• HOME
 • »
 • NEWS
 • »
 • life
 • »
 • News | വാർത്തകളറിയാൻ അമിതമായ ആസക്തി ഉണ്ടോ? മാനസിക, ശാരീരിക ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനം

News | വാർത്തകളറിയാൻ അമിതമായ ആസക്തി ഉണ്ടോ? മാനസിക, ശാരീരിക ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനം

വാര്‍ത്തകളുടെ അപ്‌ഡേറ്റുകള്‍ 24 മണിക്കൂറും കണ്ടുകൊണ്ടിരിക്കുന്നത് ചിലരില്‍ മാനസികവും ശാരീരികവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

 • Last Updated :
 • Share this:
  നിരന്തരം വാര്‍ത്തകള്‍ അറിയാന്‍ അമിതമായ ആസക്തിയുള്ള ആളുകള്‍ക്ക് സമ്മര്‍ദ്ദം, ഉത്കണ്ഠ, ശാരീരിക രോഗങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം (study) . ഹെല്‍ത്ത് കമ്മ്യൂണിക്കേഷന്‍ (health communication) എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോവിഡ് മഹാമാരി, റഷ്യ- ഉക്രെയ്ന്‍ ആക്രമണം, വലിയ പ്രതിഷേധങ്ങള്‍, കൂട്ട വെടിവെയ്പ്പുകള്‍, കാട്ടുതീ എന്നിങ്ങനെയുള്ള ആശങ്കാജനകമായ വാര്‍ത്തകളാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി നാം കേട്ടുകൊണ്ടിരിക്കുന്നത്. പലര്‍ക്കും ഇത്തരം മോശം വാര്‍ത്തകള്‍ വായിക്കുമ്പോള്‍ അവരുടെ ഉന്മേഷം കുറയുകയും വിഷമമുണ്ടാക്കുകയും ചെയ്യുന്നുവെന്നും പഠനത്തില്‍ പറയുന്നു.

  ഇത്തരം വാര്‍ത്തകളുടെ അപ്‌ഡേറ്റുകള്‍ 24 മണിക്കൂറും കണ്ടുകൊണ്ടിരിക്കുന്നത് ചിലരില്‍ മാനസികവും ശാരീരികവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഈ പുതിയ കണ്ടെത്തലുകള്‍ കാണിക്കുന്നത് ഇത്തരത്തിലുള്ളവര്‍ക്ക് വാര്‍ത്തകള്‍ അറിയാനുള്ള ആസക്തി (news addiction) കൂടും എന്നാണ്. ഇങ്ങനെ സ്ഥിരമായി വാര്‍ത്തകള്‍ കണ്ടുകൊണ്ടിരിക്കുന്നവരുടെ നിരീക്ഷണങ്ങള്‍ അമിതമാകുകയും ലോകത്തെ പേടിപ്പിക്കുന്നതും അപകടകരവുമായ സ്ഥലമായി തോന്നിപ്പിക്കുകയും ചെയ്യുമെന്നാണ് ടെക്സസ് ടെക് യൂണിവേഴ്സിറ്റിയിലെ കോളേജ് ഓഫ് മീഡിയ ആന്റ് കമ്മ്യൂണിക്കേഷനിലെ അഡ്വര്‍ടൈസിംഗ് അസോസിയേറ്റ് പ്രൊഫസര്‍ ബ്രയാന്‍ മക്ലാഫ്ലിന്‍ പറയുന്നത്.

  എന്നാല്‍ ആളുകളെ സംബന്ധിച്ചിടത്തോളം, അവരില്‍ ഒരു മോശം സ്വഭാവം രൂപപ്പെട്ടേക്കാം. തുടര്‍ന്ന് അവര്‍ വാര്‍ത്തകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും 24 മണിക്കൂറും അപ്‌ഡേറ്റുകള്‍ പരിശോധിക്കുകയും ചെയ്യും. വാര്‍ത്തകളോടുള്ള ആസക്തിയെ കുറിച്ച് പഠിക്കാന്‍, മക്ലാഫ്ലിനും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ ഡോ. മെലിസ ഗോട്ലീബും ഡോ.ഡെവിന്‍ മില്‍സും യുഎസിലെ 1,100 മുതിര്‍ന്ന ആളുകളില്‍ ഒരു ഓണ്‍ലൈന്‍ സര്‍വേ നടത്തുകയും അതില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്യുകയും ചെയ്തു.

  വാര്‍ത്തകളില്‍ പലപ്പോഴും മുഴുകാറുണ്ടോയെന്നും ആ സമയങ്ങളില്‍ ചുറ്റുമുള്ള ലോകത്തെ മറക്കാറുണ്ടോയെന്നും സര്‍വേയില്‍ പങ്കെടുത്തവരോട് ചോദിച്ചു. വാര്‍ത്ത വായിക്കുന്നതും കാണുന്നതും നിര്‍ത്തുന്നത് ബുദ്ധിമുട്ടാണെന്നും വാര്‍ത്തകള്‍ വായിക്കുകയോ കാണുകയോ ചെയ്യുമ്പോള്‍ തങ്ങള്‍ പലപ്പോഴും സ്‌കൂളിലോ ജോലിസ്ഥലത്തോ ശ്രദ്ധിക്കാറില്ലെന്നും അവര്‍ പറഞ്ഞു.

  സമ്മര്‍ദ്ദം, ഉത്കണ്ഠ, ക്ഷീണം, ശാരീരിക പ്രശ്‌നങ്ങള്‍, ഏകാഗ്രത കുറവ് എന്നിവ അനുഭവിച്ചുണ്ടോ എന്നും സര്‍വേയില്‍ പങ്കെടുത്തവരോട് ആരാഞ്ഞിരുന്നു. സര്‍വേയില്‍ പങ്കെടുത്ത 16.5% ആളുകളും ഇത്തരം ലക്ഷണങ്ങള്‍ കാണിക്കുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തി. അത്തരം വ്യക്തികള്‍ പതിവായി വാര്‍ത്തകളില്‍ മുഴുകുകയും വാര്‍ത്തകള്‍ അവരുടെ ചിന്തകളില്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. ഇത് കുടുംബാംഗങ്ങളോടൊപ്പം ചിലവഴിക്കുന്ന സമയം കുറയ്ക്കുകയും ജോലിയിലോ സ്‌കൂളിലോ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ തടസങ്ങള്‍ ഉണ്ടാക്കുകയും അസ്വസ്ഥതയ്ക്കും ഉറക്കക്കുറവിനും കാരണമാകുകയും ചെയ്തുവെന്നും പഠനത്തില്‍ കണ്ടെത്തി.

  വാര്‍ത്താ ഉപഭോഗം കൂടുതലുള്ള ആളുകള്‍ക്ക് മാനസികവും ശാരീരികവുമായ അസുഖങ്ങള്‍ അനുഭവപ്പെടാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു. കഴിഞ്ഞ ഒരു മാസമായി സര്‍വേയില്‍ പങ്കെടുത്ത 73.6% പേരിലും മാനസിക അസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പററയുന്നു.വാര്‍ത്തകളുമായി ആരോഗ്യകരമായ ബന്ധം വളര്‍ത്തിയെടുക്കാന്‍ ആളുകളെ സഹായിക്കുന്നതിന് മാധ്യമ സാക്ഷരതാ ക്യാമ്പെയ്നുകളുടെ ആവശ്യമുണ്ടെന്നും കണ്ടെത്തലുകള്‍ പറയുന്നു.
  Published by:Amal Surendran
  First published: