Dancing Trees | സഞ്ചാരികളേ ഇതിലേ ഇതിലേ; കണ്ണിന് കുളിർമ്മയായി ഇന്തോനേഷ്യയിലെ നൃത്തം ചെയ്യുന്ന മരങ്ങൾ
- Published by:Arun krishna
- news18-malayalam
Last Updated:
ഇന്തോനേഷ്യയിലെ സുംബ ദ്വീപിലാണ് ഇത്തരത്തിൽ നൃത്തം ചെയ്യുന്ന മരങ്ങളുള്ളത്.
മനുഷ്യർ നൃത്തം ചെയ്യുന്നത് നിങ്ങൾ നിരവധി തവണ കണ്ടിട്ടുണ്ടാവും. ഒരുപക്ഷേ നിങ്ങളും നന്നായി നൃത്തം ചെയ്യാൻ അറിയുന്ന ആളായിരിക്കും. അതൊരു പുതുമയുള്ള കാര്യമേയല്ല. എന്നാൽ എപ്പോഴെങ്കിലും മരങ്ങൾ നൃത്തം ചെയ്യുന്നത് കണ്ടിട്ടുണ്ടോ? ഇന്തോനേഷ്യയിലെ (Indonesia) വളരെ ശാന്തമായ ഒരു ദ്വീപിൽ (Island) നൃത്തച്ചുവടുകളുമായി നിൽക്കുന്ന നിരവധി മരങ്ങളെ കാണാം. ഇന്തോനേഷ്യയിലെ സുംബ ദ്വീപിലാണ് ഇത്തരത്തിൽ നൃത്തം ചെയ്യുന്ന മരങ്ങളുള്ളത്.
ഉപ്പുവെള്ളത്തിലും മണലിലുമായി വളരുന്ന മരങ്ങളാണ് ക്ലാസിക്കൽ ഡാൻസ് ചുവടുകളും മുദ്രകളുമൊക്കെ കാണിക്കുന്നത്. ഇങ്ങനെ നൃത്തം ചെയ്യുന്നത് പോലെ തോന്നിക്കുന്നതിനാൽ ഇവയെ നൃത്തം ചെയ്യുന്ന മരങ്ങൾ എന്ന് തന്നെയാണ് വിളിക്കുന്നത്.
advertisement
മനോഹരമായതും സമാധാനവും ശാന്തതയുമുള്ള ഈ ദ്വീപ് പല കാര്യങ്ങൾക്ക് പ്രസിദ്ധമാണ്. പ്രകൃതി ഭംഗി കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലമാണിത്. എന്നാൽ ആളുകൾ കാര്യമായി എത്തുന്നത് ഈ നൃത്തം ചെയ്യുന്ന നിത്യഹരിത മരങ്ങളെ കാണാനാണ്. ഈ ദ്വീപിൻെറ ഏറ്റവും വലിയ പ്രത്യേകതയും അത് തന്നെയാണ്.
സൂര്യൻ ഉദിക്കുന്ന സമയത്തും അസ്തമിക്കുന്ന സമയത്തും കടൽത്തീരം കൂടുതൽ ഭംഗിയുള്ളതായി തീരും. തീരത്തിന് ഭംഗി കൂട്ടുന്നതും ഈ മരങ്ങളാണ്. അതിനാൽ വൈകുന്നേരവും രാവിലെയുമാണ് സന്ദർശർ അധികമെത്തുക. മരങ്ങൾക്കരികിൽ നിന്ന് ചിത്രങ്ങളെടുക്കാനും വീഡിയോ എടുക്കാനുമൊക്കെ വലിയ തിരക്ക് തന്നെയാണ് അനുഭവപ്പെടാറുള്ളത്. ബീച്ചുകളിലാണ് ഈ മരങ്ങൾ ധാരാളമായി കാണുന്നത്. നൃത്തം ചെയ്യുമ്പോൾ പെട്ടെന്ന് ഒരു പോസിൽ നിന്ന പോലെയാണ് മരങ്ങൾ ഉണ്ടാവുക. ഓരോ മരങ്ങളുടെയും പോസ് ഓരോ തരത്തിൽ വ്യത്യസ്തമായിരിക്കും. ക്ലാസിക്കൽ ഡാൻസിൻെറ ഏതെങ്കിലും മനോഹരമായ സ്റ്റെപ്പിൽ നിന്നത് പോലെയാണ് ചില മരങ്ങളുള്ളത്. കൈകൾ കൊണ്ട് മുദ്രകൾ കാണിക്കുന്നത് പോലെയായിരിക്കും ചില്ലകൾ.
advertisement
സാധാരണ മരങ്ങളിൽ നിന്ന് അൽപം വ്യത്യസ്തമാണ് ഈ മരത്തിൻെറ രൂപപ്രകൃതി. സാധാരണ ഗതിയിൽ മരത്തിൻെറ ചില്ലകൾക്ക് നീളം കൂടുതലാണ്. ഇലകൾ ധാരാളം ഉണ്ടാവുകയും ചെയ്യും. മരത്തിൻെറ വേര് ആൽമരത്തിൻെറയും മറ്റും വേരുകൾ പോലെ പുറത്തേക്ക് വ്യാപിച്ചിരിക്കുന്നത് കാണാം. വേരുകളും തടിയുടെ ഭാഗവും നീണ്ടതും കൂടുതൽ ദൃഢമുള്ളതുമായിരിക്കും. ചില്ലകളാവട്ടെ വല്ലാതെ മെലിഞ്ഞാണ് ഉണ്ടാവുക.
കടലിലെ തിരകൾ എപ്പോഴും വരുന്നതും പോവുന്നതും കാരണമാണ് മരത്തിൻെറ വേരുകൾ പുറത്തേക്ക് നിൽക്കുന്നത്. ഈ വേരുകളാണ് നൃത്തം ചെയ്യുന്ന മരങ്ങൾക്ക് പ്രത്യേക ഭംഗി സമ്മാനിക്കുന്നത്. ദ്വീപിൽ നിന്ന് പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർ എടുത്ത ചിത്രങ്ങളായാലും, സഞ്ചാരികൾ എടുത്ത ചിത്രങ്ങളായാലും നിങ്ങളുടെ കണ്ണിന് കുളിർമ്മ പകരുമെന്ന കാര്യത്തിൽ സംശയമേ വേണ്ട. സുംബ ദ്വീപിൽ നിന്നുള്ള നൃത്തം ചെയ്യുന്ന മരങ്ങളുടെ പല പോസിലുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ നിരവധി പേർ ഷെയർ ചെയ്യാറുണ്ട്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 14, 2022 4:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Dancing Trees | സഞ്ചാരികളേ ഇതിലേ ഇതിലേ; കണ്ണിന് കുളിർമ്മയായി ഇന്തോനേഷ്യയിലെ നൃത്തം ചെയ്യുന്ന മരങ്ങൾ