'രശ്മികയുടെ ലിപ്‌ലോക്ക് രംഗം കുറയ്ക്കണം'; 'ഥമ്മ'യ്ക്ക് മാറ്റങ്ങൾക്ക് നിർദേശിച്ച് സെൻസർ ബോർഡ്

Last Updated:

ചിത്രത്തിന് സെൻസർ ബോർഡ് അഞ്ച് മാറ്റങ്ങളാണ് നിർദേശിച്ചത്

News18
News18
മുംബൈ: മഡ്ഡോക് ഫിലിംസിൻ്റെ 'സൂപ്പർനാച്ചുറൽ യൂണിവേഴ്സിലെ' ഏറ്റവും പുതിയ ചിത്രമായ 'ഥമ്മ' റിലീസിനൊരുങ്ങുന്നു. ആദിത്യ സർപോദർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒക്ടോബർ 21-ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിന് സെൻസർ ബോർഡ് 'യുഎ' സർട്ടിഫിക്കറ്റ് ആണ് നൽകിയിരിക്കുന്നത്. രശ്‌മിക മന്ദാന, ആയുഷ്മാൻ ഖുറാന, നവാസുദ്ധീൻ സിദ്ധിഖി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന് സെൻസർ ബോർഡ് അഞ്ച് മാറ്റങ്ങളാണ് നിർദേശിച്ചത്. ഇതിൽ പ്രധാനം രശ്‌മിക മന്ദാനയുടെ ലിപ്‌ലോക്ക് രംഗം 30% കുറയ്ക്കണം എന്നതും, രക്തം കുടിക്കുമ്പോഴുള്ള ശബ്ദം പരമാവധി കുറയ്ക്കണം എന്നതുമാണ്. "ഈ പ്രപഞ്ചത്തിന് ഒരു പ്രണയകഥ ആവശ്യമായിരുന്നു, നിർഭാഗ്യവശാൽ, ഇത് രക്തരൂക്ഷിതമായ ഒന്നാണ്" എന്ന വാചകത്തോടെയാണ് 'ഥമ്മ'യുടെ ടീസർ ആരംഭിക്കുന്നത്. പശ്ചാത്തലത്തിൽ അർജിത് സിംഗിന്റെ ഗാനവുമുണ്ട്. ഈ ചിത്രം ഒരു വാമ്പയർ പ്രണയകഥയായിരിക്കും എന്നാണ് സൂചന.
'സ്ത്രീ'യിൽ ആരംഭിച്ച മഡ്ഡോക് ഫിലിംസിൻ്റെ ഈ സിനിമാ യൂണിവേഴ്സിൽ മുൻപ് 'ഭേദിയ', 'മുഞ്ജ്യ', 'സ്ത്രീ 2' എന്നീ ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. 2024 ഓഗസ്റ്റ് 15-ന് റിലീസ് ചെയ്ത 'സ്ത്രീ 2' ഈ വർഷത്തെ ഏറ്റവും വലിയ ബോളിവുഡ് ഹിറ്റാണ്. ഏകദേശം 60 കോടി മുടക്കിയ ചിത്രം 700 കോടിക്ക് മുകളിലാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. ഇതുവരെ ഈ യൂണിവേഴ്സിലെ ചിത്രങ്ങളുടെ മൊത്തം നിർമ്മാണച്ചെലവ് 300 കോടിക്കടുത്ത് മാത്രമാണെങ്കിലും, കളക്ഷൻ 1000 കോടിയിലേറെയാണ്. ഈ വൻ വിജയ പരമ്പരയിലാണ് 'ഥമ്മ' എത്തുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
'രശ്മികയുടെ ലിപ്‌ലോക്ക് രംഗം കുറയ്ക്കണം'; 'ഥമ്മ'യ്ക്ക് മാറ്റങ്ങൾക്ക് നിർദേശിച്ച് സെൻസർ ബോർഡ്
Next Article
advertisement
പ്രണയം തകർന്നതോടെ പെൺകുട്ടിയുടെ വീട്ടിൽ സംസാരിക്കാനെത്തി; അടിയേറ്റ് മരിച്ചത് കാമുകന്റെ സുഹൃത്ത്
പ്രണയം തകർന്നതോടെ പെൺകുട്ടിയുടെ വീട്ടിൽ സംസാരിക്കാനെത്തി; അടിയേറ്റ് മരിച്ചത് കാമുകന്റെ സുഹൃത്ത്
  • വർക്കലയിൽ പ്രണയബന്ധം തകർന്നതിനെ തുടർന്ന് സംഘർഷത്തിനിടെ യുവാവ് അടിയേറ്റ് മരിച്ചു.

  • കാമുകന്റെ സുഹൃത്ത് അമൽ കൊല്ലം കുണ്ടറയിലെ വീട്ടിലേക്ക് മടങ്ങിയ ശേഷം രക്തം ഛർദ്ദിച്ച് മരിച്ചു.

  • സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ബന്ധുക്കളായ മൂന്നു പേരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു.

View All
advertisement