advertisement

Positive Vision | ജീവിതത്തോട് പോസിറ്റീവായ ഉൾക്കാഴ്ച വളർത്തിയെടുക്കാൻ അഞ്ച് വഴികൾ

Last Updated:

നമ്മുടെ ചിന്താരീതികൾക്ക് അനുസരിച്ചായിരിക്കും ജീവിതത്തിന്റെ ഓരോ സുപ്രധാന ഘട്ടത്തിലും നമ്മൾ പെരുമാറുക

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
നമ്മുടെ ചിന്തകളാണ് (Thoughts) നമ്മുടെ ജീവിതത്തോടുള്ള കാഴ്ചപ്പാടിൽ പ്രതിഫലിക്കുക. നമ്മുടെ ചിന്താരീതികൾക്ക് അനുസരിച്ചായിരിക്കും ജീവിതത്തിന്റെ ഓരോ സുപ്രധാന ഘട്ടത്തിലും നമ്മൾ പെരുമാറുക. ജീവിതത്തിൽ പോസിറ്റീവ് വീക്ഷണം (Positive Vision) പുലർത്താനും അതിലൂടെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനും കഴിയണമെന്ന് എല്ലാവരും സ്വപ്നം കാണുന്നുണ്ട്. എന്നാൽ ജീവിതത്തിനോടുള്ള എല്ലാവരുടെയും സമീപനം പോസിറ്റീവ് ആയിട്ടുള്ളതാണോ?
ജീവിതത്തോട് ഒരു പോസിറ്റീവ് വീക്ഷണം ഉണ്ടായിരിക്കുക എന്നതിനർത്ഥം സന്തോഷവാനായിരിക്കുകയും ആളുകളുടെ മുഖത്ത് പുഞ്ചിരി വിടർത്തുകയും ചെയ്യുക എന്നത് മാത്രമല്ല. ഓരോ ദിനവും മുൻപോട്ട് ജീവിക്കാനുള്ള ഊർജ്ജം കണ്ടെത്താൻ, നല്ല പ്രതീക്ഷകൾ കണ്ടെത്താൻ കഴിയുന്നതിനോടൊപ്പം ജീവിതത്തിൽ ഉണ്ടാകുന്ന ഏറ്റവും ലളിതമായ പ്രശ്നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതുൾപ്പടെയുള്ള കാര്യങ്ങൾ ജീവിതത്തോടുള്ള നിങ്ങളുടെ വീക്ഷണത്തെ നിർവചിക്കുന്നു. ചെറിയ കാര്യങ്ങളിൽ പരാതിപ്പെടാതെ, ലക്ഷ്യങ്ങൾ നേടാനായില്ലെങ്കിൽ തളരാതെ എങ്ങനെ പോസിറ്റീവ് കാഴ്ചപ്പാടുള്ള ഒരു വ്യക്തിയായി ജീവിക്കാം? അതിന് സഹായിക്കുന്ന അഞ്ച് വഴികൾ ഇതാ.
advertisement
മാതൃകാപരമായ പ്രവർത്തനം
വാക്കുകൾ എപ്പോഴും പ്രചോദനം നൽകുന്ന ഒന്ന് തന്നെയാണ്. എന്നാൽ അതിനപ്പുറത്തേക്ക് പ്രവൃത്തികൾക്ക് ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ കഴിയും. പ്രവൃത്തികളാണ് എല്ലാവരെയും മുന്നോട്ട് നയിക്കുന്നത്. നിങ്ങളുടെ ജീവിതം നിങ്ങൾ പ്രതീക്ഷിച്ച ഫലങ്ങൾ നൽകുന്നില്ലെന്ന് തോന്നുമ്പോൾ അതുണ്ടാക്കുന്ന വിഷമങ്ങളിൽ നിന്നും പുറത്തു കടക്കുകയും അടുത്ത വഴി കണ്ടെത്തുകയും ചെയ്യുന്നിടത്താണ് നിങ്ങളുടെ വിജയം എന്ന് മനസിലാക്കുക.
പോസിറ്റീവായ വ്യക്തികളുടെ ഒപ്പം കൂടുക
ചുറ്റുമുള്ളവരിൽ നിന്നുമുള്ള പ്രവൃത്തികൾ എപ്പോഴും ഒരു വ്യക്തിയെ സ്വാധീനിക്കും. അതിനാൽ ജീവിതത്തോട് പോസിറ്റീവ് വീക്ഷണം സൂക്ഷിക്കുന്ന വ്യക്തികളുമായി ഇടപഴകാൻ പരമാവധി ശ്രമിക്കുക. നെഗറ്റീവ് ആളുകളുമായി സമയം ചെലവഴിക്കുമ്പോൾ പതിയെ അവരിലുള്ള നെഗറ്റീവ് ചിന്തകൾ നമ്മെയും സ്വാധീനിക്കും. കാരണം ആളുകൾ വളരെ പെട്ടന്ന് സ്വാധീനിക്കപ്പെടും. അതിനാൽ ശുഭ പ്രതീക്ഷകൾ മനസ്സിൽ സൂക്ഷിക്കുന്ന, ജീവിതത്തെ ധൈര്യത്തോടെ നേരിടുന്ന വ്യക്തികളുമായി കൂട്ടുകൂടാനും സമയം ചിലവഴിക്കാനും ശ്രമിക്കുക.
advertisement
കൃതജ്ഞത ഉള്ളവരാകുക
ജീവിതത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുമ്പോൾ പോലും പോസിറ്റീവായി ചിന്തിക്കണമെങ്കിൽ ആദ്യം നിങ്ങൾക്ക് ലഭിക്കുന്ന സൗഭാഗ്യങ്ങളെക്കുറിച്ച് ബോധ്യമുണ്ടാകണം. നിങ്ങൾ അനുഭവിക്കുന്ന കുഞ്ഞു സുഖ സൗകര്യങ്ങൾ പോലും ലഭിക്കാത്തവർ നിങ്ങൾക്ക് ചുറ്റും തന്നെ ഉണ്ടാകും എന്നത് ഓർക്കുക.
എപ്പോഴും സജീവമായിരിക്കുക
ശാരീരികമായി എപ്പോഴും സജീവമായിരിക്കാൻ ശ്രദ്ധിക്കുക. നിത്യേന വ്യായാമം ചെയ്യാൻ ശ്രമിക്കുക. ശാരീരിക പ്രവർത്തനങ്ങൾ തീർച്ചയായും നിങ്ങളുടെ മാനസികാവസ്ഥയെ മെച്ചപ്പെടുത്തും. ആരോഗ്യകരമായ ശരീരത്തിൽ ആരോഗ്യകരമായ ഒരു മനസും ഉണ്ടാകും.
ലക്ഷ്യങ്ങൾ ഉണ്ടാക്കുക
ജീവിതത്തിൽ ലക്ഷ്യങ്ങൾ ഉണ്ടായിരിക്കുന്നത് മുൻപോട്ട് ആവേശകരമായി ജീവിക്കാൻ നിങ്ങളെ പ്രേരിപ്പിക്കും. അതിനാൽ തന്നെ ഓരോ ഘട്ടങ്ങളിലും ഓരോ ലക്ഷ്യങ്ങൾ നിർബന്ധമായും മനസ്സിൽ സൂക്ഷിക്കുക. ലക്ഷ്യങ്ങൾ നേടാൻ സാധിച്ചില്ലെങ്കിൽ അതിൽ നിന്നും പുതിയ പാഠങ്ങൾ പഠിച്ച് ധൈര്യത്തോടെ മുന്നോട്ട് പോകാൻ ശ്രമിക്കണം.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Life/
Positive Vision | ജീവിതത്തോട് പോസിറ്റീവായ ഉൾക്കാഴ്ച വളർത്തിയെടുക്കാൻ അഞ്ച് വഴികൾ
Next Article
advertisement
ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ യുവതിക്ക് 66,120 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ യുവതിക്ക് 66,120 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
  • തസ്‌ലിമയ്ക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് ഹോട്ടൽ ഉടമ 66,210 രൂപ നഷ്ടപരിഹാരം നൽകണം

  • ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ഈ വിധി ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ നിർണായകമാണ്

  • അഭിഭാഷകൻ അജിൻ ജോൺ മാത്യുവിന്റെ നോട്ടിസുകൾക്ക് അനുകൂല പ്രതികരണം ലഭിക്കാതെ കമ്മീഷനിൽ പരാതി നൽകി

View All
advertisement