വ‍‍‍‍‍‍ർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ സൈക്കോളജിസ്റ്റിന് ദയാവധം;പെറുവിൽ ദയാവധത്തിന് വിധേയയായ ആദ്യ വ്യക്തി

Last Updated:

തനിക്ക് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പെറുവിലെ കോടതികള്‍ കയറിയിറങ്ങുകയായിരുന്നു അന

വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ പെറുവിലെ സൈക്കോളജിസ്റ്റിന് ദയാവധം അനുവദിച്ച് കോടതി. കുറച്ച് വര്‍ഷങ്ങളായി പൂര്‍ണ്ണമായും കിടപ്പിലായ അന എസ്ദ്രാദയാണ് ദയാവധത്തിന് വിധേയായത്. അനയുടെ അഭിഭാഷകനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പെറുവില്‍ ദയാവധത്തിന് വിധേയമായ ആദ്യ വ്യക്തിയാണ് അന.
തനിക്ക് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പെറുവിലെ കോടതികള്‍ കയറിയിറങ്ങുകയായിരുന്നു അന. ദയാവധം നിയമവിരുദ്ധമായി കണക്കാക്കുന്ന രാജ്യം കൂടിയാണ് പെറു.
2022ല്‍ അനയുടെ ആവശ്യം പെറുവിലെ സുപ്രീം കോടതി അംഗീകരിച്ചിരുന്നു. അനയുടെ ജീവിതം അവസാനിപ്പിക്കാന്‍ സഹായിക്കുന്നവരെ ശിക്ഷിക്കില്ലെന്നും കോടതി പറഞ്ഞിരുന്നു. ഇതോടെയാണ് വൈദ്യസഹായത്തോടെ അന ദയാവധത്തിന് വിധേയമായത്. ഇത്തരത്തില്‍ രാജ്യത്ത് ദയാവധത്തിന് വിധേയയാകുന്ന ആദ്യ വ്യക്തി കൂടിയാണ് അന എസ്ദ്രാദ.
'' അന്തസ്സോടെ മരിക്കാനുള്ള തന്റെ അവകാശത്തിനായുള്ള അനയുടെ പോരാട്ടം ഈ അവകാശത്തെപ്പറ്റി പെറുവിലെ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ സഹായിച്ചു,'' അനയുടെ അഭിഭാഷകന്‍ ജോസെഫിന മിറോ ക്വെസാഡ പറഞ്ഞു. അനയുടെ പോരാട്ടം അതിര്‍ത്തികള്‍ ഭേദിച്ച് എല്ലായിടത്തും എത്തിയെന്നും ജോസെഫിന പറഞ്ഞു.
advertisement
മസിലുകള്‍ ദുര്‍ബലമാകുന്ന പോളിമയോസിറ്റിസ് എന്ന രോഗത്തിന് അടിമയായിരുന്നു 47കാരിയായ അന. വളരെ ചെറിയ പ്രായത്തില്‍ തന്നെ അനയ്ക്ക് ഈ രോഗം പിടിപ്പെട്ടു. 20 വയസ്സ് ആയപ്പോഴേക്കും നടക്കാന്‍ കഴിയാതെ അന വീല്‍ ചെയറില്‍ അഭയം പ്രാപിക്കുകയായിരുന്നു.
എന്നാല്‍ അപ്പോഴും പഠനം ഉപേക്ഷിക്കാന്‍ അന തയ്യാറായില്ല. സൈക്കോളജിയില്‍ ബിരുദം നേടിയ അന ഒരു തെറാപ്പിസ്റ്റായി പ്രവര്‍ത്തിക്കാനും തുടങ്ങിയിരുന്നു. ജോലി ചെയ്തുണ്ടാക്കിയ പണമുപയോഗിച്ച് സ്വന്തമായി ഒരു വീടും അന വാങ്ങി.
എന്നാല്‍ 2017 ആയപ്പോഴേക്കും അനയുടെ സ്ഥിതി ഗുരുതരമായി. കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായി അന. ഒപ്പം ശ്വാസം മുട്ടലും ന്യൂമോണിയയും പിടിപെട്ടു. കൈ കൊണ്ട് എഴുതാന്‍ കഴിയാതെ ആയതോടെ ചില സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് അന ബ്ലോഗെഴുതാന്‍ തുടങ്ങി. ഈ എഴുത്തുകളിലാണ് തനിക്ക് ദയാവധം അനുവദിക്കണമെന്ന് അന ആവശ്യപ്പെട്ടുകൊണ്ടിരുന്നത്.
advertisement
തുടര്‍ന്ന് പെറുവിലെ മനുഷ്യവകാശ ഓംബുഡ്‌സ്മാന്റെ സഹായത്തോടെ ദയാവധം ആവശ്യപ്പെട്ട് കൊണ്ട് അന സമര്‍പ്പിച്ച ഹര്‍ജി കോടതി സ്വീകരിക്കുകയും കേസില്‍ അന വിജയിക്കുകയുമായിരുന്നു. വീഡിയോ കോണ്‍ഫറന്‍സുകളിലൂടെയാണ് അന കോടതിയില്‍ ഹാജരായിരുന്നത്.
തന്റെ ജീവിതം അവസാനിപ്പിക്കാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും ഹര്‍ജി പരിഗണിക്കണമെന്നും അന കോടതിയോട് പറഞ്ഞു.
'' ഈ ജീവിതത്തിലെ കഷ്ടപ്പാടുകള്‍ താങ്ങാനാകുന്നില്ല. അതിനാല്‍ ദയാവധം അനുവദിക്കണം. എന്റെ പ്രിയപ്പെട്ടവരോട് സമാധാനത്തോടെ വിടപറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,'' എന്നും അന കോടതിയോട് പറഞ്ഞു.
കാനഡ, ബെല്‍ജിയം,സ്‌പെയിന്‍ തുടങ്ങി വളരെ ചുരുക്കം ചില രാജ്യങ്ങളില്‍ മാത്രമാണ് ദയാവധം നിയമവിധേയമാക്കിയിട്ടുള്ളത്. യുഎസിലെ ചില സംസ്ഥാനങ്ങളിലും ദയാവധം നിയമവിധേയമാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ ഡോക്ടറുടെ സഹായത്തോടെയാണ് ദയാവധം നടപ്പാക്കുന്നത്.
advertisement
ലാറ്റിനമേരിക്കയിലെ ഭൂരിഭാഗം രാജ്യങ്ങളിലും ദയാവധം നിയമവിരുദ്ധമാണ്. കൊളംബിയയില്‍ 2015ലാണ് ദയാവധം നിയമവിധേയമാക്കിയത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇക്വഡോറും ദയാവധം നിയമവിധേയമാക്കിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Life/
വ‍‍‍‍‍‍ർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ സൈക്കോളജിസ്റ്റിന് ദയാവധം;പെറുവിൽ ദയാവധത്തിന് വിധേയയായ ആദ്യ വ്യക്തി
Next Article
advertisement
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
  • റാഷിദ് ഖാൻ തന്റെ രണ്ടാം വിവാഹം ഔദ്യോഗികമായി സ്ഥിരീകരിച്ചു, ഓഗസ്റ്റിൽ വിവാഹം കഴിച്ചതായി അറിയിച്ചു.

  • ചാരിറ്റി പരിപാടിയിൽ ഭാര്യയോടൊപ്പം കണ്ടതിനെ തുടർന്ന് റാഷിദ് ഖാന്റെ വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നു.

  • ഭാര്യയുടെ സ്വകാര്യത മാനിക്കുന്നതിനായി റാഷിദ് ഖാൻ ഭാര്യയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.

View All
advertisement