സജ്ജയ കുമാർ
കന്യാകുമാരി: കൊല്ലങ്കോട് തൂക്കോത്സവത്തിന് ഇന്നലെ കൊടിയേറി. മൂല ക്ഷേത്രത്തിൽ നിന്ന് വാദ്യഘോഷങ്ങളുടെയും ഭക്തസഹസ്രങ്ങളുടെയും അകമ്പടിയോടെ വെങ്കഞ്ഞി ക്ഷേത്രത്തിൽ എത്തിയ ദേവിയെ രാത്രി 7:30 മണിയോടെ ശ്രീകോവിലിൽ കുടിയിരുത്തിയ ശേഷം 7:50 ന് കോടിയേറ്റവും നടന്നു.
ക്ഷേത്രതന്ത്രി കൊട്ടാരക്കര നീലമന ഈശ്വരൻ പോറ്റിയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ചടങ്ങിൽ ദേവസ്വം പ്രസിഡന്റെ രാമേന്ദ്രൻ നായർ,സെക്രട്ടറി വി. മോഹൻകുമാർ, ഖജാൻജി ശ്രീനിവാസൻ തമ്പി തുടങ്ങിയ ക്ഷേത്രഭാരവാഹികളും ആയിരക്കണക്കിന് ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു. ചരിത്രപ്രസിദ്ധമായ തൂക്കനേർച്ച വരുന്ന 25ന് നടക്കും
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.