150 വര്‍ഷമായി പിന്തുടരുന്ന ആചാരം; മുസ്ലീങ്ങള്‍ പൂജാകര്‍മങ്ങള്‍ ചെയ്യുന്ന കർണാടകയിലെ ക്ഷേത്രത്തെപ്പറ്റി അറിയാമോ?

Last Updated:

കർണാടകയിലെ ഗഡാഗ് ജില്ലയിലെ ലക്ഷണേശ്വരത്തിനടുത്തുള്ള കോരികൊപ്പ ഹനുമാന്‍ ക്ഷേത്രത്തിലാണ് ഈ വ്യത്യസ്ത ആചാരം

മുസ്ലീങ്ങള്‍ പൂജകര്‍മങ്ങള്‍ ചെയ്യുന്ന ക്ഷേത്രത്തെപ്പറ്റി കേട്ടിട്ടുണ്ടോ? കർണാടകയിലെ ഗഡാഗ് ജില്ലയിലെ ലക്ഷണേശ്വരത്തിനടുത്തുള്ള കോരികൊപ്പ ഹനുമാന്‍ ക്ഷേത്രത്തിലാണ് ഈ വ്യത്യസ്ത ആചാരം നിലനില്‍ക്കുന്നത്. കഴിഞ്ഞ 150 വര്‍ഷമായി നിലനില്‍ക്കുന്ന രീതിയാണിത്. ഇവിടുത്തെ ഹൈന്ദവ വിശ്വാസികൾ മുസ്ലീങ്ങള്‍ക്ക് നല്‍കിയ പ്രത്യേക അവകാശം കൂടിയാണിത്. ഇവിടെ മുസ്ലീങ്ങള്‍ ക്ഷേത്രത്തിനുള്ളിലെ ശ്രീകോവിലില്‍ പ്രവേശിക്കുകയും ഹനുമാന്‍ വിഗ്രഹത്തില്‍ പൂജകള്‍ ചെയ്യുകയും ചെയ്യുന്നുണ്ട്.
സാമുദായിക ഐക്യം നിലനിര്‍ത്തുന്നതിനായി ക്ഷേത്രങ്ങളിലെ പൂജാദി കര്‍മ്മങ്ങള്‍ ചെയ്യാന്‍ ഹിന്ദുമതത്തിലെ മുതിര്‍ന്നവര്‍ മുസ്ലീം വംശജരെ അനുവദിക്കുകയായിരുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും ഐക്യത്തോടെ കഴിയുന്ന പ്രദേശമാണ് കോരികൊപ്പ. ഇന്നുവരെ യാതൊരു വര്‍ഗീയ സംഘര്‍ഷങ്ങളും ഇവിടെ നടന്നിട്ടില്ലെന്നും ഗ്രാമവാസികള്‍ പറയുന്നു. നേരത്തെ കോനേരികൊപ്പ, കൊണ്ടിക്കൊപ്പ, കോരികൊപ്പ ഗ്രാമങ്ങളിലേക്കുള്ള പ്രവേശനകവാടത്തില്‍ ഒരു ചെറിയ ഹനുമാന്‍ ക്ഷേത്രമുണ്ടായിരുന്നു. കൊനേരിക്കൊപ്പ, കൊണ്ടിക്കൊപ്പ ഗ്രാമങ്ങളില്‍ ഇപ്പോള്‍ ആള്‍ത്താമസമില്ല. പ്ലേഗ്, കോളറ രോഗങ്ങള്‍ വ്യാപിച്ചതോടെ ഇവിടെ നിന്ന് ആളുകള്‍ കൂട്ടത്തോടെ പലായനം ചെയ്യുകയായിരുന്നു.
advertisement
ഈ ഗ്രാമത്തില്‍ നിന്ന് ആളുകള്‍ പലായനം ചെയ്തതോടെ അടുത്തുള്ള പൂതഗോവന്‍ ബദ്‌നി ഗ്രാമത്തിലെ ഏതാനും മുസ്ലീം കുടുംബങ്ങള്‍ ക്ഷേത്രത്തില്‍ പൂജ ചെയ്യുന്നത് തുടര്‍ന്നു. പിന്നീട് ക്ഷേത്ര പുനരുദ്ധാരണം നടന്നു. അതിന് ശേഷം ക്ഷേത്രത്തിലെ പൂജകള്‍ ചെയ്യാനുള്ള ചുമതല കോരികൊപ്പ ഗ്രാമത്തിലെ മുതിര്‍ന്നവര്‍ മുസ്ലീങ്ങള്‍ക്ക് നല്‍കുകയായിരുന്നു. ഈ ആചാരം ഇന്നും തുടരുന്നു. ശ്രാവണ മാസത്തില്‍ ജാതിഭേദമന്യേ എല്ലാവരും ക്ഷേത്രത്തിലെത്തുകയും പൂജകളും ഹോമകളും ചെയ്യുകയും ചെയ്യും. കോരികൊപ്പയുടെ ചരിത്രത്തപ്പറ്റി അറിയാനുള്ള ആകാംഷ കാരണം ഗ്രാമനിവാസികള്‍ അവിടെ പഠനം നടത്താന്‍ ചില ചരിത്രകാരന്‍മാരെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. സെപ്റ്റംബറോടെ ഈ പഠനം ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
advertisement
”മുസ്ലീങ്ങളാണ് ഇവിടുത്തെ ഹനുമാന്‍ ക്ഷേത്രത്തില്‍ പൂജ ചെയ്യുന്നത്. ഹിന്ദുക്കളും ജൈനരും ക്ഷേത്രം സന്ദര്‍ശിക്കാറുണ്ട്. പൂജയും ആരതിയും ചെയ്യുന്നത് മുസ്ലീം കുടുംബങ്ങളില്‍ നിന്നുള്ളവരാണ്”, എന്ന് ലക്ഷമണേശ്വര്‍ താലൂക്കിലെ മുഹമ്മദ് ലക്ഷമണേശ്വര്‍, ജിനേഷ് ജൈന്‍ എന്നിവര്‍ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ”സാമൂദായിക ഐക്യത്തിന് പേര് കേട്ട ഗ്രാമമാണ് കോരികൊപ്പ. സമീപഗ്രാമങ്ങളില്‍ നിന്ന് നൂറുകണക്കിന് പേരാണ് ക്ഷേത്രം സന്ദര്‍ശിക്കുന്നത്. ശനിയാഴ്ചയും ചൊവ്വാഴ്ചയും ക്ഷേത്രത്തിലേക്ക് അടുത്തുള്ള ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ എത്താറുണ്ട്” എന്ന് ലക്ഷമണേശ്വര്‍ ഗ്രാമനിവാസിയായ പികെ പൂജര്‍ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Religion/
150 വര്‍ഷമായി പിന്തുടരുന്ന ആചാരം; മുസ്ലീങ്ങള്‍ പൂജാകര്‍മങ്ങള്‍ ചെയ്യുന്ന കർണാടകയിലെ ക്ഷേത്രത്തെപ്പറ്റി അറിയാമോ?
Next Article
advertisement
നികുതി മുതൽ തൊഴിൽ നിയമങ്ങൾ വരെ; 2025ൽ മോദി സർക്കാർ നടപ്പിലാക്കിയ പ്രധാന പരിഷ്കാരങ്ങൾ
നികുതി മുതൽ തൊഴിൽ നിയമങ്ങൾ വരെ; 2025ൽ മോദി സർക്കാർ നടപ്പിലാക്കിയ പ്രധാന പരിഷ്കാരങ്ങൾ
  • 2025-ൽ മോദി സർക്കാരിന്റെ നികുതി, തൊഴിൽ, വ്യവസായ പരിഷ്കാരങ്ങൾ ഇന്ത്യയുടെ ജിഡിപി 8.2% ആക്കി.

  • 29 തൊഴിൽ നിയമങ്ങൾ നാല് കോഡുകളാക്കി ഏകീകരിച്ചതോടെ 64.33 കോടി തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷയും സ്ത്രീ പങ്കാളിത്തവും.

  • ജിഎസ്ടി രണ്ട് സ്ലാബാക്കി, മധ്യവർഗത്തിന് ആദായനികുതി ഇളവ് നൽകി, MSME നിക്ഷേപ പരിധി വർദ്ധിപ്പിച്ചു.

View All
advertisement