നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • മീ ടൂ :"തന്ത്രപ്രധാനമായ യോഗങ്ങളിൽ സ്ത്രീകൾ ഒഴിവാക്കപ്പെട്ടു"

  മീ ടൂ :"തന്ത്രപ്രധാനമായ യോഗങ്ങളിൽ സ്ത്രീകൾ ഒഴിവാക്കപ്പെട്ടു"

  • Last Updated :
  • Share this:
   മീ ടൂ ക്യാംപയ്ൻ ഈ ലോകത്ത് കോളിളക്കമുണ്ടാക്കിയിട്ട് ഒരു വർഷം പിന്നിട്ടിരിക്കുന്നു. ഈ കാലയളവിൽ കോർപറേറ്റ് സ്ഥാപനങ്ങളിലും ഓഫീസുകളിലും ഇതുണ്ടാക്കിയ ചലനം വളരെ വലുതാണെന്ന് കാണാം. സ്ത്രീകളായ സഹപ്രവർത്തകർക്കൊപ്പം ഡിന്നർ ഒഴിവാക്കിയും ഔദ്യോഗിക യാത്രകളിൽ വിമാനത്തിലും മറ്റും വനിതാ സഹപ്രവർത്തകർക്കൊപ്പം ഒരു സീറ്റിൽ ഇരിക്കാതെയുമായി. ഹോട്ടലിൽ മുറി ബുക്ക് ചെയ്യുമ്പോൾ സഹപ്രവർത്തക താമസിക്കുന്ന ഫ്ലോർ ഒഴിവാക്കുകയും വനിതാ സഹപ്രവർത്തകരുമായി ഒറ്റയ്ക്കൊറ്റക്കുള്ള മീറ്റിങ് റദ്ദാക്കുകയും ചെയ്യുന്നത് ഈ മീ ടൂ കാലത്ത് ഓഫീസുകളും സ്ഥാപനങ്ങളും സ്ഥിരമായിരിക്കുന്നു. ഓഫീസുകളിലും മറ്റും പുരുഷൻമാരുടെയും സ്ത്രീകളുടെയും ഔദ്യോഗിക ജീവിതം മാറിമറിഞ്ഞിരിക്കുന്നു.

   വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് പ്രകാരം മീ ടൂ വിവാദം വന്നതിന് ശേഷം കോർപറേറ്റ് കമ്പനികളിലും ഓഫീസുകളിലും എന്തിനേറെ യു.എസ് വൈസ് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക ജീവിതത്തിൽപ്പോലും സമൂലമായ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. മീ ടൂ ആരോപണം വരാതിരിക്കാൻ ഔദ്യോഗിക ജീവിതത്തിൽ മിക്കവരും ചില മുൻകരുതലുകൾ സ്വീകരിച്ചുതുടങ്ങിയിരിക്കുന്നു. യുഎസ് വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ് മുതലുള്ളവർ ഇക്കാര്യത്തിൽ ജാഗരൂകരാണ്. ഭാര്യയ്ക്കൊപ്പമല്ലാതെ മറ്റൊരു സ്ത്രീയ്ക്കുമൊപ്പം ഡിന്നർ പാർട്ടികളിൽ പങ്കെടുക്കില്ലെന്ന തീരുമാനത്തിലാണ് അദ്ദേഹം. അതുപോലെ സ്ത്രീകളായ ഉദ്യോഗസ്ഥരുമായി ഒറ്റയ്ക്ക് മീറ്റിങ്ങിലും അദ്ദേഹം പങ്കെടുക്കുന്നില്ല. ഏതെങ്കിലും സാഹചര്യത്തിൽ സ്ത്രീകളുമായി സംസാരിക്കേണ്ടിവരുമ്പോൾ തന്‍റെ ജീവനക്കാരിൽ ആരെയെങ്കിലും പെൻസ് ഒപ്പം കൂട്ടാറുണ്ട്.

   അമേരിക്കയിൽ വൻകിട കമ്പനികളിൽ ജോലി ചെയ്യുന്ന മുപ്പതോളം ഉന്നത ഉദ്യോഗസ്ഥരും മീ ടൂവിനെ ഭയന്ന് ഔദ്യോഗിക ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിയതായി സമ്മതിക്കുന്നു. ഹോളിവുഡിൽ തുടങ്ങിയ മീ ടൂ കൊടുങ്കാറ്റ് സിലിക്കൻ വാലിയിലും മറ്റ് വൻകിട കോർപറേറ്റ് കമ്പനികളിലും ഭരണസിരാകേന്ദ്രങ്ങളിൽപ്പോലും വീശിയടിച്ചു.

    

   ALSO READ-  'ലൂക്കാ ദ ബ്യൂട്ടി'; ഈ വര്‍ഷം നേടുന്നത് മികച്ച താരത്തിനുള്ള നാലാം പുരസ്‌കാരം

   എന്നാൽ മീ ടൂ വിവാദങ്ങൾ വനിതാ ജീവനക്കാരെ സാരമായി ബാധിച്ചതായി ഫിനാൻഷ്യൽ വുമൺസ് അസോസിയേഷൻ പറയുന്നു. തന്ത്രപ്രധാനമായ യോഗങ്ങളിൽനിന്നും ബിസിനസ് മീറ്റുകളിൽനിന്നും സ്ത്രീകൾ ഒഴിവാക്കപ്പെട്ടു. അതുകൊണ്ടുതന്നെ ക്രിയേറ്റീവായ ആശയങ്ങൾ സ്ത്രീകൾക്ക് മുന്നോട്ടുവെക്കാനാകാത്ത അവസ്ഥ വന്നു. ഇത് കമ്പനികളുടെ പ്രവർത്തനങ്ങളെയും ബാധിച്ചതായി ഫിനാൻഷ്യൽ വുമൺസ് അസോസിയേഷൻ പറയുന്നു. വൻകിട കമ്പനികളുടെ ഉന്നത സ്ഥാനങ്ങളിൽ നിയമിതരാകുന്ന സ്ത്രീകളുടെ എണ്ണം കുറഞ്ഞുവന്നു. വാൾ സ്ട്രീറ്റ് പുറത്തിറക്കിയ കണക്ക് പ്രകാരം സീനിയർ എക്സിക്യൂട്ടീവ്, സീനിമയർ മാനേജർ, മാനേജർ, പ്രൊഫഷണൽ തസ്തികകളിൽ സ്ത്രീകളുടെ എണ്ണം കുറഞ്ഞു. ഈ സ്ഥാനങ്ങളിലെല്ലാം പുരുഷൻമാരുടെ അപ്രമാദിത്വം ഏറി. സപ്പോർട്ട് സ്റ്റാഫായാണ് കൂടുതൽ സ്ത്രീകൾ ഇപ്പോൾ ജോലി ചെയ്യുന്നത്.

    

   ALSO READ- ദൈവത്തെക്കുറിച്ചുള്ള ഐൻസ്റ്റീന്റെ കത്ത് വിൽപനക്ക്

   2017 ഒക്ടോബർ 15നാണ് അമേരിക്കൻ നടി അലീസ മിലാനോ ട്വിറ്റർ പേജിൽ മീ ടൂ എന്ന ഹാഷ് ടാഗോടെ ഒരു പോസ്റ്റ് ഇടുന്നത്. അത് ഇങ്ങനെയായിരുന്നു- 'ലൈംഗിക പീഡനങ്ങൾക്കോ അതിക്രമത്തിനോ ഇരയായിട്ടുള്ള സ്ത്രീകൾ #Me Too എന്ന സ്റ്റാറ്റസ് ഇടുക. ഈ പ്രശ്നത്തിന്‍റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് ആളുകളെ അറിയിക്കാൻ ഇതിലൂടെ സാധിക്കും'. ഈ പോസ്റ്റ് മണിക്കൂറുകൾക്കുള്ളിൽ ലോകം ഏറ്റെടുക്കുകയായിരുന്നു. ഒരു ദിവസത്തിനുള്ളിൽ ഈ ഹാഷ് ടാഗ് ഉപയോഗിച്ച് 4.7 ദശലക്ഷം പേർ ട്വീറ്റ് ചെയ്തു.

   ഹോളിവുഡ് നിർമാതാവ് ഹാർവി വെയിൻസ്റ്റീനെതിരായ ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മീ ടൂ ക്യാംപയ്നിന്‍റെ വരവ്. 2017 ഒക്ടോബർ അഞ്ചിനായിരുന്നു വെയിൻസ്റ്റീനെതിരായ ആരോപണം വരുന്നത്. പിന്നീട് ആമസോൺസ് സ്റ്റുഡിയോ തലവൻ റോയ് പ്രൈസിനുനേരെയും ആരോപണം വന്നു. വൈകാതെ ഹോളിവുഡിലെ മുൻനിര നടിമാരും സഹപ്രവർത്തകർക്കെതിരെ ആരോപണവുമായി രംഗത്തെത്തി. വൈകാതെ ഇന്ത്യയിലും എന്തിനേറെ മലയാള സിനിമയിൽപ്പോലും മീ ടൂ ആരോപണങ്ങൾ എത്തി.

   First published: