• HOME
 • »
 • NEWS
 • »
 • life
 • »
 • ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കാൻ ദിവസവും കഴിക്കേണ്ട ഭക്ഷണക്രമം ഇതാ!

ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കാൻ ദിവസവും കഴിക്കേണ്ട ഭക്ഷണക്രമം ഇതാ!

ഈ പറയുന്ന ഡയറ്റ് പിന്തുടരുന്നത് നിങ്ങളുടെ മരണ സാധ്യത 13 ശതമാനം കുറയ്ക്കുമെന്ന് പഠനസംഘം വ്യക്തമാക്കുന്നു.

Vegetarian-Diet

Vegetarian-Diet

 • Last Updated :
 • Share this:
  ജീവിതശൈലി രോഗങ്ങൾ കൂടുതലായുള്ള ഇക്കാലത്ത് ആരോഗ്യകരമായ ഭക്ഷണക്രമമാണ് ഡോക്ടർമാർ പോലും നിർദേശിക്കുന്ന പ്രതിവിധി. അസുഖങ്ങളില്ലാതെ ഏറെക്കാലം ജീവിക്കുക എന്നതാണ് എല്ലാവരും ഇഷ്ടപ്പെടുന്ന ജീവിതക്രമം. ഇതിനായി ചെറുപ്പം മുതൽ ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരേണ്ടതുണ്ട്. ഹാർവാർഡ് മെഡിക്കൽ സ്കൂളിൽ നിന്നുള്ള ഒരു പുതിയ പഠനം ഈ വസ്തുത ശരിവയ്ക്കുന്നു, ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കാൻ ഒരു ഭക്ഷണക്രമവും പഠന റിപ്പോർട്ട് മുന്നോട്ടു വെക്കുന്നു, ദിവസേന അഞ്ച് പഴങ്ങളും പച്ചക്കറികളും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താനാണ് നിർദേശം. അതിൽ രണ്ടെണ്ണം പഴങ്ങളും മൂന്ന് പച്ചക്കറികളുമാണ്. അവ ഏതൊക്കെ വേണമെന്ന് പഠനം നിർദേശിച്ചിട്ടില്ല.

  ഇലവർഗങ്ങൾ(ചീര, പാലക്, മുരിങ്ങ, മത്തൻ), പയർ വർഗങ്ങൾ, പാവയ്ക്ക, കോവയ്ക്ക, കുമ്പളങ്ങ, മത്തൻ തുടങ്ങിയ പച്ചക്കറികളിൽ മൂന്നെണ്ണം ദിവസവും കഴിക്കണം. അതിനൊപ്പം വാഴപ്പഴം, ഓറഞ്ച്, ആപ്പിൾ, മുന്തിരി, പാഷൻ ഫ്രൂട്ട്, കിവി, മാതളം തുടങ്ങിയവയിൽ ഏതെങ്കിലും രണ്ടെണ്ണം ദിവസവും കഴിക്കുക. ചീര, ഉൾപ്പെടെയുള്ള പച്ച ഇലക്കറികളും, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമായ പഴങ്ങളും പച്ചക്കറികളും, സിട്രസ് പഴങ്ങൾ, കാരറ്റ് എന്നിവ ഏറെ ഗുണം ചെയ്യും. പഴങ്ങളും പച്ചക്കറികളും വാങ്ങുമ്പോൾ, കീടനാശിനി തളിക്കാത്ത ഓർഗാനിക് ഉൽപന്നങ്ങൾക്ക് മുൻഗണന നൽകുക. ഈ പഠനത്തിൽ ഗവേഷകർ ആഗോളതലത്തിൽ ഏകദേശം 20 ലക്ഷം പേരെ വിവിധ പഠനങ്ങൾക്ക് വിധേയമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ മുൻനിര ജേണലിൽ ഈ പഠനം പ്രസിദ്ധീകരിച്ചു.

  ദിവസേനെ കുറഞ്ഞത് അഞ്ചുതരം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുന്ന ഡയറ്റ് പിന്തുടരുന്നത് നിങ്ങളുടെ മരണ സാധ്യത 13 ശതമാനം കുറയ്ക്കുന്നു. പ്രതിദിനം രണ്ട് തരം പഴങ്ങളും മൂന്നു കൂട്ടം പച്ചക്കറികളും കഴിക്കുന്നവരുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇത് ഉപയോഗിക്കാത്തവരുടെ മരണ സാധ്യത 13 ശതമാനം അധികമായിരിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. പഴങ്ങളും പച്ചക്കറികളുമുള്ള ഡയറ്റ് ശീലമാക്കിയാൽ ഹൃദ്രോഗം, ഹൃദയാഘാതം എന്നിവയുൾപ്പെടെയുള്ള ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം മരണ സാധ്യത 12 ശതമാനം കുറവാണെന്ന് ഗവേഷകർ ഉറപ്പിച്ചു പറയുന്നു. മാത്രമല്ല, ക്യാൻസറിൽ നിന്നുള്ള മരണ സാധ്യത 10 ശതമാനം കുറവായിരിക്കും. ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സി‌പി‌ഡി) പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മൂലം മരണ സാധ്യത 35 ശതമാനം കുറവായിരിക്കും. പഠനം പഴങ്ങളുടെയും പച്ചക്കറികളുടെയും ഉത്തമമായ അളവ് തിരിച്ചറിയുകയും തെളിവുകൾ അടിസ്ഥാനമാക്കിയുള്ള, ‘ഒരു ദിവസം അഞ്ചുതരം പഴങ്ങളും പച്ചക്കറികളും’ എന്നത് പൊതുജനാരോഗ്യ സന്ദേശത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു, അതായത് ആളുകൾ ദിവസവും അഞ്ച് പഴങ്ങളും പച്ചക്കറികളും കഴിക്കണം.

  Also Read- കുറഞ്ഞ ഗുണനിലവാരമുള്ള കാർബോഹൈഡ്രേറ്റ് ഭക്ഷണം കഴിച്ചാൽ ഹൃദയാഘാതത്തിന് സാധ്യത

  അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പോലുള്ള ആരോഗ്യ സംബന്ധിയായ പല ഗ്രൂപ്പുകളും ദിവസവും പഴങ്ങളും പച്ചക്കറികളും നാലോ അഞ്ചോ വീതം കഴിക്കാൻ ശുപാർശ ചെയ്യുന്നു. പഴങ്ങളും പച്ചക്കറികളും അനുദിനം കഴിക്കുന്നതിനെ ശരിക്കും നിർവചിക്കുന്നതെന്താണെന്നതിന് ആളുകൾക്ക് പൊരുത്തമില്ലാത്ത സന്ദേശങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ഇതിനായി ഏതൊക്കെ ഭക്ഷണങ്ങളാണ് ഉൾപ്പെടുത്തേണ്ടത്, ഏതൊക്കെയാണ് ഒഴിവാക്കേണ്ടത്?

  ഈ പഠനത്തിനായി, 30 വർഷത്തോളം ഒരു ലക്ഷത്തിലധികം മുതിർന്നവർ ഉൾപ്പെടെ രണ്ട് പഠനങ്ങളിൽ നിന്നുള്ള ഡാറ്റ ഗവേഷകർ വിശകലനം ചെയ്തു. 26 പഠനങ്ങളിൽ നിന്ന് പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതും മരണവും സംബന്ധിച്ച വിവരങ്ങളും അവർ ശേഖരിച്ചു. വടക്കു, തെക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ 29 രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമായി 1.9 ദശലക്ഷം പേർ പഠനത്തിൽ പങ്കെടുത്തു. എല്ലാ പഠനങ്ങളുടെയും വിശകലനത്തിൽ, ദിവസേന അഞ്ചോളം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് മരണ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.
  Published by:Anuraj GR
  First published: