Heart Attack | ശൈത്യകാലത്ത് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതൽ; കാരണങ്ങൾ ഇതാ
- Published by:Rajesh V
- news18-malayalam
Last Updated:
തണുത്ത കാലാവസ്ഥ നമ്മുടെ രക്തക്കുഴലുകൾ ചുരുങ്ങാൻ കാരണമാകുകയും രക്ത സമ്മർദ്ദം കൂട്ടുകയും ചെയ്യുന്നു. ഇത് മസ്തിഷ്കാഘാതത്തിന്റെയും ഹൃദയാഘാതത്തിന്റെയും അപകടസാധ്യത വർദ്ധിപ്പിക്കുന്നു.
ഹൃദയ സംബന്ധിയായ രോഗങ്ങൾ ഉണ്ടാകുന്നവരുടെ എണ്ണം ദിവസം ചെല്ലും തോറും കൂടി വരികയാണ്. അതിൽ തന്നെ ഹൃദയസ്തംഭനം (Cardiac Arrest) ഉണ്ടാകുന്നവരുടെ എണ്ണം വളരെ കൂടുതലാണ് എന്നാണ് കണക്കുകൾ കാണിക്കുന്നത്. വിദഗ്ധരുടെ അഭിപ്രായത്തിൽ, ഹൃദയസ്തംഭനം മൂലമുള്ള മരണങ്ങളുടെ എണ്ണവും മുമ്പത്തേക്കാൾ കൂടിവരികയാണ്. പ്രത്യേകിച്ച്, ചെറുപ്പക്കാരുടെ ഇടയിൽ ഹൃദയസ്തംഭനം ഉണ്ടാകുന്നവരുടെ എണ്ണം വളരെയധികം വർദ്ധിക്കുന്നത് ആശങ്കാജനകമാണ്. നമ്മുടെ ജീവിതശൈലിയിലെ മാറ്റം (Lifestyle), ഉയർന്ന മാനസിക സമ്മർദ്ദം (Stress), അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ (Unhealthy Eating Habits) മുതൽ ശാരീരിക പ്രവർത്തനത്തിന്റെ അഭാവം വരെ ഹൃദയസ്തംഭനത്തിന് കാരണമാകാമെന്ന് വിദഗ്ധർ പറയുന്നു.
എന്നാൽ പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ശൈത്യകാലത്ത് ആളുകളിൽ ഹൃദയസ്തംഭനമുണ്ടാകുന്ന സംഭവങ്ങളുടെ എണ്ണം ഗണ്യമായി ഉയരുന്നു എന്ന് ഗവേഷകർ പറയുന്നു. തണുപ്പ് കാലത്ത് മിക്കവാറും പേർക്ക് ജലദോഷം, ചുമ, പനി പോലുള്ള രോഗങ്ങൾ സാധാരണമാണ്. എന്നാൽ പൊതുവായ ആരോഗ്യ പ്രശ്നങ്ങൾക്ക് പുറമെ, തണുപ്പുള്ള കാലാവസ്ഥ നമ്മുടെ ഹൃദയത്തിനും ദോഷകരമാകുമെന്ന് ഗവേഷകർ കണ്ടെത്തിയിരിക്കുകയാണ്.
advertisement
നോർത്ത് വെസ്റ്റേൺ മെഡിസിനിലെ കാർഡിയോളജിസ്റ്റ് എംഡിയായ പട്രീഷ്യ വാസ്സാലോയുടെ അഭിപ്രായത്തിൽ, ശൈത്യകാലത്ത് ഹൃദയാഘാതം വർദ്ധിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. തണുത്ത കാലാവസ്ഥ നമ്മുടെ രക്തക്കുഴലുകൾ ചുരുങ്ങാൻ കാരണമാകുകയും രക്ത സമ്മർദ്ദം കൂട്ടുകയും ചെയ്യുന്നു. ഇത് മസ്തിഷ്കാഘാതത്തിന്റെയും ഹൃദയാഘാതത്തിന്റെയും അപകടസാധ്യത വർദ്ധിപ്പിക്കുന്നു.
തണുപ്പുള്ള സമയത്ത് ശരീരതാപനില നിലനിർത്താൻ നമ്മുടെ ഹൃദയം കൂടുതൽ പ്രവർത്തിക്കേണ്ടതുണ്ട്. എന്നാൽ തണുത്ത കാറ്റ് ഈ പ്രവർത്തനത്തിന് തടസ്സമാകുന്നു. ശരീര താപനില 95 ഡിഗ്രിയിൽ താഴെയാണെങ്കിൽ അത് ഹൃദയ പേശികൾക്ക് കേടുപാടുകൾ വരുത്തുമെന്ന് ഡോക്ടർ പറഞ്ഞു.
advertisement
ശൈത്യകാലത്ത്, ഹൃദയസ്തംഭനം കൂടുതലായി ഉണ്ടാകുന്നത് അതിരാവിലെയാണ്. നേരത്തെ ഇരുട്ടി തുടങ്ങുമ്പോൾ ആളുകൾ ചെയ്യാനുള്ള കാര്യങ്ങൾ പിറ്റേദിവസം രാവിലത്തേയ്ക്ക് മാറ്റിവെയ്ക്കുമെന്ന് ഗവേഷണം സൂചിപ്പിക്കുന്നു. ഈ മാറ്റം ഉയർന്ന രക്തസമ്മർദ്ദത്തിനും രാവിലെ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്നതിനും കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു.
അവധിക്കാലത്ത് മാനസിക സമ്മർദ്ദം കൂടുന്നതും ഹൃദയസ്തംഭന സാധ്യത വർദ്ധിപ്പിക്കുമെന്ന് ഡോക്ടർമാർ വിശ്വസിക്കുന്നു. കൂടാതെ ശൈത്യകാലത്ത് സമ്മർദ്ദ ഹോർമോണുകളുടെ അളവ് വർദ്ധിക്കുന്നതും മസ്തിഷ്കാഘാതത്തിനോ ഹൃദയാഘാതത്തിനോ കാരണമാകാം. അതിനാൽ, ശൈത്യകാലത്ത് എല്ലാവരും മാനസികാരോഗ്യത്തിന് പ്രത്യേകം ശ്രദ്ധ നൽകേണ്ടതുണ്ട്.
advertisement
ശൈത്യകാലത്തെ ഹൃദയസ്തംഭന സാധ്യത കുറയ്ക്കാൻ നമ്മളാൽ സാധിക്കുന്ന കാര്യങ്ങൾ ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നു. ശൈത്യകാലത്ത് ശരിയായി വസ്ത്രം ധരിക്കുക, അമിതമായ മദ്യപാനം ഒഴിവാക്കുക, ശ്വസന അണുബാധ ഒഴിവാക്കാൻ നന്നായി കൈ കഴുകുക, കഠിനമായ ശാരീരിക അധ്വാനം ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ മാനസിക സമ്മർദവും ഹൃദയസ്തംഭന സാധ്യതയും കുറയ്ക്കാൻ സഹായിക്കും.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 22, 2022 5:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Heart Attack | ശൈത്യകാലത്ത് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതൽ; കാരണങ്ങൾ ഇതാ


