ട്രെയിനിൽ ജീവനക്കാരായി സ്ത്രീകൾ മാത്രം; ചരിത്രംകുറിച്ച് രാജ്യറാണി എക്സ്പ്രസ്

Last Updated:

Women Controls Rajyarani Express | ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് പൂർണമായും വനിതകൾ നിയന്ത്രിക്കുന്ന ട്രെയിൻ സർവീസ്.

ബംഗളൂരു: മാർച്ച് ഒന്നിന് ബംഗളൂരുവിൽനിന്ന് മൈസൂരുവിലേക്ക് സർവ്വീസ് നടത്തിയ രാജ്യറാണി എക്സ്പ്രസ് ട്രെയിനിന് ഒരു സവിശേഷതയുണ്ടായിരുന്നു. അതിലെ ജീവനക്കാരെല്ലാം സ്ത്രീകളായിരുന്നു. ലോക്കോ പൈലറ്റ് മുതൽ ഗാർഡ് വരെയുള്ള എല്ലാ ജീവനക്കാരും സ്ത്രീകളായിരുന്നു.
വനിതാദിനത്തിന് മുന്നോടിയായി സ്ത്രീ ശാക്തീകരണം എന്ന സന്ദേശം മുൻനിർത്തിയാണ് ട്രെയിൻ നിയന്ത്രണം പൂർണമായും വനിതാ ജീവനക്കാരെ ഏൽപ്പിച്ചതെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.
ബാല ശിവപാർവതി(32) ആയിരുന്നു ഈ ട്രെയിനിന്‍റെ ലോക്കോ പൈലറ്റ്. രംഗോലി പട്ടേൽ(22) അസിസ്റ്റന്‍റ് ലോക്കോ പൈലറ്റും. ബംഗളുരുവിൽനിന്ന് മൈസൂരുവിലേക്കും തിരിച്ചുമാണ് ഇക്കഴിഞ്ഞ ഞായറാഴ്ച വനിതകൾ നിയന്ത്രിച്ച രാജ്യറാണി എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തിയത്. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് പൂർണമായും വനിതകൾ നിയന്ത്രിക്കുന്ന ട്രെയിൻ സർവീസ്.
advertisement
advertisement
വനിതാ ജീവനക്കാർ ട്രെയിൻ നിയന്ത്രിക്കുന്നതിന്‍റെ വീഡിയോ മന്ത്രി ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തു. ഈ വീഡിയോയ്ക്ക് വൻ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.
Read Also: ഇന്ന് ലോക ശ്രവണദിനം; തുടക്കത്തിലേ തിരിച്ചറിയാം ശ്രവണ വൈകല്യങ്ങൾ
48 സെക്കൻഡ് നീളുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം തരംഗമായി കഴിഞ്ഞു. ഒരു ലക്ഷത്തോളം പേർ ഈ വീഡിയോ കണ്ടുകഴിഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Life/
ട്രെയിനിൽ ജീവനക്കാരായി സ്ത്രീകൾ മാത്രം; ചരിത്രംകുറിച്ച് രാജ്യറാണി എക്സ്പ്രസ്
Next Article
advertisement
ആശാവർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിലെ രാപകൽ സമരം അവസാനിപ്പിക്കുന്നു
ആശാവർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിലെ രാപകൽ സമരം അവസാനിപ്പിക്കുന്നു
  • സർക്കാർ ഓണറേറിയം വർധിപ്പിക്കാൻ തീരുമാനിച്ചതിനെ സമരസമിതി വിജയമായി പ്രഖ്യാപിച്ചു.

  • സമരം ജില്ലാതലങ്ങളിൽ തുടരാനാണ് ആശാവർക്കർമാരുടെ തീരുമാനം.

  • സർക്കാർ ഓണറേറിയം 21000 ആക്കണം എന്ന ആവശ്യത്തിൽ ആശാവർക്കർമാർ ഉറച്ചു.

View All
advertisement