ഇന്ന് ആ‌ർത്തവ ശുചിത്വദിനം: ഉറപ്പായും പാലിക്കേണ്ട ശീലങ്ങൾ

Last Updated:

ആ‌ർത്തവ ശുചിത്വത്തിന്റെ പ്രധാന്യം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആർത്തവ ശുചിത്വ ദിനം ആചരിക്കുന്നത്. 

സ്ത്രീകൾ വ്യക്തി ശുചിത്വത്തിന്റെ കാര്യത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നൽകേണ്ടത് ആർത്തവ സമയത്താണ്. ശരിയായ കരുതൽ നൽകിയില്ലെങ്കിൽ മരണം പോലും സംഭവിക്കാവുന്ന തരത്തിലേക്ക് ആർത്തവ സമയത്തെ ശുചിത്വം ഇല്ലായ്മ കൊണ്ടെത്തിക്കും.
ഇത്തരം കണക്കുകൾ പരിശോധിച്ചാൽ വികസ്വര രാജ്യങ്ങളിലെ സ്ത്രീകൾക്കാണ് ആർത്തവ ശുചിത്വ ക്കുറവ് മൂലമുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇത് ആവശ്യത്തിന് ബോധവത്കരണം ലഭിക്കാത്തതോ സൗകര്യങ്ങളുടെ കുറവുകൾ മൂലമോ ആണെന്ന് പഠനങ്ങൾ പറയുന്നു.
ആ‌ർത്തവ ശുചിത്വത്തിന്റെ പ്രധാന്യം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആർത്തവ ശുചിത്വ ദിനം ആചരിക്കുന്നത്.  2014 ൽ ജർമൻ ആസ്ഥാനമായ എൻ.ജി.ഒയായ 'വാഷ് യുണൈറ്റഡ്' എന്ന സ്ഥാപനമാണ് ഈ ആശയം മുന്നോട്ട വയ്ക്കുന്നത്. ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് ഒരേപോലെപ്രയോജനം ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. ആർത്തവചക്രത്തിന്റെ ദൈർഘ്യം ശരാശരി 28 ദിവസമായത് കണക്കാക്കിയാണ് മെയ് മാസത്തിലെ 28ആം തീയതി തന്നെ ഇതിനായി തെരഞ്ഞെടുത്തത്.
advertisement
ആർത്തവ സമയത്ത് പ്രത്യേക അടിവസ്ത്രങ്ങൾ ഉപയോഗിക്കുക: അടിവസ്ത്രങ്ങൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുവാനും കറ പുരണ്ട വസ്ത്രങ്ങൾ ഇൻഫക്ഷൻ ആവാതെ അപ്പോൾ തന്നെ കഴുകുവാനും പ്രത്യേകം ശ്രദ്ധിക്കണം.
5 മണിക്കൂർ കൂടുമ്പോൾ നാപ്കിൻ മാറ്റുക: നാപ്കിൻ യഥാസമയം മാറ്റാതിരിക്കുന്നത് അണുബാധയ്ക്ക് കാരണമാകും. അതിനാൽ കുറ‍‍ഞ്ഞത് അഞ്ച് മണിക്കൂർ കൂടുമ്പോഴെങ്കിലും നാപ്കിൻ ചേയ്ഞ്ച് ചെയ്യുക.
വൃത്തിയാക്കൽ: ആർത്തവ സമയത്ത് സ്വകാര്യ ഭാഗങ്ങൾ വ്യത്തിയാക്കുന്നതിൽ പ്രത്യേക ശ്രദ്ധ വേണം. ടോയിലറ്റിൽ പോകുമ്പോഴെല്ലാം വെള്ളം ഉപയോഗിച്ച് വൃത്തിയായി കഴുകി എന്ന് ഉറപ്പ് വരുത്തണം. ഇതിനായി ഹൈജീൻ പ്രോഡക്റ്റ്സ് ഉപയോഗിക്കാവുന്നതാണ്
advertisement
നാപ്കിനുകൾ നശിപ്പിക്കുന്നത്:എവിടെയായിരുന്നാലും നന്നായി പൊതിഞ്ഞ് മാത്രം നപ്കിനുകൾ ഉപേക്ഷിക്കുക. അല്ലെങ്കിൽ അതിൽ നിന്ന് ബാക്ടീരിയകൾ പടരുവാനും മറ്റു രോഗങ്ങൾക്ക് വഴിവക്കാനും സാധ്യതയുണ്ട്.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
ഇന്ന് ആ‌ർത്തവ ശുചിത്വദിനം: ഉറപ്പായും പാലിക്കേണ്ട ശീലങ്ങൾ
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement