Happy Sree Krishna Jayanthi 2024 | പ്രിയപ്പെട്ടവർക്ക് ശ്രീകൃഷ്ണജയന്തി ആശംസകൾ നേരാം
- Published by:Vishnupriya S
- news18-malayalam
Last Updated:
Happy Sree Krishna Jayanthi 2024 Wishes in Malayalam: ചിങ്ങ മാസത്തിൽ രോഹിണി നക്ഷത്രവും അഷ്ടമിയും ഒരുമിച്ച് വരുന്ന ദിനമാണ് ശ്രീകൃഷ്ണ ജയന്തിയായി ആഘോഷിക്കാറുള്ളത്
ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനം ആഘോഷിക്കാനുള്ള ഒരുക്കങ്ങളിലാണ് നാടെങ്ങും. ചിങ്ങ മാസത്തിൽ രോഹിണി നക്ഷത്രവും അഷ്ടമിയും ഒരുമിച്ച് വരുന്ന ദിനമാണ് ശ്രീകൃഷ്ണ ജയന്തിയായി ആഘോഷിക്കാറുള്ളത്. ഗോകുലാഷ്ടമി, ശ്രീകൃഷ്ണ ജയന്തി, കൃഷ്ണാഷ്ടമി, കൃഷ്ണ ജന്മാഷ്ടമി എന്നിങ്ങനെയും ഈ ആഘോഷം അറിയപ്പെടുന്നു. അഷ്ടമി രോഹിണി എന്നു പൊതുവിൽ പറയുമെങ്കിലും കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും ആഘോഷങ്ങൾ തമ്മിൽ വ്യത്യാസമുണ്ട്.
കേരളത്തിൽ രോഹിണി നക്ഷത്രം വരുന്ന ദിവസം ജന്മാഷ്ടമി ആഘോഷിക്കുമ്പോൾ മറ്റിടങ്ങളിൽ അഷ്ടമി വരുന്ന ദിവസമാണ് ആചരിക്കുന്നത്. സന്തോഷത്തോടെയും ഐശ്വര്യത്തോടെയും ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്ന അവസരത്തിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ആശംസകൾ നേരാം.
- ഈ ശ്രീകൃഷ്ണജയന്തി ദിനത്തിൽ ഭഗവാൻ കൃഷ്ണൻ നിങ്ങളുടെ വീടുകൾ സന്ദർശിക്കുകയും എല്ലാ വിഷമങ്ങളെയും പാടെ മാറ്റുകയും ചെയ്യട്ടെ, ജന്മാഷ്ടമി ആശംസകൾ.
- കൃഷ്ണൻ്റെ എല്ലാ അനുഗ്രഹങ്ങളുടെ നിങ്ങൾക്കും കുടുംബത്തിനുമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ശ്രീകൃഷ്ണജയന്തി ആശംസകൾ.
- കൃഷ്ണൻ്റെ പ്രിയപ്പെട്ട പുലാങ്കുഴലിലൂടെ നിങ്ങളുടെ ജീവിതത്തിലേക്ക് സ്നേഹത്തിൻ്റെ ഈണം പകർന്ന് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ആശംസകൾ.
- ഈ ശ്രീകൃഷ്ണജയന്തി ദിനത്തിൽ നിങ്ങളുടെ ജീവിതത്തിൽ സമാധാനവും സന്തോഷവും നിറയട്ടെ എന്ന് ആശംസിക്കുന്നു.
- ഈ ജന്മാഷ്ടമി ദിനത്തിൽ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പുഷ്പങ്ങൾ ഭഗവാൻ നിങ്ങളുടെ മേൽ ചൊരിയട്ടെ. ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാകും.
- ഭഗവാൻ കൃഷ്ണൻ നിങ്ങൾക്ക് എല്ലാ ആരോഗ്യവും സമ്പത്തും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
- മഹാഭാരത യുദ്ധത്തിൽ അർജ്ജുനന് വഴി കാണിച്ചത് പോലെ ഭഗവാൻ കൃഷ്ണൻ നിങ്ങളുടെ ജീവിതത്തിലും വഴി കാണിക്കും. അനുഗ്രഹീതമായ കൃഷ്ണ ജന്മാഷ്ടമി ആശംസിക്കുന്നു!
- അഷ്ടമി രോഹിണിയുടെ ഈ പുണ്യ ദിനത്തിൽ നിങ്ങൾക്കും കുടുംബത്തിനും സന്തോഷവും സമാധാനവും നിറയട്ടെ! ശ്രീകൃഷ്ണജയന്തി ആശംസകൾ.
advertisement
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 25, 2024 9:00 AM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
Happy Sree Krishna Jayanthi 2024 | പ്രിയപ്പെട്ടവർക്ക് ശ്രീകൃഷ്ണജയന്തി ആശംസകൾ നേരാം