Sex Myths and Facts | കുറച്ച് കാലം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതിരുന്നാൽ എന്ത് സംഭവിക്കും? മിഥ്യാധാരണകളും യാഥാർത്ഥ്യങ്ങളും

Last Updated:

മഹാമാരിയും അതിനെ തുടർന്നുള്ള നിയന്ത്രണങ്ങളും ദമ്പതികൾ തമ്മിലുള്ള അടുപ്പത്തെയും ലൈംഗികതയെയുംവരെ ബാധിച്ചിട്ടുണ്ട്. എന്നാൽ കുറച്ച് കാലം ലൈംഗികതയിൽ ഏർപ്പെടാതിരിക്കുന്നത് ഭാവിയിലും ലൈംഗിക ബന്ധത്തെ ബാധിക്കുമെന്ന അനുമാനത്തിൽ എത്തരുത്.

ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവമാകാം ലൈംഗികതയെ (Sex) ചുറ്റിപ്പറ്റിയുള്ള മിഥ്യാധാരണകൾക്ക് (Myths) കാരണം. മഹാമാരിയും അതിനെ തുടർന്നുള്ള നിയന്ത്രണങ്ങളും ദമ്പതികൾ തമ്മിലുള്ള അടുപ്പത്തെയും ലൈംഗികതയെയുംവരെ ബാധിച്ചിട്ടുണ്ട്. എന്നാൽ കുറച്ച് കാലം ലൈംഗികതയിൽ ഏർപ്പെടാതിരിക്കുന്നത് ഭാവിയിലും ലൈംഗിക ബന്ധത്തെ ബാധിക്കുമെന്ന അനുമാനത്തിൽ എത്തരുത്. ഈ വിഷയത്തിൽ നിലവിലുള്ള ഇത്തരം ചില മിഥ്യാധാരണകളും യാഥാർത്ഥ്യങ്ങളും മനസ്സിലാക്കാം.
കന്യാചർമ്മം വീണ്ടും രൂപപ്പെടുമോ?
ദീർഘകാലം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതിരിക്കുന്നത് വഴി കന്യാചർമ്മം വീണ്ടും രൂപപ്പെടുമെന്ന ചില മിഥ്യാധാരണകൾ നിലവിലുണ്ട്. എന്നാൽ അത് പൂർണ്ണമായും തെറ്റാണ്. “ലൈംഗിക ബന്ധത്തിൽ നിന്ന് ഒരു ഇടവേള എടുത്തതിന് ശേഷം വീണ്ടും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകളുടെ യോനിയിൽ കൂടുതൽ മുറുക്കം അനുഭവപ്പെടുന്നത് ടെൻഷൻ കൊണ്ടോ ഉത്തേജനക്കുറവുകൊണ്ടോ ആകാം. അതിനാൽ പരിഭ്രമങ്ങൾ ഒഴിവാക്കിയും ലൂബ് ഉപയോഗിച്ചും ഈ പ്രശ്നത്തിന് പരിഹാരം കാണാം. ആത്യന്തികമായി ഈ പ്രശ്നങ്ങളെല്ലാം പങ്കാളികളുടെ പരസ്പര സമ്മതം, ആത്മവിശ്വാസം എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന്“ സെക്സോളജിസ്റ്റ് ഡോ. ജെസ് പറയുന്നു.
advertisement
ലൈംഗിക താത്പര്യം കുറയുമോ?
ദീർഘകാലം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാത്തത് ലൈംഗിക താത്പര്യം കുറയുന്നതിന് കാരണമാകുമെന്നും വിശ്വസിക്കപ്പെടുന്നു. എന്നാൽ ഇക്കാര്യത്തിൽ പങ്കാളികൾ പരസ്പരം അവരവരുടെ ഇഷ്ടാനിഷ്ടങ്ങൾ തുറന്നു സംസാരിക്കുകയാണ് വേണ്ടത്. ലൈംഗികതയോട് താത്പര്യം കുറയുന്നത് വളരെ സാധാരണമാണ്. നിങ്ങളുടെ ജീവിതത്തിലുടനീളം ഇത്തരത്തിൽ ലൈംഗിക താത്പര്യം മാറി മാറി വരുന്നത് സാധാരണമാണ്.
ഇന്നത്തെ ഹൈപ്പർസെക്ഷ്വൽ ലോകത്ത്, പലർക്കും ദീർഘനാളായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാത്തതിനെ തുടർന്ന് അവഗണനയോ ലജ്ജയോ തോന്നിയേക്കാം. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക എന്നതിൽ അല്ല, മറിച്ച് സുഖകരവും സുരക്ഷിതവുമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക എന്നതാണ് പ്രധാനം.
advertisement
ആരോഗ്യ ഗുണങ്ങൾ
പതിവായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വഴി മെച്ചപ്പെട്ട രോഗപ്രതിരോധ ശക്തി, രക്തസമ്മർദ്ദം കുറയ്ക്കൽ, ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കൽ എന്നിവ ഉൾപ്പെടെയുള്ള പല ആരോഗ്യ ഗുണങ്ങളുമുണ്ട്. എന്നാൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാത്ത സമയങ്ങളിൽ മികച്ച ഭക്ഷണക്രമങ്ങളും ദിനചര്യകളും പോലുള്ള മറ്റ് മാർഗങ്ങൾ ഉപയോഗിച്ച് ഇത് പരിഹരിക്കാനാകും.
മാനസികാരോഗ്യം
ലൈംഗികത കുറയുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ടെങ്കിൽ അത് ഒരു പ്രശ്‌നമായി മാറിയേക്കാം. വളരെക്കാലത്തിനു ശേഷം ലൈംഗികബന്ധത്തിലേർപ്പെടുന്ന സ്ത്രീകളിൽ ഉത്കണ്ഠ ഒരു നിർണായക ഘടകമാണ്. വേദനാജനകമായ ലൈംഗിക ബന്ധത്തെക്കുറിച്ച് സ്ത്രീകൾ പരാതിപ്പെടുന്നത് പലപ്പോഴും സാധാരണമാണ്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുമ്പ് നിങ്ങളുടെ പങ്കാളി ഫോർപ്ലേയിൽ ഏർപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇത് ലൈംഗിക ബന്ധത്തിനിടയിലെ വേദന കുറയ്ക്കാൻ സഹായിക്കും.
advertisement
യോനിയിലെ വരൾച്ച
ലൈംഗിക ഉത്തേജനത്തിന്റെ അഭാവം കൊണ്ട് യോനിയിൽ ലൂബ്രിക്കേഷൻ കുറയാൻ കാരണമായേക്കാം. അതിനാൽ, ദീർഘനാളുകൾക്ക് ശേഷം ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സ്ത്രീകളോട് ലൂബ്രിക്കന്റുകൾ ഉപയോഗിക്കാൻ നിർദ്ദേശിക്കാറുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Life/
Sex Myths and Facts | കുറച്ച് കാലം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതിരുന്നാൽ എന്ത് സംഭവിക്കും? മിഥ്യാധാരണകളും യാഥാർത്ഥ്യങ്ങളും
Next Article
കരൂർ ദുരന്തം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി ഉത്തരവ്
കരൂർ ദുരന്തം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി ഉത്തരവ്
  • മദ്രാസ് ഹൈക്കോടതി കരൂർ ദുരന്തം മനുഷ്യനിർമിതമാണെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • ടിവികെ പാർട്ടി പരിപാടിയിൽ 41 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കോടതി പറഞ്ഞു.

  • സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജികൾ തള്ളിയ കോടതി, സംസ്ഥാന പോലീസിന്റെ അന്വേഷണം തുടരാൻ നിർദ്ദേശിച്ചു.

View All