World Alzheimer’s Day 2024: ഇന്ന് ലോക മറവിരോഗ ദിനം; അൽഷിമേഴ്സും ഡിമെൻഷ്യയും തമ്മിലുള്ള വ്യത്യാസമെന്ത്?
- Published by:Vishnupriya S
- news18-malayalam
Last Updated:
ഒരു വ്യക്തിയുടെ ചിന്താശേഷി ഇല്ലാതാക്കുകയും സാമൂഹികമായ കഴിവുകളെ ബാധിക്കുകയും സ്വതന്ത്രമായി ജീവിക്കാന്‍ കഴിയാത്ത വിധം മാറ്റുകയും ചെയ്യുന്ന രോഗാവസ്ഥയാണ് അല്‍ഷിമേഴ്‌സ്
ഇന്ന് ലോക അല്‍ഷിമേഴ്‌സ് ദിനം (World alzheimers day). മറവിരോഗം ഒരു ന്യൂറോളജിക്കല്‍ തകരാറാണ്. അത് സാവധാനത്തില്‍ നമ്മുടെ ഓര്‍മ്മകളെയും ചിന്താശേഷിയെയും ഇല്ലാതാക്കുന്നു. ഇത് മസ്തിഷ്‌കത്തെ ചുരുക്കുകയും മസ്തിഷ്‌ക കോശങ്ങള്‍ ക്രമേണ ഇല്ലാതാകുകയും ചെയ്യും. ഒരു വ്യക്തിയുടെ ചിന്താശേഷി ഇല്ലാതാക്കുകയും സാമൂഹികമായ കഴിവുകളെ ബാധിക്കുകയും ഒരാളെ സ്വതന്ത്രമായി ജീവിക്കാന്‍ കഴിയാത്ത വിധം മാറ്റുകയും ചെയ്യുന്ന രോഗാവസ്ഥയാണിത്.
എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 21നാണ് ലോക അല്‍ഷിമേഴ്‌സ് ദിനം ആചരിക്കുന്നത്. ഈ ദിവസം, ഡിമെന്‍ഷ്യ, അല്‍ഷിമേഴ്സ് എന്നിവയുമായി ബന്ധപ്പെട്ട നിരവധി സംഘടനകളും അസോസിയേഷനുകളും രോഗത്തെക്കുറിച്ച് അവബോധം വളര്‍ത്തുകയും രോഗം ബാധിച്ചവരെ സഹായിക്കുന്നതിനായി ഫണ്ട് ശേഖരണവും മറ്റ് കാമ്പെയ്നുകളും നടത്താറുണ്ട്. അല്‍ഷിമേഴ്‌സിന്റെ ലക്ഷണങ്ങളും കാരണങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും എന്തെല്ലാമെന്ന് നോക്കാം.
പ്രധാന ലക്ഷണങ്ങൾ:
- സ്മൃതി നഷ്ടം: അടുത്തിടെ നടന്ന സംഭവങ്ങൾ മറക്കുക, ആവർത്തിച്ച് ചോദ്യങ്ങൾ ചോദിക്കുക.
- ചിന്തയും തീരുമാനമെടുക്കലും: സംഖ്യകളെ കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ട്, പണമിടപാട്, കണക്കുകൾ കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ട്.
- ഭാഷയും ആശയവിനിമയവും: ശരിയായ വാക്കുകൾ കണ്ടെത്തുന്നതിൽ ബുദ്ധിമുട്ട്, സംഭാഷണങ്ങളിലും ചർച്ചകളിലും പങ്കെടുക്കുന്നതിൽ ബുദ്ധിമുട്ട്.
- ദൈനംദിന പ്രവർത്തനങ്ങൾ: സ്വയം പരിപാലനം, ഭക്ഷണം കഴിക്കൽ, വസ്ത്രം ധരിക്കൽ എന്നിവയിലൊക്കെ സഹായം ആവശ്യമാകുന്നു.
advertisement
കാരണങ്ങൾ:
- ജനിതക ഘടകങ്ങൾ: കുടുംബ ചരിത്രം, പ്രത്യേകിച്ച് എർലി-ഓൺസെറ്റ് അൽഷിമേഴ്സ്.
- പ്രോട്ടീൻ നിക്ഷേപങ്ങൾ: അമിലോയിഡ് പ്ലാക്കുകളും ടാവു -TAU- ടാംഗിളുകളും.
- ജീവിതശൈലി: ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ.
- പരിസ്ഥിതി ഘടകങ്ങൾ: തലക്ക് പരിക്കുകൾ, മസ്തിഷ്കത്തിൽ അണുബാധകൾ.
ഇന്ത്യയിൽ ഏകദേശം 3.8 ദശലക്ഷം ആളുകൾ ഡിമെൻഷ്യ ബാധിച്ചവരാണ്. 2050 ഓടെ ഇത് 11.4 ദശലക്ഷമായി ഉയരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രായമുള്ളവർ ഏറ്റവും കൂടുതൽ ജീവിക്കുന്ന കേരളത്തിൽ, ഇത് 2.16 ലക്ഷം ആണ്. നമ്മുടെ സംസ്ഥാനത്ത്, 100,000 ആളുകളിൽ 564 പേർക്ക് അൽഷിമേഴ്സ് രോഗമോ മറ്റ് ഡിമെൻഷ്യയോ ഉണ്ട്. ആഗോളതലത്തിൽ 55 ദശലക്ഷം പേരാണ് ഈ രോഗം ബാധിച്ചവരായുള്ളത്.
advertisement
മറവി രോഗം അല്‍ഷിമേഴ്‌സ് രോഗത്തിന് സമാനമാണ് എന്നതാണ് രോഗത്തെ കുറിച്ചുള്ള മിഥ്യാധാരണ. മെഡിക്കല്‍ ന്യൂസ് ടുഡേ പ്രകാരം, ഡിമെന്‍ഷ്യയുടെ ഏറ്റവും സാധാരണമായ ഒരു രൂപം മാത്രമാണ് അല്‍ഷിമേഴ്സ് രോഗം. എന്നാല്‍ പല തരത്തിലുള്ള ഡിമെന്‍ഷ്യകളുണ്ട്. വാസ്‌കുലര്‍ ഡിമെന്‍ഷ്യ, ലെവി ബോഡി ഡിമെന്‍ഷ്യ, ഫ്രോണ്ടോ-ടെമ്പറല്‍ ഡിമെന്‍ഷ്യ, മിക്‌സഡ് ഡിമെന്‍ഷ്യ തുടങ്ങിയവ അതിൽപ്പെടുന്നു. പലപ്പോഴും 65 വയസ്സിനു മുകളിലുള്ളവരെയാണ് മറവിരോഗം ബാധിക്കുകയെങ്കിലും ഇത് സാധാരണ നിലയിൽ വാര്‍ദ്ധക്യത്തിന്റെ മാത്രം ഭാഗമല്ല. ചെറുപ്പക്കാരെയും ഇത് ബാധിച്ചേക്കാം.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 21, 2024 1:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
World Alzheimer’s Day 2024: ഇന്ന് ലോക മറവിരോഗ ദിനം; അൽഷിമേഴ്സും ഡിമെൻഷ്യയും തമ്മിലുള്ള വ്യത്യാസമെന്ത്?