ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രം
- Published by:naveen nath
Last Updated:
ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രമായ
മലനട
ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രമാണ്
കൊല്ലം ജില്ലയിലെ പോരുവഴിൽ സ്ഥിതിചെയ്യുന്ന മലനട. കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ പോരുവഴി വില്ലേജിലെ എടക്കാട് വാർഡിലാണ് ദുര്യോധക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ടയായി ദുര്യോധനനെ ആരാധിക്കപ്പെടുന്നതിനാൽ ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന ഒരിടമാണ് ഇന്നിത്. പോരുവഴി പെരുവിരുത്തി മലനട അഥവാ മലനട സ്ഥിതി ചെയ്യുന്നത് പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ അതിർത്തി പങ്കിടുന്ന കൊല്ലം ജില്ലയുടെ വടക്കൻ അതിർത്തിയിലാണ്. വടക്കുകിഴക്ക് അടൂരിൽ നിന്നും തെക്കുകിഴക്കായി ശാസ്താംകോട്ടയിൽ നിന്നും സമദൂരത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
July 19, 2023 12:10 PM IST