കാശിയും മഥുരയും കൂടി വിട്ടു കിട്ടിയാൽ മറ്റ് പള്ളികള്‍ക്ക് മേൽ ഹിന്ദുക്കള്‍ ആവശ്യമുന്നയിക്കില്ല: അയോധ്യ ട്രസ്റ്റ് ട്രഷറര്‍
- Published by:Sarika KP
- news18-malayalam
Last Updated:
ഈ പ്രശ്‌നത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താന്‍ മുസ്ലീം സമുദായം മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
പൂനെ: കാശിയും മഥുരയും കൂടി സമാധാനപരമായി വിട്ടു കിട്ടണമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ട്രഷറല്‍ ഗോവിന്ദ് ദേവ് ഗിരി മഹാരാജ്. അതോടെ വിദേശ ആക്രമണത്തില്‍ മറ്റ് ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ട സംഭവങ്ങള്‍ ഹിന്ദുക്കള്‍ മറക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദേശ ആക്രമണങ്ങളില്‍ 3500ഓളം ഹിന്ദു ക്ഷേത്രങ്ങളാണ് തകര്‍ക്കപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൂനെയിലെ ഒരു പൊതുപരിപാടിയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
'' ഈ മൂന്ന് ക്ഷേത്രങ്ങള്‍ വിട്ടു കിട്ടുന്നതോടെ മറ്റ് ക്ഷേത്രങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ മുന്നോട്ട് വരില്ല. ഭൂതകാലത്തില്‍ ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. കാശിയും മഥുരയും സമാധാനപരമായി വിട്ടു കിട്ടണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അതോടെ എല്ലാം മറക്കാൻ ഞങ്ങള്‍ തയ്യാറാണ്,'' എന്നും അദ്ദേഹം പറഞ്ഞു.
ഈ പ്രശ്‌നത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താന്‍ മുസ്ലീം സമുദായം മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് നടന്ന അധിനിവേശത്തിന്റെ ചിഹ്നങ്ങള്‍ എടുത്തുമാറ്റുകയാണ് ഇതിലൂടെ ചെയ്യുന്നത്. രണ്ട് സമുദായങ്ങളുടെ പ്രശ്‌നമായി ഇതിനെ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
'' രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ സമാധാനപരമായ പരിഹാരം കണ്ടുകഴിഞ്ഞു. ഒരു പുതുയുഗം പിറന്നിരിക്കുന്നു. മറ്റ് പ്രശ്‌നങ്ങളും ഇതുപോലെ പരിഹരിക്കപ്പെടുമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്,'' എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാക്കിയുള്ള രണ്ട് ക്ഷേത്രങ്ങളുടെ വിഷയത്തില്‍ പരിഹാരം കാണാന്‍ മുസ്ലീം സമുദായത്തിലെ അംഗങ്ങള്‍ തയ്യാറാണ്. മറ്റ് ചില ശക്തികളാണ് എതിര്‍പ്പുമായി മുന്നോട്ട് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
advertisement
'' അവരെ അനുനയിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിച്ച് വരികയാണ്. സമാധാനപരമായ അന്തരീക്ഷത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും,'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
February 05, 2024 2:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
കാശിയും മഥുരയും കൂടി വിട്ടു കിട്ടിയാൽ മറ്റ് പള്ളികള്‍ക്ക് മേൽ ഹിന്ദുക്കള്‍ ആവശ്യമുന്നയിക്കില്ല: അയോധ്യ ട്രസ്റ്റ് ട്രഷറര്‍