Nobel| രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട ഗവേഷണത്തിന് 3 പേർക്ക് വൈദ്യശാസ്ത്ര നൊബേൽ

Last Updated:

ശരീരത്തെ ദോഷകരമായി ബാധിക്കുന്നതിൽ നിന്ന് രോഗപ്രതിരോധ സംവിധാനത്തെ തടയുന്ന പെരിഫറൽ ഇമ്മ്യൂൺ ടോളറൻസ് സംബന്ധിച്ച വഴിത്തിരിവായ കണ്ടെത്തലുകൾക്കാണ് പുരസ്കാരം

മേരി ഇ ബ്രങ്കോവ്, ഫ്രെഡ് റാംസ്ഡെൽ, ഷിമോൺ സകാഗുച്ചി
മേരി ഇ ബ്രങ്കോവ്, ഫ്രെഡ് റാംസ്ഡെൽ, ഷിമോൺ സകാഗുച്ചി
2025ലെ വൈദ്യശാസ്ത്ര നൊബേൽ മൂന്നുപേർക്ക്. രോഗപ്രതിരോധ സംവിധാനം എങ്ങനെ നിയന്ത്രിക്കപ്പെടുന്നുവെന്ന കണ്ടെത്തലിനാണ് മേരി ഇ ബ്രങ്കോവ്, ഫ്രെഡ് റാംസ്ഡെൽ, ഷിമോൺ സകാഗുച്ചി എന്നിവർക്ക് പുരസ്കാരം ലഭിച്ചത്. ശരീരത്തെ ദോഷകരമായി ബാധിക്കുന്നതിൽ നിന്ന് രോഗപ്രതിരോധ സംവിധാനത്തെ തടയുന്ന പെരിഫറൽ ഇമ്മ്യൂൺ ടോളറൻസ് സംബന്ധിച്ച വഴിത്തിരിവായ കണ്ടെത്തലുകൾക്കാണ് പുരസ്കാരം.
ബ്ര‌ങ്കോവാ സിയാറ്റിലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിസ്റ്റംസ് ബയോളജിയിലെ സീനിയർ പ്രോഗ്രാം മാനേജരാണ്. സാൻ ഫ്രാൻസിസ്കോയിലെ സോനോമ ബയോതെറാപ്യൂട്ടിക്സിലെ ശാസ്ത്ര ഉപദേഷ്ടാവാണ് റാംസ്ഡെൽ. ജപ്പാനിലെ ഒസാക്ക യൂണിവേഴ്സിറ്റിയിലെ ഇമ്മ്യൂണോളജി ഫ്രോണ്ടിയർ റിസർച്ച് സെൻ്ററിലെ പ്രമുഖ പ്രൊഫസറാണ് സകാഗുച്ചി.
ശരീരത്തിൻ്റെ പ്രതിരോധ സംവിധാനം താളം തെറ്റാതെ, അന്യവസ്തുക്കളെ ആക്രമിക്കുന്നതിന് പകരം സ്വന്തം കോശങ്ങളെ തന്നെ ആക്രമിക്കാതെ സഹായിക്കുന്നതിനുള്ള ഒരു മാർഗമാണ് പെരിഫറൽ ഇമ്മ്യൂൺ ടോളറൻസ്.
advertisement
"അവരുടെ കണ്ടെത്തലുകൾ പുതിയൊരു ഗവേഷണ മേഖലക്ക് അടിത്തറയിടുകയും, ഉദാഹരണത്തിന് കാൻസർ, ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ എന്നിവയ്ക്കുള്ള പുതിയ ചികിത്സാരീതികളുടെ വികാസത്തിന് പ്രചോദനമാവുകയും ചെയ്തു" - നൊബേൽ കമ്മിറ്റിയുടെ ചെയർമാൻ ഓലെ കാംപെ പറഞ്ഞു.
സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ നൊബേൽ അസംബ്ലിയാണ് മെഡിസിൻ സമ്മാന ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. വിജയികൾക്ക് 11 ദശലക്ഷം സ്വീഡിഷ് ക്രോണും(ഏകദേശം $1.2 മില്യൺ) സ്വീഡനിലെ രാജാവ് സമ്മാനിക്കുന്ന ഒരു സ്വർണ്ണ മെഡലും ലഭിക്കും.
advertisement
Summary: Scientists Mary Brunkow, Fred Ramsdell and Shimon Sakaguchi have won the 2025 Nobel Prize in Physiology or Medicine for “their discoveries concerning peripheral immune tolerance", the award-giving body said on Monday.
മലയാളം വാർത്തകൾ/ വാർത്ത/Life/
Nobel| രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട ഗവേഷണത്തിന് 3 പേർക്ക് വൈദ്യശാസ്ത്ര നൊബേൽ
Next Article
advertisement
Nobel| രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട ഗവേഷണത്തിന് 3 പേർക്ക് വൈദ്യശാസ്ത്ര നൊബേൽ
Nobel| രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട ഗവേഷണത്തിന് 3 പേർക്ക് വൈദ്യശാസ്ത്ര നൊബേൽ
  • മേരി ഇ. ബ്രങ്കോവ്, ഫ്രെഡ് റാംസ്ഡെൽ, ഷിമോൺ സകാഗുച്ചി എന്നിവർക്ക് 2025ലെ വൈദ്യശാസ്ത്ര നൊബേൽ ലഭിച്ചു.

  • പെരിഫറൽ ഇമ്മ്യൂൺ ടോളറൻസ് സംബന്ധിച്ച വഴിത്തിരിവായ കണ്ടെത്തലുകൾക്കാണ് പുരസ്കാരം ലഭിച്ചത്.

  • വൈദ്യശാസ്ത്ര നൊബേൽ ജേതാക്കൾക്ക് 11 ദശലക്ഷം സ്വീഡിഷ് ക്രോണും സ്വർണ്ണ മെഡലും ലഭിക്കും.

View All
advertisement