നായ്ക്കൾ മനുഷ്യരോട് നന്ദിയും സ്നേഹവും പ്രകടിപ്പിക്കുന്നതെങ്ങനെ?

Last Updated:

നായ്ക്കൾ മനുഷ്യരോട് നന്ദി പ്രകടിപ്പിക്കുന്ന 5 വഴികൾ ഏതെല്ലാമാണെന്ന് നോക്കാം

നായകൾ അവയുടെ സ്നേഹപ്രകടനങ്ങൾ കൊണ്ട് മനുഷ്യരുടെ ഹൃദയം കവരുന്ന കാഴ്ചകൾ നമ്മൾ ധാരാളം കണ്ടിട്ടുണ്ടാവും. നായ്ക്കൾക്ക് മനുഷ്യരെപ്പോലെ സങ്കീർണ്ണമായ വികാരങ്ങൾ അനുഭവിക്കാനും പങ്ക് വയ്ക്കാനും കഴിവില്ല എന്ന് പഠനങ്ങൾ പലതും പറയുന്നുണ്ടെങ്കിലും നായകളുടെ ഉടമകൾക്ക് പക്ഷെ അതിന് നേരെ വിപരീതമായ അനുഭവങ്ങളാണ് പറയാൻ ഉള്ളത്. ഉദാഹരണത്തിന് ഉടമകളെ നക്കുന്നത് നായ്ക്കൾക്ക് സ്വാഭാവികമായി വരുന്ന വൈകാരിക പ്രതികരണമാണ്.
അത് ഉടമയോടുള്ള അവയുടെ നന്ദി പ്രകടിപ്പിക്കുന്നതോ വാത്സല്യം പ്രകടിപ്പിക്കുന്നതോ ശ്രദ്ധ തേടുന്നതിനോ ഉള്ള മാർഗമായിരിക്കും. അവയ്ക്ക് അവരുടെ പ്രിയപ്പെട്ട ഭക്ഷണം നൽകാൻ ശ്രമിക്കുക, നിങ്ങളുടെ മുഖം നക്കിക്കൊണ്ട് അവർ ‘നന്ദി’ പറയും. നായകൾ ഉടമകളെ കാണുമ്പോൾ വാലാട്ടുന്നത് മറ്റൊരുതരം വികാരപ്രകടനമാണ്. ആവേശം, വാത്സല്യം, സ്നേഹം ഒക്കെ പ്രകടിപ്പിക്കാൻ നായകൾ വാലാട്ടാറുണ്ട്.
നായകൾ മനുഷ്യരോട് നന്ദിയും സ്നേഹവും എല്ലാം കാണിക്കുന്ന മറ്റ് വഴികൾ എന്തൊക്കെയെന്ന് നോക്കാം. വിശ്വസ്തരും സ്നേഹമുള്ളവയുമായ ഈ മൃഗങ്ങൾക്ക് അവയുടെ ഉടമകളോട് നന്ദിയും സ്നേഹവും പ്രകടിപ്പിക്കാൻ ചില പ്രത്യേക മാർഗങ്ങളുണ്ട്. പെറ്റ്കണക്റ്റിന്റെ സ്ഥാപകനും സിഇഒയുമായ ദേവാൻഷി ഷാ പറയുന്നു.
advertisement
നായ്ക്കൾ മനുഷ്യരോട് നന്ദി പ്രകടിപ്പിക്കുന്ന 5 വഴികൾ :
1. നക്കുക
നായ്ക്കൾ അവരുടെ വാത്സല്യവും നന്ദിയും പ്രകടിപ്പിക്കുന്നതിന് വേണ്ടി ഏറ്റവും സാധാരണമായി ഉപയോഗിക്കുന്ന മാർഗങ്ങളിലൊന്ന് അവയുടെ ഉടമകളെ നക്കുന്നതാണ്. തങ്ങളുടെ സ്നേഹവും മതിപ്പും പ്രകടിപ്പിക്കാൻ അവർ പലപ്പോഴും ഉടമകളുടെ മുഖമോ കൈകളോ കാലുകളോ നക്കും. ഈ പെരുമാറ്റം സമർപ്പണത്തിന്റെയും വിശ്വാസത്തിന്റെയും അടയാളമാണെന്നാണ് പൊതുവിൽ വിശ്വസിക്കപ്പെടുന്നത്.
2. വാലാട്ടുക
നായ്ക്കൾ സന്തോഷത്തിലോ ആവേശത്തിലോ ആയിരിക്കുമ്പോൾ അവ വാലാട്ടാറുണ്ട്. നിങ്ങളുടെ നായ സംതൃപ്തനാണെന്നും നിങ്ങളോട് നന്ദിയുള്ളവനാണെന്നുമാണ് വാലാട്ടുന്നതിലൂടെ സൂചിപ്പിക്കുന്നത്. അവർ തങ്ങളുടെ ഉടമകളെ അഭിവാദ്യം ചെയ്യുമ്പോഴും വാത്സല്യത്തിന്റെയും സ്നേഹത്തിന്റെയും അടയാളമായി അവ വാലാട്ടിയേക്കാം.
advertisement
3. മണം പിടിക്കൽ
ഇത് സ്നേഹത്തിന്റെ വ്യക്തമായ പ്രകടനമായി കണക്കാക്കാറില്ലെങ്കിലും നിങ്ങളുടെ നായ നിങ്ങളെ നന്നായി അറിയാൻ ശ്രമിക്കുകയാണെന്നാണ് മണം പിടിക്കലിന്റെ അർത്ഥം. നായ്ക്കൾക്ക് മണം പിടിക്കാനുള്ള ശേഷി വളരെ കൂടുതലാണ്. അത് ചുറ്റുമുള്ള ആളുകളെയും മൃഗങ്ങളെയും കുറിച്ച് പഠിക്കാൻ അതിന്റെയയെല്ലാം മണം ഉപയോഗിക്കുന്നു. നിങ്ങളുടെ നായ നിങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കുകയും നിങ്ങളെ മണംപിടിച്ചുകൊണ്ട് നിങ്ങളോട് താൽപ്പര്യം കാണിക്കുകയും ചെയ്യുന്നു.
4. ആലിംഗനം
ഉടമകൾ ആലിംഗനം ചെയ്യുന്നത് വല്ലാതെ ആസ്വദിക്കുന്ന അങ്ങേയറ്റം സ്നേഹമുള്ള മൃഗങ്ങളാണ് നായ്ക്കൾ. നായ്ക്കൾക്ക് അവയുടെ ഉടമകളോട് സ്നേഹവും നന്ദിയും പ്രകടിപ്പിക്കാനുള്ള ഒരു മാർഗമാണ് ആലിംഗനം. വാത്സല്യം പ്രകടിപ്പിക്കാൻ നായ്ക്കൾ ഉടമകളുടെ മടിയിലോ കാലിലോ തല വച്ച് കിടക്കാറുമുണ്ട്.
advertisement
5. ഉയരത്തിലുള്ള ചാട്ടം
നായ്ക്കൾ സ്വാഭാവികമായി ഉത്സാഹമുള്ള വർഗ്ഗമാണ്. അവയുടെ സന്തോഷവും സ്നേഹവും പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാർഗമാണ് അവരുടെ ഉടമകളുടെ മേൽ ചാടുന്നത്. ഈ പെരുമാറ്റം സൂചിപ്പിക്കുന്നത് നിങ്ങളുടെ നായ നിങ്ങളെ കാണുന്നതിൽ സന്തോഷിക്കുന്നുവെന്നും വാത്സല്യം പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും ആണ്.
മലയാളം വാർത്തകൾ/ വാർത്ത/Life/
നായ്ക്കൾ മനുഷ്യരോട് നന്ദിയും സ്നേഹവും പ്രകടിപ്പിക്കുന്നതെങ്ങനെ?
Next Article
advertisement
എണ്ണ, പ്രകൃതിവാതക ഇറക്കുമതി കുറയ്ക്കുമെന്ന് പ്രധാനമന്ത്രി മോദി; പര്യവേഷണത്തിലും ഹരിത ഊര്‍ജത്തിലും ശ്രദ്ധ
എണ്ണ, പ്രകൃതിവാതക ഇറക്കുമതി കുറയ്ക്കുമെന്ന് പ്രധാനമന്ത്രി മോദി; പര്യവേഷണത്തിലും ഹരിത ഊര്‍ജത്തിലും ശ്രദ്ധ
  • അസംസ്‌കൃത എണ്ണയും പ്രകൃതിവാതകവും കുറയ്ക്കാൻ കേന്ദ്രസർക്കാർ നടപടി.

  • ആസാമിലെ പോളിപ്രൊപ്പിലീന്‍ പ്ലാന്റ് സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യും.

  • എഥനോൾ ഒരു പ്രധാന ബദല്‍ ഊര്‍ജ്ജ സ്രോതസ്സായി പ്രവർത്തിപ്പിക്കും

View All
advertisement