പലരും നേരിടുന്ന ഒരു രോഗാവസ്ഥയാണ് ഉറക്ക പ്രശ്‌നങ്ങള്‍ (sleep disorders). പല തരത്തിലുള്ള മരുന്നുകളും ഇതിന് പ്രതിവിധിയായി ഉപയോഗിക്കാറുണ്ട്. ഹൈപ്പര്‍സോംനിയ (hypersomnia) എന്ന അവസ്ഥ അനുഭവിക്കുന്ന ആളുകളും നമുക്ക് ചുറ്റുമുണ്ട്. ഈ രോഗാവസ്ഥയുള്ള ആളുകള്‍ ദിവസം മുഴുവനും ഉറക്കത്തിലായിരിക്കും(sleep) .
clevelandclinic.org ൽ പറയുന്നതനുസരിച്ച്, രാത്രി ആവശ്യത്തിലധികം ഉറക്കം ലഭിച്ചിട്ടും പകല്‍സമയത്ത് ഉണര്‍ന്നിരിക്കാനുള്ള കഴിവില്ലായ്മയെയാണ് ഹൈപ്പര്‍സോംനിയ എന്ന് വിളിക്കുന്നത്. ഇത് തൊഴില്‍ ജീവിതത്തിലും സാമൂഹിക, ഗാര്‍ഹിക ജീവിതത്തിലും വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു. ഏകദേശം 5% ആളുകള്‍ക്ക് ഹൈപ്പര്‍സോംനിയ ഉള്ളതായാണ് റിപ്പോർട്ടുകൾ. കൗമാരത്തിലും യൗവനത്തിലുമാണ് സാധാരണയായി ഇ. എന്നാല്‍, അതിന്റെ കാരണങ്ങള്‍ ഇപ്പോഴും വ്യക്തമല്ല.
ഹൈപ്പര്‍സോംനിയയുടെ ചില ലക്ഷണങ്ങള്‍ ഇവയാണ്:
1. ഒരു ദിവസത്തില്‍ തന്നെ നിരവധി തവണ ഉറങ്ങുകയും ഉൻമേഷമില്ലായ്മ അനുഭവപ്പെടുകയും ചെയ്യുന്നു
2. ലഘുനിദ്രകള്‍ നിങ്ങളുടെ ഉറക്കം പൂര്‍ത്തിയാക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണ്. എന്നാല്‍ ഉറക്കം കഴിഞ്ഞിട്ടും ഉന്മേഷം ലഭിക്കുന്നില്ലെങ്കില്‍ അത് ഹൈപ്പര്‍സോംനിയയുടെ ലക്ഷണമായിരിക്കാം.
3. 9 മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങിയിട്ടും ഉന്മേഷം തോന്നാതിരിക്കുക
4. രാത്രി മുഴുവന്‍ ഉറങ്ങിയതിന് ശേഷവും, ഉണരാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക.
5. ഉണരുമ്പോള്‍ ആശയക്കുഴപ്പം അനുഭവപ്പെടുക
6. ഉത്കണ്ഠ
7. മന്ദഗതിയിലുള്ള സംസാരം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്ലായ്മ, ഓര്‍മ്മ പ്രശ്‌നങ്ങള്‍
8. തലവേദന
9. വിശപ്പില്ലായ്മ
10. ഹാലുസിനേഷനുകള്‍
ഹൈപ്പര്‍സോമ്നിയയിലേക്കു നയിച്ചേക്കാവുന്ന ചില കാര്യങ്ങൾ
1. ദൈനംദിന ജീവിതത്തിലെ സമ്മര്‍ദ്ദം
2. ദീര്‍ഘ നാളത്തെ അമിതമായ മദ്യപാനം
3. സമയത്തിലും കൂടുതല്‍ നീണ്ടുനിന്ന ഒരു വൈറല്‍ അണുബാധ
4. കുട്ടിക്കാലത്ത് തലയ്ക്കേറ്റ ഒരു ആഘാതം
5. ജനിതക പാരമ്പര്യം
6 . വിഷാദം, ലഹരിവസ്തുക്കളുടെ ദുരുപയോഗം, ബൈപോളാര്‍ ഡിസോര്‍ഡര്‍, അല്‍ഷിമേഴ്‌സ് രോഗം, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ മാനസിക രോഗങ്ങൾ
ഒരു വ്യക്തിയ്ക്ക് വിശ്രമിക്കാനും ശരീരത്തിന്റെ ഊര്‍ജം വീണ്ടെടുക്കാനും ആവശ്യമായ സമയത്തേക്കാള്‍ കുറവ് മാത്രം ഉറങ്ങാന്‍ കഴിയുന്ന അവസ്ഥയാണ് ഇന്‍സോംനിയ. മതിയായ ഉറക്കമില്ലായ്മയുടെ അനന്തര ഫലങ്ങള്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, പ്രമേഹം, ശരീരഭാരത്തിലെ വ്യതിയാനങ്ങള്‍, ഹൃദയാരോഗ്യ പ്രശ്നങ്ങള്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നതായി നിരവധി പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. പലയാളുകള്‍ക്കും രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാന്‍ വളരെയധികം ബുദ്ധിമുട്ടുന്നു. ഉയര്‍ന്ന സ്‌ക്രീന്‍ എക്സ്പോഷര്‍, ഉറങ്ങാന്‍ പോകുന്ന സമയത്തെ അമിതമായ കഫീന്‍ ഉപയോഗം, ഉത്കണ്ഠ, അസ്വസ്ഥത തുടങ്ങിയവ ഉറക്കം കുറയാനുള്ള കാരണങ്ങളാണ്. നിങ്ങള്‍ക്ക് സ്ഥിരമായി ഉറങ്ങാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഒരു ഡോക്ടറെ കാണുക. മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ട്. അതിനാല്‍ ഉറങ്ങാന്‍ മരുന്നിനെ മാത്രം ആശ്രയിക്കാതെ മറ്റു വഴികള്‍ തേടുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Health, Mental health, Sleep