മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ പൂജാകർമങ്ങൾ നടത്തുന്ന അന്തർജനങ്ങളാണ് മണ്ണാറശാല അമ്മ എന്ന പേരിൽ അറിയപ്പെടുന്നത്
ആലപ്പുഴ: മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം (93) അന്തരിച്ചു. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെയും രുക്‌മിണിദേവി അന്തർജനത്തിന്റെയും മകളാണ് ഉമാദേവി അന്തർജനം. 1949 ൽ മണ്ണാറശാല ഇല്ലത്തെ എം.ജി.നാരായണൻ നമ്പൂതിരിയുടെ വേളിയായാണ് മണ്ണാറശാല ഉമാദേവി അന്തർജനം മണ്ണാറശാല കുടുംബാംഗമായത്.
തൊട്ടുമുൻപുള്ള വലിയമ്മ സാവിത്രി അന്തർജനം 1993 ഒക്‌ടോബർ 24നു സമാധിയായപ്പോഴാണ് ഉമാദേവി അന്തർജനം അമ്മയായി ചുമതലയേറ്റത്. 1995 മാർച്ച് 22ന് ആണ് ക്ഷേത്രത്തിൽ അമ്മ പൂജ തുടങ്ങിയത്. മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ പൂജാകർമങ്ങൾ നടത്തുന്ന അന്തർജനങ്ങളാണ് മണ്ണാറശാല അമ്മ എന്ന പേരിൽ അറിയപ്പെടുന്നത്.
ഭർത്താവ് നാരായണൻ നമ്പൂതിരിയുടെ വേർപാടോടെ, ഏകമകളായ വൽസലാദേവിയുമായി ഇല്ലത്തിൽ തന്റേതായ ലോകം കണ്ടെത്തിയ ഉമാദേവി അന്തർജനം ക്രമേണ പഴയ വലിയമ്മ സാവിത്രി അന്തർജനത്തിന്റെ സഹായിയായി മാറുകയായിരുന്നു. സാവിത്രി അന്തർജനം സമാധിയായപ്പോഴാണു പുതിയ അമ്മയായി ഉമാദേവി അന്തർജനം ചുമതലയേറ്റത്.
advertisement
കൂടുതൽ പ്രായമുള്ളവർ ഇല്ലത്ത് ഉണ്ടായിരുന്നുവെങ്കിലും മൂപ്പുമുറ അനുസരിച്ചു വലിയമ്മയാകാനുള്ള നിയോഗം ഉമാദേവി അന്തർജനത്തിനായിരുന്നു. ഇല്ലത്ത് വിവാഹം കഴിച്ചെത്തുന്ന അന്തർജനങ്ങളാണ് വലിയമ്മയായി ചുമതലയേൽക്കുന്നത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Alappuzha,Kerala
First Published :
August 09, 2023 11:53 AM IST