World Health Day: ഇന്ത്യയില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടെ മാതൃമരണ നിരക്കില്‍ 83 ശതമാനം കുറവുണ്ടായതായി ആരോഗ്യ മന്ത്രാലയം

Last Updated:

സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിന് പ്രാധാന്യം നല്‍കണമെന്ന ഉദ്ദേശ്യത്തോടെയാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനം കൊണ്ടാടുന്നത്

News18
News18
എല്ലാവര്‍ഷവും ഏപ്രില്‍ 7 ലോകാരോഗ്യ ദിനമായാണ് ആചരിക്കുന്നത്. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ജനങ്ങളെ ഒന്നിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതിനാണ് ഈ ദിനം പ്രാധാന്യം നല്‍കുന്നത്. 1950ല്‍ ലോകാരോഗ്യ സംഘടനയാണ് ഈ ആശയം മുന്നോട്ടുവെച്ചത്. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിന് പ്രാധാന്യം നല്‍കണമെന്ന ഉദ്ദേശ്യത്തോടെയാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനം കൊണ്ടാടുന്നത്.
ആരോഗ്യമുള്ള ഭാവിയ്ക്കായുള്ള ഇന്ത്യയുടെ പ്രതിബദ്ധത
ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ എല്ലാവരിലും തുല്യമായി എത്തിക്കുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പ്രവര്‍ത്തിച്ചുവരുന്നു. ആയുഷ്മാന്‍ ഭാരത്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, തുടങ്ങിയ മുന്‍നിര സംരംഭങ്ങളിലൂടെ ഇന്ത്യയുടെ ആരോഗ്യമേഖല പുരോഗതി കൈവരിച്ചു. മാതൃ-ശിശു സേവനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും ഡിജിറ്റല്‍ ആരോഗ്യസേവനങ്ങള്‍ വികസിപ്പിക്കാനും ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും ഈ പദ്ധതികളിലൂടെ സാധിച്ചു.
മാതൃ-ശിശു ആരോഗ്യ മേഖലയിലെ പ്രധാന നേട്ടങ്ങള്‍
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 2014-16 കാലത്ത് ഇന്ത്യയുടെ മാതൃമരണനിരക്ക് 130 ആയിരുന്നു. 2018-20 ആയപ്പോഴേക്കും ഇത് 97 ആയി കുറഞ്ഞു. കഴിഞ്ഞ 30 വര്‍ഷത്തിനിടെ (1990-2020) മാതൃമരണനിരക്കില്‍ 83 ശതമാനം കുറവുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
ശിശുമരണനിരക്ക് : 2014ല്‍ ശിശുമരണനിരക്ക് 39 ആയിരുന്നു. 2020 ആയപ്പോഴേക്കും ശിശുമരണനിരക്ക് 28 ആയി കുറഞ്ഞു.
മാതാവിന്റെ ആരോഗ്യത്തിനായുള്ള പദ്ധതികള്‍
- മെറ്റേണല്‍ ഡെത്ത് സര്‍വെയ്‌ലന്‍സ് ആന്‍ഡ് റെസ്‌പോണ്‍സ്: ആശുപത്രികളിലും മറ്റുമുള്ള മാതൃമരണങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ പരിശോധിക്കുന്ന പദ്ധതിയാണിത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗര്‍ഭിണികള്‍ക്ക് മികച്ച പരിചരണം ഉറപ്പാക്കുകയും ചെയ്യുന്നു.
-മദര്‍ ആന്‍ഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കാര്‍ഡ് (എംസിപി): കേന്ദ്ര ആരോഗ്യമന്ത്രാലയം, കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് എന്നിവയുടെ സംയുക്ത സംരംഭമാണിത്. ഗര്‍ഭിണികളുടെയും മൂന്ന് വയസുവരെയുള്ള കുട്ടികളുടെയും വിവരങ്ങള്‍ പദ്ധതിപ്രകാരം ശേഖരിക്കുന്നു.
advertisement
-ജനനി സുരക്ഷാ യോജന: പ്രസവം ആശുപത്രികളിലാക്കാനും അതിലൂടെ ധനസഹായം ഉറപ്പാക്കാനും ലക്ഷ്യമിടുന്ന പദ്ധതിയാണിത്.
-ലക്ഷ്യ ഇനിഷ്യേറ്റീവ്: ആശുപത്രികളിലെ ലേബര്‍ റൂമുകളിലേയും ഓപ്പറേഷന്‍ തിയേറ്ററുകളിലെയും സേവനം മെച്ചപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
-പോഷണ്‍ അഭിയാന്‍ : അനീമിയ, ശിശുക്കളുടെ ഭാരക്കുറവ്, അമ്മമാരുടെ പോഷകക്കുറവ് എന്നിവ പരിഹരിക്കാനായി ആരംഭിച്ച പദ്ധതിയാണിത്.
മലയാളം വാർത്തകൾ/ വാർത്ത/Life/Health/
World Health Day: ഇന്ത്യയില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടെ മാതൃമരണ നിരക്കില്‍ 83 ശതമാനം കുറവുണ്ടായതായി ആരോഗ്യ മന്ത്രാലയം
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement