advertisement

ഓസോണ്‍ ദ്വാരം ചെറുതാകുന്നില്ല, വലുതാകാന്‍ സാധ്യതയെന്ന് പഠനം

Last Updated:

സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ ഉപഗ്രഹം ഉപയോഗിച്ചാണ് ഗവേഷകര്‍ ഓസോണ്‍ പാളി നിരീക്ഷിച്ചത്

ഓസോണ്‍ പാളിയിലെ ദ്വാരം മുമ്പ് കരുതിയിരുന്നതുപോലെ ചെറുതാകുകയല്ല, മറിച്ച് വലുതാകാനുള്ള സാധ്യതയാണ് ഉള്ളതെന്ന് പുതിയ പഠനം. 2004 മുതല്‍ അന്റാര്‍ട്ടിക്കിലെ വസന്തകാലത്ത് ദ്വാരത്തിന്റെ മധ്യഭാഗത്ത് ഓസോണിന്റെ അളവില്‍ 26 ശതമാനം കുറവുണ്ടായതായി പഠനത്തിന് നേതൃത്വം നല്‍കിയ ന്യൂസിലന്‍ഡില്‍ നിന്നുള്ള ഗവേഷകര്‍ പറഞ്ഞു. നവംബര്‍ 21-ന് നേച്ചര്‍ കമ്യൂണിക്കേഷന്‍സ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ഉപഗ്രഹം ഉപയോഗിച്ചാണ് ഗവേഷകര്‍ ഓസോണ്‍ പാളി നിരീക്ഷിച്ചത്. കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങളില്‍ ആറിലും ഈ മേഖലയില്‍ ഓസോണിന്റെ അളവ് വളരെ കുറവായിരുന്നുവെന്നും വളരെ വലിയ ഓസോണ്‍ ദ്വാരങ്ങളുണ്ടെന്നും അവര്‍ പറഞ്ഞു. അന്റാര്‍ട്ടിക് പോളാര്‍ വോര്‍ട്ടക്‌സില്‍ (ദക്ഷിണധ്രുവത്തിന് മുകളിലായുള്ള വളരെ കുറഞ്ഞ മര്‍ദവും തണുത്ത വായുവും മൂലം അനുഭവപ്പെടുന്ന വലിയ ചുഴലിക്കാറ്റ്) മാറ്റങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞെന്നും ഓസോണ്‍ ശോഷണത്തിനുള്ള പ്രധാനകാരണമിതാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.
കാട്ടുതീ മൂലവും അഗ്‌നിപര്‍വ്വതസ്‌ഫോടനം വഴിയും അന്തരീക്ഷത്തിലൂടെ എത്തിച്ചേരുന്ന ചെറിയ കണങ്ങളും സൗരചക്രത്തിലെ മാറ്റങ്ങളും ശോഷണത്തിന് കാരണമായി. ഇതിന് അര്‍ത്ഥം ദ്വാരത്തിന്റെ വിസ്തൃതി വര്‍ധിക്കുന്നുവെന്ന് മാത്രമല്ല, മറിച്ച് അതിന്റെ ആഴം വര്‍ധിക്കുവെന്ന് കൂടിയാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷക ഹന്ന കെസെനിച്ച് പറഞ്ഞു. സൂര്യനില്‍ നിന്നുള്ള ഹാനികരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ഭൂമിയിലെ ജീവജാലങ്ങളെ സംരക്ഷിക്കുന്നത് ഓസോണ്‍ പാളിയാണ്.
advertisement
അന്റാര്‍ട്ടിക്കയുടെ മുകളിലുള്ള ഓസോണ്‍ പാളി നശിപ്പിക്കപ്പെട്ടതായി 1987 റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് ശേഷം ഓസോണ്‍ ശോഷണത്തിന് കാരണമാകുന്ന 100-ല്‍ പരം രാസപദാര്‍ഥങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്താന്‍ ഒട്ടേറെ രാജ്യങ്ങള്‍ തീരുമാനിച്ചിരുന്നു. അന്തരീക്ഷ പാളിയെ നശിപ്പിക്കുന്ന വായുവിലൂടെ പരക്കുന്ന രാസവസ്തുക്കളുടെ തോത് കുറയുന്നതിനാല്‍ രണ്ട് പതിറ്റാണ്ടിനുള്ളില്‍ ഓസോണ്‍ പാളി പൂര്‍ണ്ണമായും ഭേദപ്പെടുമെന്ന് ഈ വര്‍ഷമാദ്യം ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് അവകാശപ്പെട്ടിരുന്നു.
എയറോസോളിലും റെഫ്രിജറേറ്ററിലും വ്യാപകമായി ഉപയോഗിച്ചിരുന്ന ക്ലോറോഫ്‌ളൂറോകാര്‍ബണുകളാണ് ഓസോണ്‍ ശോഷണത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.2040 ആകുമ്പോഴേക്കും ലോകമെമ്പാടും 2045 ആകുമ്പോള്‍ ആർട്ടിക് മേഖലയിലും 2066 ആകുമ്പോഴേക്കും അന്റാര്‍ട്ടിക്കയിലും 1980-ലെ അവസ്ഥയിലേക്ക് ഓസോണ്‍ പാളി പുനഃസ്ഥാപിക്കപ്പെടുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 1993- നും 2020 നും ഇടയില്‍ സ്ട്രാറ്റോസ്ഫിയറില്‍ ഓസോണിനെ നശിപ്പിക്കുന്ന ക്ലോറിന്‍ 11.5 ശതമാനം കുറഞ്ഞതായും 1999 നും 2020 നും ഇടയില്‍ സ്ട്രാറ്റോസ്ഫിയറില്‍ ബ്രോമിന്റെ അളവ് 14.5 ശതമാനം കുറഞ്ഞതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Life/
ഓസോണ്‍ ദ്വാരം ചെറുതാകുന്നില്ല, വലുതാകാന്‍ സാധ്യതയെന്ന് പഠനം
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement