96 ആം വയസ്സിൽ ബിരുദധാരി; ഇതൊന്നും വലിയ കാര്യമല്ലെന്ന് ഗുസേപ്പി അപ്പൂപ്പൻ

Last Updated:

ഇപ്പോഴില്ലെങ്കിൽ ഇനി ഒരിക്കലും ഉണ്ടാകില്ലെന്ന തിരിച്ചറിവാണ് ഈ പ്രായത്തിൽ ഡിഗ്രിക്കാരനാകണമെന്ന തീരുമാനത്തിന് പിന്നില്ലെന്ന് ഗുസേപ്പി അപ്പൂപ്പൻ

96 വയസ്സുണ്ട് ഇറ്റലിക്കാരനായ ഗുസേപ്പി പറ്റേർണോ അപ്പൂപ്പന്. ജീവിതത്തിൽ ഒരുപാട് പരീക്ഷകളും പരീക്ഷണങ്ങളും കണ്ടും.യുദ്ധങ്ങൾക്കും മഹാമാരികൾക്കും സാക്ഷിയായി ഇപ്പോൾ കോവിഡും കണ്ടു.
എങ്കിലും സ്വന്തമായി ഒരു ഡിഗ്രി ഉണ്ടായിരുന്നില്ല. ഏറെ കാലമായുള്ള ആ വ്യക്തിപരമായ ദുഃഖം 96ാം വയസ്സിൽ ഗുസേപ്പി അപ്പൂപ്പൻ മായ്ച്ചു കളഞ്ഞു.
മുൻ റെയിൽവേ ഉദ്യോഗസ്ഥനായ ഗുസേപ്പി ഇപ്പോൾ ഇറ്റലിയിലെ ഏറ്റവും പ്രായം ചെന്ന ബിരുദധാരിയെന്ന റെക്കോർഡാണ് സ്വന്തമാക്കിയിരിക്കുന്നത്. തന്നെക്കാൾ എഴുപത് വയസ്സെങ്കിലും പ്രായവ്യത്യാസമുള്ള സഹപാഠികളേയും അധ്യാപകരേയും സാക്ഷിയാക്കിയാണ് ഈ അപ്പൂപ്പൻ ബിരുദം നേടിയത്.
ചരിത്ര നേട്ടം കൈവരിച്ചിട്ടും ഗുസേപ്പി അപ്പൂപ്പൻ പറയുന്നത്, ഇതിലൊന്നും വലിയ കാര്യമില്ലെന്നാണ്. മറ്റുള്ളവരെ പോലെ, താനും ഒരു സാധാരണക്കാരനാണ് എന്നാണ് അപ്പൂപ്പൻ ബിരുദധാരണത്തിന് ശേഷം പറഞ്ഞത്. ഈ പ്രായത്തിനിടയിൽ ഒരുപാട് കാര്യങ്ങൾ നേടിക്കഴിഞ്ഞെങ്കിലും ഇത് പുതിയ അനുഭവമാണെന്നും അദ്ദേഹം പറയുന്നു.
advertisement
TRENDING:Unlock 3.0 | അൺലോക്ക് 3.0 ഇന്നുമുതൽ; രാജ്യം വീണ്ടും തുറക്കുമ്പോൾ മാറ്റം എന്തൊക്കെ?[NEWS]'അവർ ദൈവത്തിന് തുല്യർ'; പ്ലാസ്മ ചികിത്സയ്ക്ക് സന്നദ്ധരായവരെ ആദരിച്ച് വിജയ് ദേവരകൊണ്ട[PHOTO]Happy Birthday Taapsee Pannu | പിങ്ക് മുതൽ ഥപ്പട് വരെ; തപ്സിയുടെ 5 മികച്ച കഥാപാത്രങ്ങൾ[PHOTOS]
ബിരുദം നേടാൻ തീരുമാനിച്ചതിനെ കുറിച്ച് ഗുസേപ്പി പറയുന്നത് ഇങ്ങനെ, 2017 ലാണ് ഡിഗ്രി എടുക്കാൻ തീരുമാനിച്ചത്, ഇപ്പോഴില്ലെങ്കിൽ ഇനി ഒരിക്കലും ഉണ്ടാകില്ലെന്ന തിരിച്ചറിവാണ് അതിന് പ്രേരിപ്പിച്ചത്.
advertisement
വളരെ വൈകിയാണ് ബിരുദം സ്വന്തമാക്കാൻ തീരുമാനിച്ചതെങ്കിലും തന്നെ കൊണ്ട് സാധിക്കുമോ എന്ന് നോക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇറ്റലിയിലെ സിസിലിയിൽ ദരിദ്ര കുടുംബത്തിലാണ് ഗുസേപ്പിയുടെ ജനനം. മഹാമാന്ദ്യ കാലമെല്ലാം ഗുസേപ്പിയുടെ മുന്നിലൂടെ കടന്നുപോയി. ദാരിദ്ര്യത്താൽ സ്കൂൾ വിദ്യാഭ്യാസം നേടാൻ മാത്രമാണ് കഴിഞ്ഞത്. പിന്നീട് നേവിയിൽ ചേർന്നു. രണ്ടാം ലോക യുദ്ധത്തിൽ പങ്കാളിയായി. ഇതിന് ശേഷം റെയിൽവേയിൽ ജോലി ചെയ്തു.
നിരവധി യുവാക്കൾക്ക് പ്രചോദനമാണ് 96 വയസ്സുള്ള ഗുസേപ്പിയുടെ നിശ്ചയദാർഢ്യമെന്നാണ് അദ്ദേഹത്തിന്റെ അധ്യാപകർ പറയുന്നത്.
advertisement
അറിവ് നേടുന്നതിന് പ്രായപരിധിയില്ലെന്ന് തെളിയിക്കുകയാണ് ഗുസേപ്പി. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ,
"എനിക്കൊപ്പം കൊണ്ടുനടക്കുന്ന സ്യൂട്ട് കേസ് പോലെയാണ് അറിവ്. അതൊരു നിധിയാണ്"
മലയാളം വാർത്തകൾ/ വാർത്ത/Life/
96 ആം വയസ്സിൽ ബിരുദധാരി; ഇതൊന്നും വലിയ കാര്യമല്ലെന്ന് ഗുസേപ്പി അപ്പൂപ്പൻ
Next Article
advertisement
പ്രതിശ്രുത വരന്റെ പ്രണയം കൈയ്യോടെ പിടിച്ച് വധു; കാമുകിക്ക് അയച്ച പ്രണയ സന്ദേശം വായിച്ചത് അൾത്താരയിൽ അതിഥികൾക്ക് മുന്നിൽ
വരന്റെ പ്രണയം കൈയ്യോടെ പിടിച്ച് വധു; കാമുകിക്ക് അയച്ച പ്രണയ സന്ദേശം വായിച്ചത് അൾത്താരയിൽ അതിഥികൾക്ക് മുന്നിൽ
  • വിവാഹത്തിന് മുമ്പ് വരന്റെ പ്രണയവഞ്ചന അറിഞ്ഞ വധു, അതിഥികൾക്ക് മുന്നിൽ സന്ദേശങ്ങൾ വായിച്ചു.

  • വിവാഹ ദിവസം വധു, വരന്റെ യഥാർത്ഥ മുഖം തുറന്നുകാട്ടി, വഞ്ചനയെ എല്ലാവർക്കും അറിയിക്കാൻ തീരുമാനിച്ചു.

  • വധുവിന്റെ നാടകീയ നടപടി സോഷ്യൽ മീഡിയയിൽ വൈറലായി, നിരവധി പ്രതികരണങ്ങൾ ഉയർന്നു.

View All
advertisement