advertisement

കണ്ണൂരിൽ വയോധികയുടെ സ്വർണമാല കവർന്ന കേസിൽ സി പി എം കൗൺസിലർ പൊലീസ് പിടിയിൽ

Last Updated:

വയോധികയുടെ നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തുമ്പോഴേക്കും സി പി എം കൗൺസിലർ കടന്നുകളഞ്ഞിരുന്നു

News18
News18
കൂത്തുപറമ്പ്: വീട്ടിൽ അതിക്രമിച്ചു കയറി വയോധികയുടെ സ്വർണമാല കവർന്ന കേസിൽ സി.പി.എം. കൗൺസിലർ അറസ്റ്റിൽ. കൂത്തുപറമ്പ് നഗരസഭയിലെ നാലാംവാർഡ് കൗൺസിലറായ പി.പി. രാജേഷിനെയാണ് പൊലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് കേസിനാസ്പദമായ സംഭവം. കണിയാർക്കുന്നിൽ കുന്നുമ്മൽ ഹൗസിൽ പി. ജാനകി (77) വീട്ടുമുറ്റത്ത് മീൻ മുറിക്കുന്നതിനിടെയാണ് മോഷ്ടാവ് എത്തിയത്. വീടിന്റെ പിന്നിലൂടെയെത്തിയ മോഷ്ടാവ് ഒരു പവനോളം തൂക്കമുള്ള മാല പൊട്ടിച്ച ശേഷം വീടിനുള്ളിലൂടെ കയറി മുൻവശത്തുകൂടി പുറത്തേക്കോടി സ്കൂട്ടറിൽ രക്ഷപ്പെട്ടു.
മാല പൊട്ടിച്ച മോഷ്ടാവ് ഹെൽമറ്റ് ധരിച്ചിരുന്നെന്നും, കാഴ്ചക്കുറവുള്ളതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും വയോധിക മൊഴി നൽകിയിരുന്നു. ജാനകിയുടെ നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തുമ്പോഴേക്കും മോഷ്ടാവ് കടന്നുകളഞ്ഞിരുന്നു.
advertisement
കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ നിർണ്ണായകമായി. സ്കൂട്ടറിൽ സഞ്ചരിച്ച പ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചതോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. തുടർന്നാണ് പ്രതി നഗരസഭ കൗൺസിലറായ പി.പി. രാജേഷാണെന്ന് തിരിച്ചറിയുകയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
കണ്ണൂരിൽ വയോധികയുടെ സ്വർണമാല കവർന്ന കേസിൽ സി പി എം കൗൺസിലർ പൊലീസ് പിടിയിൽ
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement