വംശനാശ ഭീഷണി നേരിടുന്ന സ്പീഷിസുകളെ സംരക്ഷിക്കാൻ നാച്വറൽ 'ഹൈബ്രിഡൈസേഷൻ'; പുതിയ കണ്ടെത്തലുമായി ഗവേഷകർ
- Published by:Vishnupriya S
- news18-malayalam
Last Updated:
ട്രോപ്പിക്കൽ റെയിൻബോഫിഷ് (tropical rainbowfish) വിഭാഗത്തിൽ പെട്ട അഞ്ച് ഇനം മത്സ്യങ്ങളിലായിരുന്നു പഠനം
ഭൂമിയിൽ വംശനാശഭീഷണി നേരിടുന്ന സ്പീഷിസുകളെ സംരക്ഷിക്കാൻ പുതിയ കണ്ടെത്തലുമായി ഓസ്‌ട്രേലിയയിലെ ഒരു സംഘം ഗവേഷകർ. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളെ ചെറുക്കാൻ സഹായിക്കുന്ന തരത്തിൽ സ്പീഷിസുകൾ തമ്മിൽ മിശ്രണം ചെയ്യുന്ന നാച്വറൽ ഹൈബ്രിഡൈസേഷൻ (Natural Hybridization) എന്ന രീതിയാണ് ഫ്ലിൻഡേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം മൂലം വംശനാശം സംഭവിക്കുന്ന ജീവികളെ സംരക്ഷിക്കുക എന്നതാണ് നാച്വറൽ ഹൈബ്രിഡസേഷന്റെ ലക്ഷ്യം. സ്വാഭാവികമായ സങ്കരണത്തിലൂടെ ഇത്തരം ഭീഷണികളെ നേരിടാനാണ് ഇവിടെ ശ്രമിക്കുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, രണ്ട് ജീവജാലങ്ങളുടെ സങ്കരണത്തിലൂടെ പുതിയ ഒരു ഹൈബ്രിഡ് രൂപപ്പെടുന്നു. ഈ രീതി ചെടികളുടെ കാര്യത്തിൽ മുൻപു തന്നെ ചെയ്തു വരുന്നതാണ്.
advertisement
നേച്ചർ ക്ലൈമറ്റ് ചേഞ്ച് ജേണലിൽ പുതിയ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ വെറ്റ് ട്രോപിക്‌സ് മേഖലയിലാണ് പഠനം നടത്തിയത്. ട്രോപ്പിക്കൽ റെയിൻബോഫിഷ് (tropical rainbowfish) വിഭാഗത്തിൽ പെട്ട അഞ്ച് ഇനം മത്സ്യങ്ങളിലായിരുന്നു പഠനം. ഇതിലൂടെ കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കാൻ സഹായിക്കുന്ന ജീനുകൾ തിരിച്ചറിയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞർ.
തണുത്ത അന്തരീക്ഷവുമായി പൊരുത്തപ്പെടുന്ന റെയിൻബോഫിഷ് വിഭാഗത്തിൽ പെട്ട മത്സ്യങ്ങളെ ചൂടുള്ള കാലാവസ്ഥയിൽ ജീവിക്കുന്ന റെയിൻബോഫിഷ് ഇനങ്ങളുമായി ബ്രീഡ് ചെയ്യുമ്പോൾ അവയ്ക്ക് കാലാവസ്ഥാ വ്യതിയാനങ്ങളെ കൂടുതൽ പ്രതിരോധിക്കാൻ കഴിയും എന്നും ശാസ്ത്രജ്ഞർ കണ്ടെത്തി. ”ഇത്തരം സങ്കരയിനങ്ങളിൽ വ്യത്യസ്ത തരത്തിലുള്ള ജീനുകൾ ഉണ്ടാകും. അവ കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാനുള്ള സാധ്യത കൂടുതലാണ്”, എന്നും ഗവേഷകർ വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.
advertisement
”ജൈവവൈവിധ്യം സംരക്ഷിക്കപ്പെടണം എന്നു വിചാരിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം ഒരു നല്ല വാർത്തയാണ് ഞങ്ങൾ നൽകിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം ഭീഷണി നേരിടുന്ന ജീവികളെ സ്വാഭാവിക പരിണാമത്തിലൂടെ സംരക്ഷിക്കുക എന്നതാണ് ഞങ്ങൾ ചെയ്യുന്നത്”, ഫ്ലിൻഡേഴ്‌സ് യൂണിവേഴ്‌സിറ്റി പ്രൊഫസർ ലൂസിയാനോ ബെഹെറെഗറേ പറഞ്ഞു.
ലോകത്ത് മനുഷ്യനൊഴിച്ചുള്ള പല ജീവജാലങ്ങളും ഇന്ന് വംശനാശ ഭീഷണി നേരിടുന്നുണ്ട്. അവയെ സംരക്ഷിക്കാനും മറ്റുമായി ഒട്ടേറെ ആളുകളും സംഘടനകളും മുന്നോട്ട് വരുന്നുമുണ്ട്. അത്തരത്തില്‍ ഇവയെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ഇംഗ്ലണ്ടിലെ ചെസ്റ്റര്‍ മൃഗശാല ചില ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ദക്ഷിണ അമേരിക്കയില്‍ നിന്നുള്ള ഒരു തവളയെ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചിരുന്നു. വെള്ളത്തില്‍ ജീവിയ്ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ തവളയും ഇതാണ്.
advertisement
തടാകങ്ങളുടെ ആഴങ്ങളില്‍ ജീവിക്കുന്നത് കൊണ്ട്, തന്റെ അയഞ്ഞു തൂങ്ങിയ ചര്‍മ്മം ഉപയോഗിച്ച് അത് ഓക്‌സിജന്‍ വലിച്ചെടുക്കുന്നു. ഉഭയജീവികളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, ശാസ്ത്രലോകത്തെ വിദഗ്ധർ അവയുടെ പെരുമാറ്റ ശൈലികള്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്. അവയെക്കുറിച്ച് പുതിയ ഉള്‍ക്കാഴ്ചകള്‍ നേടുകയാണ് ലക്ഷ്യം.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
February 02, 2023 8:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
വംശനാശ ഭീഷണി നേരിടുന്ന സ്പീഷിസുകളെ സംരക്ഷിക്കാൻ നാച്വറൽ 'ഹൈബ്രിഡൈസേഷൻ'; പുതിയ കണ്ടെത്തലുമായി ഗവേഷകർ