില്‍ക്ക് ബാങ്കിലാണ് സെല്‍വ ബ്രിന്ദ എന്ന യുവതി മുലപ്പാല്‍ ദാനം ചെയ്തത്. 2023-24 കാലയളവില്‍ ബാങ്ക് ശേഖരിച്ച മൊത്തം മുലപ്പാലിന്റെ പകുതിയും അവരുടെ സംഭാവനയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.
ഈ മുലപ്പാൽ ദാനത്തിലൂടെ ബ്രിന്ദയ്ക്ക് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം പിടിക്കാന്‍ കഴിഞ്ഞു.
advertisement
രണ്ട് കുട്ടികളുടെ അമ്മ കൂടിയായ ബ്രിന്ദയെ ലോക മൂലയൂട്ടൽ വാരാചരണത്തിന്റെ അവസാനദിനമായ വ്യാഴാഴ്ച മുലപ്പാൽ ബാങ്കിന്റെ നേതൃത്വത്തിൽ ആദരിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Life/Health/
ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ക്ക് 'സ്‌നേഹം' ചുരത്തി ഒരമ്മ; 300 ലിറ്റര്‍ മുലപ്പാല്‍ 22 മാസത്തിൽ ദാനം ചെയ്ത യുവതി
Next Article
advertisement
ബുള്ളറ്റും ഥാറും ഓടിക്കുന്നവർ ഭ്രാന്തന്‍മാരെന്ന് ഹരിയാനയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ
ബുള്ളറ്റും ഥാറും ഓടിക്കുന്നവർ ഭ്രാന്തന്‍മാരെന്ന് ഹരിയാന ഡിജിപി
  • ഹരിയാന ഡിജിപി ഒ.പി. സിംഗ് മഹീന്ദ്ര ഥാറും ബുള്ളറ്റും ഓടിക്കുന്നവരെ ഭ്രാന്തന്മാരെന്നും മോശം ആളുകളെന്നും പറഞ്ഞു.

  • വാഹന തിരഞ്ഞെടുപ്പ് വ്യക്തിയുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഡിജിപി സിംഗ് അഭിപ്രായപ്പെട്ടു.

  • പോലീസ് ഉദ്യോഗസ്ഥർ മാന്യമായി പെരുമാറണമെന്നും, ചില വാഹനങ്ങൾ അവഗണിക്കാൻ കഴിയില്ലെന്നും ഡിജിപി പറഞ്ഞു.

View All
advertisement