ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ യുവതിക്ക് 66,120 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
- Published by:Rajesh V
- news18-malayalam
Last Updated:
തിരുവനന്തപുരം മണക്കാട്ടെ ഭക്ഷണശാല ഉടമയ്ക്ക് എതിരെയാണ് വിധി
കൊല്ലം: ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തിൽ പരാതിക്കാരിക്ക് 66,210 രൂപ നഷ്ടപരിഹാരം നൽകാൻ ഹോട്ടൽ ഉടമയ്ക്ക് ജില്ലാ ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ ഉത്തരവ്. തിരുവനന്തപുരം മണക്കാട്ടെ ഭക്ഷണശാല ഉടമയ്ക്ക് എതിരെയാണ് വിധി. പട്ടാഴി സ്വദേശിനിയായ തസ്‌ലിമ ആണ് പരാതിക്കാരി.
ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ പ്രസിഡൻ്റ് എസ് കെ ശ്രീല, അംഗം സ്റ്റാൻലി ഹാരോൾഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് നൽകിയത്. പരാതിക്കാരിക്കു വേണ്ടി അഡ്വ. അജിൻ ജോൺ മാത്യു 2 തവണ നോട്ടിസ് അയച്ചെങ്കിലും ഹോട്ടൽ ഉടമയിൽ നിന്ന് അനുകൂല നിലപാട് ഉണ്ടായില്ല. തുടർന്നു കഴിഞ്ഞ ഓഗസ്റ്റിൽ കമ്മീഷനിൽ പരാതി നൽകുകയായിരുന്നു.
കോടതി ചെലവുകൾ ഉൾപ്പെടെ 66,210 രൂപ നൽകണം. കൊട്ടാരക്കര ബാർ അംഗം അഡ്വ. അജിൻ ജോൺ മാത്യു ആണ് പരാതിക്കാരിയുടെ അഭിഭാഷകൻ.
advertisement
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ഈ സുപ്രധാന വിധി ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വലിയൊരു ചുവടുവെപ്പാണ്. ഈ വാർത്തയുടെ ഇംഗ്ലീഷ് ടൈറ്റിലും സമ്മറിയും താഴെ നൽകുന്നു:
Summary: The District Consumer Disputes Redressal Commission has ordered a hotel owner in Manacaud, Thiruvananthapuram, to pay ₹66,210 in compensation to a woman who suffered from food poisoning after consuming a Shawarma. Thaslima, a resident of Pattazhy, fell ill after eating at the restaurant. Despite sending two legal notices through her lawyer, Adv. Ajin John Mathew, the hotel owner failed to respond favorably, leading her to approach the commission last August.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kollam,Kerala
First Published :
Mar 27, 2026 10:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ യുവതിക്ക് 66,120 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്








