ഗുരുവായൂർ ഏകാദശി തൊഴുവാൻ പോകുന്നോ? ഉദയാസ്തമയ പൂജ മാറ്റില്ല; ക്രമീകരണം ഇങ്ങനെ

Last Updated:

ബുധനാഴ്ച്ച രശ്മി ദിവസം പുലർച്ചെ മൂന്നു മുതൽ വെള്ളിയാഴ്ച്ച ദ്വാദശി ദിവസം രാവിലെ എട്ടുവരെ 53 മണിക്കൂർ തുടർച്ചയായി ദര്‍ശനമുണ്ടാകും

ഗുരുവായൂർ
ഗുരുവായൂർ
ഗുരുവായൂർ: ഏകാദശി ദിവസമായ വ്യാഴാഴ്ച്ച ക്ഷേത്രത്തിലെ ഉദയാസ്തമയ പൂജയിൽ മാറ്റമില്ലെന്ന് ദേവസ്വം. ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ഏകാദശി ദിവസം ദർശന ക്രമീകരണം ഏർപ്പെടുത്തുമെന്ന് ദേവസ്വം അറിയിച്ചു. രാവിലെ 6 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ വിഐപി ദർശനം, പ്രദക്ഷിണം, ചോറൂണ് കഴിഞ്ഞുള്ള ദർശനം എന്നിവ ഉണ്ടാകില്ലെന്നും ദേവസ്വം അറിയിച്ചു.
പ്രാദേശികം, മുതിർന്ന പൗരന്മാർ എന്നിവർക്കുള്ള വരി രാവിലെ 5ന് അവസാനിക്കും. പ്രസാദ ഊട്ട് മൂന്നിടത്തായി നൽകും. പടിഞ്ഞാറേ നടയിലെ അന്നലക്ഷമി ഹാളുലും അതിനോടു ചേർന്നുള്ള പന്തലിലും തെക്കേ ഗോപുര നടയിൽ തയ്യാറാക്കുന്ന ഊട്ടുപുരയിലും ഭക്ഷണം നൽകും. ഇതിൽ അന്ന ലക്ഷമി ഹാളിനോടു ചേർന്നുള്ള പന്തലിൽ ബുഫേ രീതിയിലാണ് ഭക്ഷണം വിതരണം. ദ്വാദശി ദിവസം പ്രസാദ ഊട്ട് രാവിലെ ഏഴു മുതൽ 11 വരെയായിരിക്കും. ഏകാദശിക്കും ദ്വാദശിക്കും പ്രഭാത ഭക്ഷണവും രാത്രിയിലെ പ്രസാദ ഊട്ടും ഉണ്ടാകില്ല.
advertisement
ബുധനാഴ്ച്ച രശ്മി ദിവസം പുലർച്ചെ മൂന്നു മുതൽ വെള്ളിയാഴ്ച്ച ദ്വാദശി ദിവസം രാവിലെ എട്ടുവരെ 53 മണിക്കൂർ തുടർച്ചയായി ദര്‍ശനമുണ്ടാകും. ദശമി വിളക്കിന് പുലർ‌ച്ചെ മൂന്നിന് നട തുറന്നാൽ ഏകാദശിയും കഴിഞ്ഞ് ദ്വാദശി ദിവസം രാവിലെ 8 വരെ പൂജ ദീപാരാധന ചടങ്ങുകൾക്കല്ലാതെ നട അടയ്ക്കില്ല. ദ്വാദശി ദിവസം രാവിലെ എട്ടിന് നട അടച്ച് ശുദ്ധി ചടങ്ങുകൾ ആരംഭിക്കും. ഒമ്പതിന് വീണ്ടും തുറക്കും.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Religion/
ഗുരുവായൂർ ഏകാദശി തൊഴുവാൻ പോകുന്നോ? ഉദയാസ്തമയ പൂജ മാറ്റില്ല; ക്രമീകരണം ഇങ്ങനെ
Next Article
advertisement
നികുതി മുതൽ തൊഴിൽ നിയമങ്ങൾ വരെ; 2025ൽ മോദി സർക്കാർ നടപ്പിലാക്കിയ പ്രധാന പരിഷ്കാരങ്ങൾ
നികുതി മുതൽ തൊഴിൽ നിയമങ്ങൾ വരെ; 2025ൽ മോദി സർക്കാർ നടപ്പിലാക്കിയ പ്രധാന പരിഷ്കാരങ്ങൾ
  • 2025-ൽ മോദി സർക്കാരിന്റെ നികുതി, തൊഴിൽ, വ്യവസായ പരിഷ്കാരങ്ങൾ ഇന്ത്യയുടെ ജിഡിപി 8.2% ആക്കി.

  • 29 തൊഴിൽ നിയമങ്ങൾ നാല് കോഡുകളാക്കി ഏകീകരിച്ചതോടെ 64.33 കോടി തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷയും സ്ത്രീ പങ്കാളിത്തവും.

  • ജിഎസ്ടി രണ്ട് സ്ലാബാക്കി, മധ്യവർഗത്തിന് ആദായനികുതി ഇളവ് നൽകി, MSME നിക്ഷേപ പരിധി വർദ്ധിപ്പിച്ചു.

View All
advertisement