Health Tips | പ്രോസ്റ്റേറ്റ് കാൻസർ നേരത്തെ എങ്ങനെ കണ്ടെത്താം? പ്രതിരോധ മാർഗങ്ങൾ എന്തെല്ലാം?

Last Updated:

പുരുഷന്മാരില്‍ പിടിപെടുന്ന കാന്‍സറുകളില്‍ ആഗോളതലത്തില്‍ ആറാം സ്ഥാനമാണ് പ്രോസ്‌റ്റേറ്റ് കാന്‍സറിനുള്ളത്

ഇന്ത്യയില്‍ ഓരോ വര്‍ഷവും റിപ്പോര്‍ട്ടു ചെയ്യുന്ന പ്രൊസ്റ്റേറ്റ് കാന്‍സര്‍ കേസുകളുടെ എണ്ണം ഏകദേശം 34,500 ആണ്. നമ്മുടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കാന്‍സറുകളില്‍ 12-ാം സ്ഥാനത്താണ് പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ഉള്ളത്. ആകെ കാന്‍സര്‍ രോഗികളില്‍ 2.6 ശതമാനവും പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ബാധിതരാണ്. ഇവരില്‍ 50 ശതമാനം പേരും മരണപ്പെടുകയാണെ് എന്നതാണ് ഏറെ വിഷമിപ്പിക്കുന്ന മറ്റൊരു വസ്തുത. പുരുഷന്മാരില്‍ പിടിപെടുന്ന കാന്‍സറുകളില്‍ ആഗോളതലത്തില്‍ ആറാം സ്ഥാനമാണ് പ്രോസ്‌റ്റേറ്റ് കാന്‍സറിനുള്ളത്.
രോഗത്രീവത ഓരോരുത്തരിലും ഏറിയും കുറഞ്ഞുമിരിക്കും. അതേസമയം, രോഗം എത്രയും നേരത്തെ കണ്ടുപിടിക്കുക എന്നതാണ് പ്രധാനം. തീവ്രത കൂടിയ കാന്‍സറുകള്‍ തിരിച്ചറിയുകയും അതിന് അനുസരിച്ച് ചികിത്സ ഉറപ്പുവരുത്തുകയും ചെയ്യുന്നതിലൂടെ രോഗവ്യാപനവും മരണനിരക്കും കുറയ്ക്കാന്‍ കഴിയും.
പ്രോസ്‌റ്റേറ്റ് കാന്‍സര്‍ കണ്ടെത്തല്‍
പ്രോസ്‌റ്റേറ്റ് കാന്‍സര്‍ നേരത്തെ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ക്ക് മുമ്പായി അതിന്റെ വരും വരായ്കകളെക്കുറിച്ച് രോഗിക്ക് ശരിയായ കൗണ്‍സലിങ് നല്‍കണമെന്നാണ് നിലവിലെ മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നത്. അതേസമയം, എപ്പോഴാണ് പരിശോധന നടത്തേണ്ടതെന്നും അവസാനിപ്പിക്കേണ്ടതും എന്നത് സംബന്ധിച്ചും വ്യക്തമായ ധാരണയില്ല. അതേസമയം, എത്ര ഇടവേളയിലാണ് പരിശോധനകളും ബയോപ്‌സി നടത്തേണ്ടതും എന്നതും സംബന്ധിച്ചും വ്യക്തതയില്ല. വ്യാപനശേഷി കൂടുതലുള്ള രോഗാവസ്ഥയില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്.
advertisement
രോഗിയുടെ മുന്‍കാല ചരിത്രം അറിയലും ശാരീരിക പരിശോധനയും
1. രോഗിയുടെ മുന്‍കാല ചരിത്രം പരിശോധിക്കുമ്പോള്‍ കുടുംബത്തിലെ തൊട്ട് മുമ്പിലുള്ള രണ്ട് തലമുറയിലെ ആളുകളില്‍ രോഗം കണ്ടെത്തിയിട്ടുണ്ടോയെന്നതാണ് മനസ്സിലാക്കേണ്ടത്.
2. വേറെതെങ്കിലും തരം കാന്‍സര്‍ പിടിപെട്ടിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കും. ഇത് കൂടാതെ, രോഗിയുടെ പ്രത്യുത്പാദന കോശങ്ങളില്‍ ജീന്‍ മാറ്റം സംഭവിച്ച് കൂടുതല്‍ അപകടസാധ്യതയുള്ള കാന്‍സര്‍ സാധ്യതയുണ്ടോയെന്നും പരിശോധിക്കാം.
3. ആഫ്രിക്കന്‍ വംശജരായുള്ള യുവാക്കള്‍ക്കിടയില്‍ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ വരാനുള്ള സാധ്യത വളരെയധികമാണ്.
4. 75 വയസ്സിന് മുകളിലുള്ളവരിൽ പരിശോധനകള്‍ പൊതുവേ നടത്താറില്ല. അതേസമയം, രോഗം വരാന്‍ സാധ്യത കൂടുതലുള്ളവർ 40 വയസ്സുമുതല്‍ എല്ലാ വര്‍ഷവും പരിശോധന നടത്തണമെന്ന് നിര്‍ദേശിക്കുന്നു.
advertisement
5. രോഗം പിടിപെടാന്‍ ശരാശരി സാധ്യതയുള്ളവരിലും (45 മുതല്‍ 75 വയസ്സുവരെ പ്രായം ഉള്ളവര്‍) കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തണം.
എപ്പോഴാണ് ബയോപ്‌സി ചെയ്യേണ്ടത്?
സെറം പ്രോസ്‌റ്റേറ്റ്-സ്‌പെസിഫിക് ആന്റിജന്‍ (പിഎസ്എ) ടെസ്റ്റ് മൂന്ന് നാനോഗ്രാമില്‍ കൂടുതലോ അല്ലെങ്കില്‍ ഡിജിറ്റല്‍ റെക്ടല്‍ എക്‌സാമിനേഷന്‍ (ഡിആര്‍ഇ) സംശയാസ്പദമായ സാഹചര്യത്തില്‍ എത്തിയാലോ ബയോപ്‌സി അല്ലെങ്കില്‍ എംആര്‍ഐ നിര്‍ദേശിക്കാം.
സെറം പിഎസ്എ
പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയിലെ എപ്പിത്തീലിയം കോശങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഗ്ലോക്കോപ്രോട്ടീന്‍ ആണ് പിഎസ്എ. ആകെയുള്ള പിഎസ്എ മില്ലി ലിറ്റില്‍ 10 നാനോഗ്രാമില്‍ കൂടുതലാണെങ്കില്‍ ബയോപ്‌സിയില്‍ കാന്‍സറാണെന്ന് തിരിച്ചറിയാന്‍ 67 ശതമാനം സാധ്യതയുണ്ട്. ഇത് നാലിനും പത്തിനും ഇടയിലാണെങ്കില്‍ 20 ശതമാനമാണ് സാധ്യത കല്‍പിക്കുന്നത്. അണുബാധമൂലമോ മറ്റോ പിഎസ്എയില്‍ മാറ്റമുണ്ടാകാനുള്ള സാധ്യതയുണ്ട്. അതേസമയം, ചില മരുന്നുകള്‍ കഴിക്കുമ്പോള്‍ പിഎസ്എ കുറഞ്ഞ് പോകാനും സാധ്യതയുണ്ട്.
advertisement
(ഡോ. നിതി റെയ്‌സാദ, ബെംഗളൂരുവിലെ ഫോര്‍ട്ടിസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലിലെ മെഡിക്കല്‍ ഓങ്കോളജി, ഹീമാറ്റോ-ഓങ്കോളജി വിഭാഗം സീനിയര്‍ ഡയറക്ടര്‍)
മലയാളം വാർത്തകൾ/ വാർത്ത/Health/
Health Tips | പ്രോസ്റ്റേറ്റ് കാൻസർ നേരത്തെ എങ്ങനെ കണ്ടെത്താം? പ്രതിരോധ മാർഗങ്ങൾ എന്തെല്ലാം?
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement