• HOME
 • »
 • NEWS
 • »
 • life
 • »
 • നിങ്ങളുടെ കുട്ടിക്ക് ശരിയായ പോഷാകാഹാരം ലഭിക്കുന്നുവെന്ന് എങ്ങനെ ഉറപ്പാക്കാം

നിങ്ങളുടെ കുട്ടിക്ക് ശരിയായ പോഷാകാഹാരം ലഭിക്കുന്നുവെന്ന് എങ്ങനെ ഉറപ്പാക്കാം

നിങ്ങളുടെ കുട്ടിയുടെ വളരുന്ന പോഷക ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള മികച്ച മാർഗങ്ങൾ

 • Share this:
  കുട്ടികളെ ഭക്ഷണം കഴിപ്പിക്കുക എന്നത് തന്നെ ഒരു യുദ്ധമാണ്. അതിലും കഠിനമാണ് പോഷകാഹാരങ്ങൾ കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നത്. നിങ്ങളുടെ മാത്രമല്ല ലോകത്തെ എല്ലാ രക്ഷകർത്താക്കളുടെയും അവസ്ഥ ഇതു തന്നെയാണ്. സ്വന്തം കുട്ടിയുടെ കുഞ്ഞുവയറ്റിലേക്ക് നല്ലതും പോഷകഗുണമുള്ളതുമായ ഭക്ഷണം നൽകുകയെന്ന വെല്ലുവിളി രക്ഷകർത്താക്കളെ സംബന്ധിച്ചിടത്തോളം എല്ലാ ദിവസവും നേരിടേണ്ട ഒന്നാണ്. നമ്മൾ എത്ര ആത്മാർത്ഥമായി പരിശ്രമിച്ചാലും ചിലയവസരങ്ങളിൽ കുട്ടികൾക്ക് ആവശ്യമായ കലോറി ഉള്ളിൽ ചെല്ലണമെന്നില്ല.

  വ്യത്യസ്ത രുചിയോടുള്ള താല്പര്യം കാരണം കുട്ടികൾ അവർക്ക് ഇഷ്ടമുള്ളത് മാത്രം കഴിക്കുന്നത് സ്വാഭാവികമാണ്. ഇത് പലപ്പോഴും നമ്മുടെ ശ്രദ്ധയിൽപ്പെടാത്ത തരത്തിലുള്ള അഭാവങ്ങൾക്ക് കാരണമാകുന്നു. ശരിയായ പോഷകാഹാരം ലഭിക്കാത്ത കുട്ടികളിൽ അനാവശ്യമായി പ്രകോപിതരാകുക, വിശപ്പ് കുറയുക, തലവേദന അല്ലെങ്കിൽ തലക്കറക്കം, പേശികളുടെയും എല്ലുകളുടെയും ബലഹീനത, വയറ്റിൽ ഇടക്കിടെ അണുബാധ തുടങ്ങിയ നിരവധി ലക്ഷണങ്ങൾ കാണാം. 

  എന്നാൽ ഓരോ മാതാപിതാക്കളും തങ്ങളുടെ കുട്ടിക്ക് ഏറ്റവും മികച്ചത് ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ശരിയായ പോഷകാഹാരം നൽകുന്നതിനുള്ള മാർഗ്ഗങ്ങൾക്കായുള്ള നിരന്തരമായ അന്വേഷണത്തിന് ഇത് കാരണമാകുന്നു. ശാരീരികവും മാനസികവും വൈകാരികവുമായ വളർച്ചയ്ക്ക് ഒപ്പം കുട്ടിക്ക് ചെറുപ്രായത്തിൽ തന്നെ പ്രതിരോധശേഷി വികസിപ്പിക്കുക എന്നതും വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്.  Photo by Tong Nguyen van on Unsplash  ചെറുപ്പ കാലത്ത് പോഷകാഹാരം നൽകേണ്ടത് പ്രധാനപ്പെട്ട കാര്യമാണെന്ന് പറയുന്നത് എന്തുകൊണ്ട്?

  2 മുതൽ 5 വയസ്സ് വരെയുള്ള പ്രീ സ്കൂൾ കാലയളവുൾപ്പെടെ നിങ്ങളുടെ കുട്ടി കഴിക്കുന്ന ആഹാരം അവരുടെ ഭാവി ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. മസ്തിഷ്കം, എല്ലുകൾ, പല്ലുകൾ, മനസ്സ് തുടങ്ങിയവയുടെ വികാസത്തിന് മതിയായ അളവിൽ ആരോഗ്യകരമായ പോഷകാഹാരം നൽകുന്നത് നിർണായകമാകുന്ന കാലഘട്ടമാണിത്. അയൺ, അയോഡിൻ, വിറ്റാമിൻ എ തുടങ്ങിയ സൂക്ഷ്മ പോഷകങ്ങൾ ഏറ്റവും ആവശ്യമുള്ള കാലമാണിത്. ചെറുപ്പ കാലത്ത് വിവിധ തരത്തിലുള്ള പോഷകാഹാരം കഴിക്കുന്നത് വഴി ആവശ്യത്തിനുള്ള പോഷകങ്ങൾ ശരീരത്തിന് ലഭിക്കുന്നു.

  കുട്ടികളിൽ നല്ല ഭക്ഷണശീലം ഉണ്ടാക്കുകയും നേരത്തെ തന്നെ അൽപം ശ്രദ്ധിക്കുകയും ചെയ്യുന്നത് വിറ്റാമിൻ എ, അയൺ, സിങ്ക്, കാൽസ്യം, വിറ്റാമിൻ ഡി തുടങ്ങിയ സാധാരണ കുറവുകൾ തടയാൻ സഹായിക്കുന്നു. ഇക്കാലയളവിൽ നല്ലൊരു ഭക്ഷണ രീതി പരുവപ്പെടുത്തുന്നത് ദീർഘകാലാടിസ്ഥാനത്തിൽ അവരെ ആരോഗ്യമുള്ളവരും കരുത്തുള്ളവരുമാക്കി തീർക്കും. സൂഷ്മ പോഷകങ്ങളുടെ അഭാവത്തിൻ്റെ ഫലമായി ദശലക്ഷക്കണക്കിന് കുട്ടികളാണ് ബുദ്ധിവികാസത്തിലെ കാലതാമസം, പ്രതിരോധ ശേഷി കുറവ്, വളർച്ചാ മുരടിപ്പ് എന്നിവയോട് പൊരുതുന്നത്.

  ഓരോ കുട്ടിക്കും ലഭിക്കേണ്ട അവശ്യകാര്യങ്ങൾ എന്തൊക്കെയാണ്?

  ധാരാളം വിറ്റാമിനുകൾ, ധാതുക്കൾ, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കുന്ന പോഷക സാന്ദ്രമായ ഭക്ഷണങ്ങൾ ഒരു പ്രീസ്കൂളറുടെ ശരീരത്തിന് ആവശ്യമാണ്. കുട്ടിക്കാലത്ത് ഈ അഞ്ച് അവശ്യവസ്തുക്കൾ ലഭിക്കുന്ന കുട്ടികൾക്ക് മികച്ച വൈജ്ഞാനിക ആരോഗ്യവും പിന്നീട് വിട്ടുമാറാത്ത രോഗങ്ങൾ വരാനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു.ധാരാളം വിറ്റാമിനുകൾ, ധാതുക്കൾ, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കുന്ന പോഷക സാന്ദ്രമായ ഭക്ഷണങ്ങൾ ഒരു പ്രീസ്കൂളറുടെ ശരീരത്തിന് ആവശ്യമാണ്. കുട്ടിക്കാലത്ത് ഈ അഞ്ച് അവശ്യവസ്തുക്കൾ ലഭിക്കുന്ന കുട്ടികൾക്ക് മികച്ച വൈജ്ഞാനിക ആരോഗ്യവും പിന്നീട് വിട്ടുമാറാത്ത രോഗങ്ങൾ വരാനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു.

  നിങ്ങളുടെ കുട്ടിക്ക് ഈ അഞ്ച് അവശ്യവസ്തുക്കൾ ആവശ്യത്തിന് ലഭിക്കുന്നുണ്ടോ എന്ന് നിങ്ങൾക്ക് ഉറപ്പോടെ പറയാൻ കഴിയുമോ എന്ന് ഒരു നിമിഷം ചിന്തിക്കൂ.

  ● ധാന്യങ്ങളായ അരി, ഗോതമ്പ്, റാഗി, റൊട്ടി.

  ● ഫ്രഷ് പഴങ്ങൾ.

  ● ഇലക്കറികൾ ഉൾപ്പെടെയുള്ള പച്ചക്കറികൾ.

  ● പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളായ മുട്ട, കടൽ മത്സ്യം, കോഴി, ബീൻസ്, മാംസം.

  ● പാൽ, വെണ്ണ, തൈര് തുടങ്ങിയ പാലുൽപ്പന്നങ്ങൾ.

  തിരക്കേറിയ ദിവസങ്ങളിൽ പല മാതാപിതാക്കളെയും പോലെ ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കുന്നതും വളരെ വലിയൊരു ജോലിയാണ്. നിങ്ങളുടെ കുട്ടി ഒരിടത്ത് അടങ്ങിയിരുന്ന് ഭക്ഷണം കഴിക്കുന്നില്ലെങ്കിൽ അത് ഇരട്ടി പണിയാണ്.  ടോംഗ് ഗുയിൻ വാനിന്റെ അൺസ്പ്ലാഷിലെ ഫോട്ടോ

  നിങ്ങളുടെ കുട്ടി ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുമ്പോൾ എന്തുചെയ്യണം?

  കുട്ടികൾ പോഷക സമ്പുഷ്ടമായ ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുമ്പോൾ, അവർക്ക് എല്ലാ പോഷകങ്ങളും നൽകുമെന്ന് ഉറപ്പുള്ള പരിഹാരം ആവശ്യമാണ്.

  ഇതിനുള്ള ചില എളുപ്പവഴികൾ ഇവയാണ്:

  - അവർക്ക് ആരോഗ്യകരമായ ആഹാര ഓപ്ഷനുകൾ നൽകുക, അതിനാൽ അവർ എന്ത് തിരഞ്ഞെടുത്താലും അത് നല്ലതായിരിക്കും.
  - നല്ല ഭക്ഷണം കഴിച്ച് മറ്റുള്ളവർക്ക് ഒരു മാതൃകയാകണമെന്ന് പറഞ്ഞ് അവരെ പ്രചോദിപ്പിക്കുകയും അവർക്ക് ആരോഗ്യകരമായ നല്ലൊരു ഭക്ഷണ രീതി പരിചയപ്പെടുത്തുകയും ചെയ്യുക. കുട്ടികൾ നിരീക്ഷണത്തിലൂടെ ധാരാളം കാര്യങ്ങൾ പഠിക്കുന്നു.
  - മാജിക്ക് പവർ പയർ സൂപ്പ്, മാഷി സ്മാഷി ആലൂ, ടുട്ടി ഫ്രൂട്ടി മിൽക്ക് ഷേക്ക് പോലുള്ള രസകരമായ പേരുകൾ ഭക്ഷണത്തിന് നൽകുക. കുട്ടികൾ നല്ല കഥകളും രസകരമായ പേരുകളും ഇഷ്ടപ്പെടുന്നു.
  - എളുപ്പമുള്ളതും ആരോഗ്യകരവുമായ കുറച്ച് വിഭവങ്ങൾ പാചകം ചെയ്യാൻ പഠിച്ചുകൊണ്ട് അവർ കഴിക്കട്ടെ. കുട്ടികൾ ഷെഫ് ആയി കളിക്കുന്നത് ഇഷ്ടപ്പെടുന്നു!
  - ജങ്ക് ഫുഡിന് പകരം, കൂടുതൽ ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ വീട്ടിൽ സൂക്ഷിക്കുക,അത് കുട്ടികളിലേക്ക് എത്തിച്ചേരും.
  - പ്രഭാത ഭക്ഷണത്തിലേക്ക് പോഷക സമൃദ്ധമായ ധാന്യങ്ങൾ ചേർക്കുന്നത് പരിഗണിക്കുക. ഇത് കുട്ടികൾക്ക് ദിവസേന ലഭിക്കേണ്ട പോഷക ഘടകത്തെ ഗണ്യമായി മെച്ചപ്പെടുത്താനും ഏതെങ്കിലും തരത്തിലുള്ള സൂഷ്മ പോഷകങ്ങളുടെ വിടവിനെ പരിഹരിക്കുകയും ചെയ്യുന്നു.

  കുട്ടിയുടെ നിലവിലുള്ള ഭക്ഷണക്രമത്തിൽ നെസ്ലെയുടെ Ceregrow ചേർത്തുകൊണ്ട് ആരോഗ്യത്തിലെ സന്തുലിതാവസ്ഥ നിലനിർത്താൻ സാധിക്കും. പ്രിസർവേറ്റീവ്-രഹിതവും അധിക സ്വാദുമില്ലാത്ത ഇത് 2 മുതൽ 5 വയസ്സ് വരെയുള്ള കുട്ടികൾക്ക് രുചികരമായ പ്രഭാതഭക്ഷണ ഓപ്ഷനാണ്. Ceregrow-യുടെ ഓരോ പാത്രത്തിലും അയൺ, വിറ്റാമിൻ എ, സി, ഡി, കാൽസ്യം, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ധാന്യങ്ങൾ, പാൽ, പഴങ്ങൾ എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ സമ്പൂർണ്ണ പോഷകാഹാരം എവിടെ വെച്ചും എപ്പോൾ വേണമെങ്കിലും നിങ്ങളുടെ കുട്ടിക്ക് നൽകാം.

  നെസ്ലെ Ceregrow-യെക്കുറിച്ച് കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക; നിങ്ങളുടെ പിഞ്ചുകുഞ്ഞിനായി രുചികരമായ പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം.

  * ഐസിഎംആർ 2010 പ്രകാരം 4-6 വയസ്സ് പ്രായമുള്ള കുട്ടികളുടെ ആർഡിഎ

  ഇത് ഒരു പങ്കാളിത്ത പോസ്റ്റാണ്.
  Published by:Naseeba TC
  First published: