500 പെൺകുട്ടികൾക്കിടയിൽ ഒരേയൊരു ആൺതരി: പന്ത്രണ്ടാം ക്ലാസുകാരൻ പരീക്ഷാഹാളിൽ തലകറങ്ങി വീണു

Last Updated:

ബോധംകെട്ടു വീഴുകയും വിദ്യാർത്ഥിക്ക് പനി കൂടി ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതായും വന്നു

പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്ക് സാധാരണ ടെൻഷൻ ഉണ്ടാവുന്നത് പതിവാണ്. പരീക്ഷയെ കുറിച്ചുള്ള പലതരം ആശങ്കകൾ കൊണ്ട് സമ്മർദ്ദം കൂടി ചില കുട്ടികൾ പരീക്ഷാഹാളിൽ തലകറങ്ങി വീഴാറുമുണ്ട്. എന്നാൽ പരീക്ഷാഹാളിൽ ഇപ്പോൾ ഒരു വിദ്യാർത്ഥി തലകറങ്ങി വീണ സംഭവം ഏറെ വിചിത്രമായിരിക്കുകയാണ്. ഇത് പരീക്ഷാ സമ്മർദ്ദം കൊണ്ടല്ല ഉണ്ടായത്. മറിച്ച് താൻ പരീക്ഷ എഴുതേണ്ടത് 500 ഓളം പെൺകുട്ടികൾക്കിടയിലാണ് എന്നതായിരുന്നു 12-ാം ക്ലാസുകാരനെ പരിഭ്രാന്തനാക്കിയത്.
ബീഹാറിലാണ് സംഭവം നടന്നത് . പരീക്ഷാ കേന്ദ്രത്തിലെത്തിയ പന്ത്രണ്ടാം ക്ലാസുകാരൻ പെൺകുട്ടികൾ നിറഞ്ഞ മുറിയിൽ ഉണ്ടായിരുന്ന ഒരേയൊരു ആൺകുട്ടിയായിരുന്നു. ഷരീഫ്സ് അല്ലാമാ ഇഖ്ബാൽ കോളേജിലെ ശങ്കർ എന്ന വിദ്യാർത്ഥിക്കാണ് ഇത്തരമൊരു അനുഭവം ഉണ്ടായത്. ബ്രില്യന്റ് സ്കൂളിൽ പരീക്ഷ എഴുതാനാണ് വിദ്യാർത്ഥി പോയത്. ഇത് പെൺകുട്ടികൾ മാത്രമുള്ള സ്കൂൾ ആയിരുന്നു.
advertisement
ഇക്കാര്യം വിദ്യാർത്ഥിക്ക് അറിയില്ലായിരുന്നു. അവിടെ എത്തിയപ്പോഴാണ് പരീക്ഷ ഹാളിൽ ഉള്ള 500 പെൺകുട്ടികൾക്കിടയിലുള്ള ഒരേയൊരു ആൺകുട്ടി താനാണെന്ന് കുട്ടി തിരിച്ചറിയുന്നത്. തുടർന്ന് പരിഭ്രാന്തി കാരണം ബോധരഹിതനാവുകയായിരുന്നു എന്ന് ശങ്കറിന്റെ ബന്ധു പറഞ്ഞു. ഇതേതുടന്ന് ബോധംകെട്ടു വീഴുകയും വിദ്യാർത്ഥിക്ക് പനി കൂടി ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതായും വന്നു.
സദാര്‍ ആശുപത്രിയില്‍ ആണ് വിദ്യാർത്ഥി നിലവിൽ ചികിത്സയിൽ ഉള്ളത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർ അറിയിച്ചു. അതിനിടെ ശങ്കറിന്റെ ബന്ധു ആശുപത്രിയിൽ വച്ച് സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കുട്ടിയുടെ പരിക്ക് എത്രത്തോളമാണെന്ന് വ്യക്തമല്ലെന്നും ബോധരഹിതനായ ശേഷം കുട്ടി വീണതിനാൽ അവന്റെ കൈ ഒടിഞ്ഞതായും ഇവർ പറയുന്നു.
advertisement
കുട്ടി പരിഭ്രാന്തി കാരണം തന്നെ ആണ് ബോധരഹിതനായതെന്നും ബന്ധു സ്ഥിരീകരിച്ചു. ആശുപത്രി കിടക്കയിൽ വിദ്യാർത്ഥിയുടെ അരികിലിരുന്നാണ് സംഭവത്തിൽ ബന്ധുവിന്റെ ഈ പ്രതികരണം. എന്തായാലും അസാധാരണമായ ഈ വാർത്തയിൽ പലതരത്തിലുള്ള പ്രതികരണങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ എത്തുന്നത്. “ഇത് ലിംഗ വിവേചനത്തിന്റെ ആഘാതം” എന്നാണ് ഈ വാർത്ത കണ്ട് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. അമിതമായ സന്തോഷം അപകടകരമാണെന്നാണ് മറ്റൊരാളുടെ പ്രതികരണം.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
500 പെൺകുട്ടികൾക്കിടയിൽ ഒരേയൊരു ആൺതരി: പന്ത്രണ്ടാം ക്ലാസുകാരൻ പരീക്ഷാഹാളിൽ തലകറങ്ങി വീണു
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement