പ്രമേഹരോഗികള്‍ക്ക് മൂത്രാശയ സംബന്ധമായ ബുദ്ധിമുട്ട് എന്തുകൊണ്ട്?

Last Updated:

പ്രമേഹമുള്ള വ്യക്തികളില്‍ മൂത്രാശയം ഓവറാക്ടീവ് ആകാനുള്ള സാധ്യത ഇരട്ടിയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്

News18
News18
പ്രമേഹം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ മാത്രമല്ല ബാധിക്കുന്നത്. മനുഷ്യശരീരത്തിലെ മൂത്രാശയം പോലുള്ള അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും ഇത് സങ്കീര്‍ണ്ണമാക്കും. മൂത്രാശയത്തിന്റെ അനിയന്ത്രിതമായ പ്രവര്‍ത്തനത്തിന് പ്രമേഹം കാരണമാകുകയും ഇത് പതിവായി മൂത്രമൊഴിക്കാനുള്ള പ്രവണത ഇരട്ടിയാക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങള്‍ കാണിക്കുന്നു.
അധികം ചര്‍ച്ച ചെയ്യപ്പെടാത്ത പ്രശ്‌നങ്ങളില്‍ ഒന്നാണ് മൂത്രാശയ നിയന്ത്രണ പ്രശ്‌നങ്ങളും പ്രമേഹവും തമ്മിലുള്ള ബന്ധം. പ്രമേഹമുള്ള വ്യക്തികളില്‍ മൂത്രാശയം ഓവറാക്ടീവ് ആകാനുള്ള സാധ്യത ഇരട്ടിയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഫ്രണ്ട്‌സ് അഡല്‍ട്ട് ഡയപ്പറിലെ ഗൈനക്കോളജിസ്റ്റായ ഡോ. രൂപാലി സെഹ്ഗാള്‍ ഇതുസംബന്ധിച്ച വിശദമായ കാര്യങ്ങള്‍ പങ്കുവെക്കുകയാണ്.
ഞരമ്പുകള്‍, പേശികള്‍, രക്തക്കുഴലുകള്‍ എന്നിവയുടെ സൂക്ഷ്മമായ ഏകോപനത്തെ ആശ്രയിച്ചാണ് മൂത്രാശയം പ്രവര്‍ത്തിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെക്കാലം ഉയര്‍ന്ന നിലയില്‍ തുടരുമ്പോള്‍ ഈ പ്രക്രിയകളെ നിയന്ത്രിക്കുന്ന ഞരമ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നു. ഇതിനെ ഡയബെറ്റിക് ന്യൂറോപതി എന്നാണ് വിളിക്കുന്നത്.
advertisement
ഇതിന്റെ ഫലമായി മൂത്രസഞ്ചി നിറയുമ്പോള്‍ അത് മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. അതായത് മൂത്രാശയത്തിന്റെ സവേദനക്ഷമത നഷ്ടപ്പെടും. മൂത്രമൊഴിക്കാന്‍ തോന്നുമെങ്കിലും മൂത്രാശയം ചുരുങ്ങാത്ത അവസ്ഥയുണ്ടാകുന്നു. കാലക്രമേണ ഇത് ഇടയ്ക്കിടെയുള്ള മൂത്ര ശങ്കയ്ക്കും അപ്രതീക്ഷിതമായി നിങ്ങള്‍ അറിയാതെ തന്നെ മൂത്രമൊഴിച്ചു പോകുന്ന അവസ്ഥയ്ക്കും കാരണമാകും. അതായത് മൂത്രാശയത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നു.
മൂത്രത്തിലെ ഉയര്‍ന്ന ഗ്ലൂക്കോസിന്റെ അളവ് ബാക്ടീരിയ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മൂത്രനാളിയില്‍ അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് മൂത്രാശയത്തില്‍ മറ്റ് അസ്വസ്ഥതകളും ഉണ്ടാക്കുന്നു.
advertisement
ടൈപ്പ്-2 പ്രമേഹ രോഗികളില്‍ ഇന്‍സുലിന്‍ പ്രതിരോധവും പൊണ്ണത്തടിയും പലപ്പോഴും മൂത്രസഞ്ചിയില്‍ മര്‍ദ്ദം ചെലുത്തുന്നതിലൂടെ പ്രശ്‌നങ്ങള്‍ വഷളാക്കുന്നു. ടൈപ്പ് 1 പ്രമേഹമുള്ളവരില്‍ ഉപാപചയ പ്രക്രിയയിലെ മാറ്റങ്ങള്‍ മൂത്രസഞ്ചിയില്‍ പേശികളുടെ ബലക്കുറവിന് കാരണമാകും. ഇത് മൂത്രാശയത്തിന്റെ നിയന്ത്രണത്തെ കാര്യമായി ബാധിക്കും.
എന്നാല്‍ സമയബന്ധിതമായി ചികിത്സ ഉറപ്പാക്കികൊണ്ട് ഇതിന് പരിഹാരം കാണാനാകും. ശ്രദ്ധയോടെ പ്രമേഹം നിയന്ത്രിച്ചാല്‍ മൂത്രാശയത്തിലെ പ്രശ്‌നങ്ങള്‍ കുറയ്ക്കാനാകും. രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്തുക. പതിവായി പരിശോധനകള്‍ നടത്തുകയും പെല്‍വിക് ഫ്‌ളോര്‍ വ്യായാമങ്ങള്‍ ചെയ്യുകയും ചെയ്യുക. ഇത് നല്ല മാറ്റമുണ്ടാക്കുന്നതിന് സഹായിക്കുമെന്നാണ് ഡോക്ടര്‍ പറയുന്നത്.
advertisement
എന്നാല്‍, മൂത്രാശയ നിയന്ത്രണം നഷ്ടപ്പെട്ട പ്രായമുള്ള ആളുകള്‍ക്ക് ഡയപ്പറുകള്‍ ഉപയോഗിക്കുന്നത് ഒരു പരിധിവരെ ആശ്വാസം നല്‍കും. പ്രമേഹം പ്രതിരോധിക്കുന്നത് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് മാത്രമല്ല മറിച്ച് മൂത്രാശയം അടക്കമുള്ള അവയവങ്ങളുടെ സംരക്ഷണം കൂടിയാണ് ഉറപ്പാക്കുന്നത്.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/Health/
പ്രമേഹരോഗികള്‍ക്ക് മൂത്രാശയ സംബന്ധമായ ബുദ്ധിമുട്ട് എന്തുകൊണ്ട്?
Next Article
advertisement
ബംഗ്ലാദേശ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ; 7 ദിവസത്തിനിടെ രണ്ടാം തവണ
ബംഗ്ലാദേശ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ; 7 ദിവസത്തിനിടെ രണ്ടാം തവണ
  • ഇന്ത്യയിൽ ബംഗ്ലാദേശ് ഹൈക്കമ്മീഷണറെ രണ്ടാഴ്ചയ്ക്കിടെ രണ്ടാംതവണ വിളിച്ചുവരുത്തി.

  • ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നയതന്ത്ര ബന്ധം വഷളാകുന്ന സാഹചര്യത്തിൽ ആശങ്കകൾ ഉയരുന്നു.

  • ബംഗ്ലാദേശിലെ സംഭവങ്ങൾക്കു പിന്നാലെ സുരക്ഷാ ആശങ്കകൾ പങ്കുവെച്ച് ഇന്ത്യ ശക്തമായ പ്രതികരണം അറിയിച്ചു.

View All
advertisement