Meditation Benefits | ധ്യാനം ശരീരത്തെയും മനസിനെയും ശാന്തമാക്കും; മെഡിറ്റേഷൻ കൊണ്ടുള്ള ആറ് ഗുണങ്ങൾ

Last Updated:

ധ്യാനത്തിന് പരിശീലകനോ ഉപകരണങ്ങളോ പ്രത്യേക പരിശീലനമോ ഒന്നും ആവശ്യമില്ല. നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് ഇത് വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്.

നിങ്ങള്‍ നേരിടുന്ന പല പ്രശ്‌നങ്ങളില്‍ നിന്നും സമാധാനം കണ്ടെത്താന്‍ ധ്യാനം അഥവാ മെഡിറ്റേഷൻ (Meditation) സഹായിക്കുന്നു. പിരിമുറുക്കം, സമ്മര്‍ദ്ദം (Stress) അല്ലെങ്കില്‍ ഉത്കണ്ഠ എന്നീ അവസ്ഥകളിലൂടെ കടന്നുപോകുകയാണെങ്കില്‍ സമാധാനം കണ്ടെത്തുന്നതിനായി ധ്യാനം പരിശീലിക്കണം.
ധ്യാനത്തിന് പരിശീലകനോ ഉപകരണങ്ങളോ പ്രത്യേക പരിശീലനമോ ഒന്നും ആവശ്യമില്ല. നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് ഇത് വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്. നിങ്ങളുടെ ശരീരത്തിനും (Body) മസ്തിഷ്‌കത്തിനും (Brain) ധ്യാനത്തില്‍ നിന്ന് ധാരാളം പ്രയോജനങ്ങള്‍ ലഭിക്കും. ധ്യാനം ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം:
1. സമ്മര്‍ദ്ദം കുറയ്ക്കുന്നു
ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദം കുറയ്ക്കുന്നു എന്നതാണ് ധ്യാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണം. ധ്യാനം ഇന്ദ്രിയങ്ങളെ ശാന്തമാക്കുകയും സമ്മര്‍ദ്ദത്തിന് കാരണമാകുന്ന ഹോര്‍മോണുകളുടെ ഉത്പാദനത്തെ നിയന്ത്രിക്കുകയും ചെയ്യുമെന്ന് വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
advertisement
2. ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നു
ധ്യാനം നമ്മുടെ ശ്രദ്ധ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല മികച്ച ഏകാഗ്രത നേടാൻ സഹായിക്കുന്നു.
3. ശ്വസനം മെച്ചപ്പെടുത്തുന്നു
നിങ്ങള്‍ ധ്യാനം ചെയ്യുമ്പോള്‍ കൂടുതല്‍ ഓക്‌സിജന്‍ എടുക്കുകയും പതുക്കെ ശ്വസിക്കുകയും ചെയ്യുന്നു. ഈ ശ്വസനരീതി ശ്വാസകോശങ്ങളെ വികസിപ്പിക്കാനും അവയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
4. ആസക്തികളെ ചെറുക്കാന്‍ സഹായിക്കുന്നു
മദ്യപാനം, മയക്കുമരുന്ന് ആസക്തി, മറ്റ് ബലഹീനതകള്‍ എന്നിവയ്ക്കുള്ള ചികിത്സകള്‍ ചെയ്യുന്ന ആളുകളോട് പലപ്പോഴും ധ്യാനം ചെയ്യാന്‍ ആവശ്യപ്പെടാറുണ്ട്. കാരണം, ഇത്തരം കാര്യങ്ങളോടുള്ള ആസക്തിയെ നിയന്ത്രിക്കാന്‍ ധ്യാനം സഹായിക്കുന്നു.
advertisement
5. ഉറക്കം മെച്ചപ്പെടുത്തുന്നു
സുഖകരമല്ലാത്ത ഉറക്കത്തിന് വിവിധ കാരണങ്ങളുണ്ട്. സമ്മര്‍ദ്ദം, പിരിമുറുക്കം, ജോലിഭാരം, അല്ലെങ്കില്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ മൂലമാകാം ഉറക്കത്തില്‍ അസ്വസ്ഥത അനുഭവപ്പെടുന്നത്. എന്നിരുന്നാലും, നല്ല ഉറക്കം ലഭിക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്നാണ് ധ്യാനം എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പിരിമുറുക്കം ഒഴിവാക്കി ധ്യാനം ശരീരത്തെ വിശ്രമിക്കാന്‍ അനുവദിക്കുകയും മെച്ചപ്പെട്ട ഉറക്കത്തിലേക്ക് നയിക്കുകയും ചെയ്യും.
advertisement
6. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു
പ്രായമായവരില്‍ സാധാരണയായി കണ്ടുവരുന്ന അവസ്ഥയാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. ആളുകളില്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ധ്യാനം സഹായിക്കും. ഇത് ഹൃദയത്തില്‍ അധികം സമ്മര്‍ദ്ദം ചെലുത്താതെ പിരിമുറുക്കം ഉണ്ടാക്കുന്ന സാഹചര്യങ്ങളോട് പ്രതികരിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ മെച്ചപ്പെടുത്തുന്നു.
read also- Heart Diseases | സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും പ്രായമായ സ്ത്രീകളിൽ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം
ധ്യാനിക്കാനുള്ള ഏറ്റവും നല്ല സമയം പ്രഭാതമാണ്. ദിവസത്തിന്റെ ആരംഭത്തില്‍ ശരിയായ രീതിയില്‍ ശ്വസന ക്രിയ ചെയ്യുന്നത് ധാരാളം ഗുണം ചെയ്യും. മറ്റൊരു കാര്യത്തിലും ഇടപെടുന്നതിനു മുന്‍പ് നല്ല തുറന്ന മനസ്സോടെ വേണം ധ്യാനം ചെയ്യാന്‍. ഇത് മനസിന് ശാന്തതയും ഉണര്‍വും നല്‍കും. മിക്ക ധ്യാനരീതികളും അതിന്റെ പൂര്‍ണമായ ഫലം ലഭിക്കത്തക്ക വിധത്തിൽ ചെയ്യുമ്പോള്‍ ശ്രദ്ധയും ഏകാഗ്രതയും ആവശ്യമാണ്.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
Meditation Benefits | ധ്യാനം ശരീരത്തെയും മനസിനെയും ശാന്തമാക്കും; മെഡിറ്റേഷൻ കൊണ്ടുള്ള ആറ് ഗുണങ്ങൾ
Next Article
advertisement
'വിവി രാജേഷ് ഏറെ വീക്ഷണങ്ങളുള്ള ചെറുപ്പക്കാരൻ; തലസ്ഥാന നഗരിക്ക് ഉണർവാകും'; വെള്ളാപ്പള്ളി
'വിവി രാജേഷ് ഏറെ വീക്ഷണങ്ങളുള്ള ചെറുപ്പക്കാരൻ; തലസ്ഥാന നഗരിക്ക് ഉണർവാകും'; വെള്ളാപ്പള്ളി
  • വിവി രാജേഷ് മേയറാകുന്നത് തലസ്ഥാന നഗരിക്ക് വലിയ ഉണർവും വികസനവും നൽകുമെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

  • മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ വീണ്ടും രംഗത്തെത്തി.

  • മതവിദ്വേഷം ഉണർത്താൻ ലീഗ് ശ്രമിക്കുന്നുവെന്നും മാറാട് കലാപം ആവർത്തിക്കാൻ ശ്രമമുണ്ടെന്നും ആരോപിച്ചു.

View All
advertisement