advertisement

Weight Loss | അമിതഭാരവും കുടവയറും അലട്ടുന്നുണ്ടോ? ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

Last Updated:

വ്യായാമത്തോടൊപ്പം കുടവയറുള്ള ഒരാൾ വയർ കുറയ്ക്കാൻ വേണ്ടി ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുകയും വേണം.

ജീവിതശൈലി കൊണ്ടുണ്ടാകുന്ന അമിതമായ ശരീരഭാരം കുറയ്ക്കാനുള്ള (Weight Loss) നെട്ടോട്ടത്തിലാണ് നമ്മളിൽ ഭൂരിഭാഗം പേരും. ഏറ്റവും സാധാരണമായി ആളുകളിൽ കണ്ടു വരുന്ന ഒന്നാണ് പൊണ്ണത്തടി (Obesity). വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഇന്ന് നിരവധി വ്യായാമങ്ങളുണ്ട്. വ്യായാമത്തോടൊപ്പം കുടവയറുള്ള ഒരാൾ വയർ കുറയ്ക്കാൻ വേണ്ടി ആരോഗ്യകരമായ ഭക്ഷണക്രമം (Healthy Diet) പാലിക്കുകയും വേണം. ജങ്ക് ഫുഡ് കഴിക്കാതിരുന്നാൽ മാത്രം ശരീരഭാരം കുറയുമെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ കൂടി നൽകിയാൽ മാത്രമേ ഭക്ഷണക്രമം ആരോഗ്യകരമാണെന്ന് പറയാൻ കഴിയൂ. ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തുന്നത് എളുപ്പമല്ല. എന്നാൽ നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ നിർബന്ധമായും കഴിക്കേണ്ട ചില സൂപ്പർഫുഡുകളുണ്ട്. അവ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.
ഗ്രീൻ ടീ
ആന്റിഓക്‌സിഡന്റുകളും കഫീനും അടങ്ങിയ ആരോഗ്യകരമായ പാനീയങ്ങളിൽ ഒന്നാണ് ഗ്രീൻ ടീ. ഇത് ശരീരത്തിലെ മെറ്റബോളിസത്തെ വേഗത്തിലാക്കുന്നു. അതിലൂടെ ശരീരത്തിന്റെ അമിത ഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
മൂങ് ദാൽ (ചെറുപയർ പരിപ്പ്)
വൈറ്റമിൻ എ, ബി, സി, ഇ എന്നിവയാൽ സമ്പുഷ്ടമാണ് മൂങ്ങ് ദാൽ. അതിനാൽ ഇവ വളരെ ആരോഗ്യകരമായ ഒരു സൂപ്പർഫുഡാണ്. കൊഴുപ്പുള്ള ഭക്ഷണത്തിനു പകരം നിത്യേന മുങ്ങ് ദാൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ നിങ്ങൾക്ക് എളുപ്പത്തിൽ ശരീരഭാരം കുറയ്ക്കാം.
അജ്‌വെയ്ൻ വിത്തുകൾ
ആന്റിഓക്‌സിഡന്റുകൾ, നാരുകൾ എന്നിവ ധാരാളമായി അടങ്ങിയ ഒരു സൂപ്പർ ഫുഡ് ആണ് അജ്‌വെയ്ൻ വിത്തുകൾ. നിരവധി പോഷകങ്ങൾ അടങ്ങിയ ഇവയ്ക്ക് ധാരാളം ഗുണങ്ങളുണ്ട്.
advertisement
മഞ്ഞൾ
കുർക്കുമിൻ എന്ന ആന്റിഓക്‌സിഡണ്ട് ധാരാളമായി മഞ്ഞളിൽ കാണപ്പെടുന്നു. ഇത് കരളിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു. മികച്ച പോഷകഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ.
കൊക്കോ
കൊക്കോ നിങ്ങളുടെ തലച്ചോറിൽ സെറോടോണിൻ ഉത്പാദിപ്പിക്കുകയും നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ നിങ്ങളുടെ ഭക്ഷണത്തിൽ ഇടയ്ക്കിടെ ഡാർക്ക് ചോക്ലേറ്റ് ഉൾപ്പെടുത്താവുന്നതാണ്.
അവോക്കാഡോ
അവോക്കാഡോയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിൻ സി, ഇ, ബി6 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അവോക്കാഡോ കഴിക്കുന്നതിലൂടെ നിങ്ങൾക്ക് പെട്ടന്ന് തന്നെ വയറു നിറഞ്ഞതായി അനുഭവപ്പെടും. വിശപ്പ് നിയന്ത്രിക്കാൻ കഴിയുന്നതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ അവക്കാഡോയ്ക്ക് കഴിയും.
advertisement
ഈ ഭക്ഷണങ്ങൾ നിത്യേന കഴിക്കുന്നതിനു മുൻപ് മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും സൂപ്പർഫുഡുകളോട് നിങ്ങൾക്ക് അലർജിയുണ്ടോ എന്ന് മുൻകൂട്ടി പരിശോധിക്കേണ്ടത് അനിവാര്യമാണ്. മാത്രമല്ല. ശരീരഭാരം കുറയ്ക്കാൻ ഒരു മികച്ച ഡയറ്റ് ചാർട്ട് ഉണ്ടാക്കാൻ നിങ്ങൾക്ക് ഡയറ്റീഷ്യനെ സമീപിക്കാവുന്നതാണ്. ഭക്ഷണം ക്രമീകരിക്കുന്നതിന് പുറമെ നിങ്ങൾ വ്യായാമവും ചെയ്യേണ്ടതുണ്ട്. കാരണം ഭക്ഷണക്രമംകൊണ്ട് മാത്രം നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കാൻ കഴിയില്ല.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Health/
Weight Loss | അമിതഭാരവും കുടവയറും അലട്ടുന്നുണ്ടോ? ഈ ഭക്ഷണങ്ങൾ ശീലമാക്കൂ
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement